1 GBP = 101.50 INR                       

BREAKING NEWS

പാക്കേജ് പൊട്ടിക്കുമ്പോള്‍ ബാക്കിവരുന്ന ഡോസ് വലിച്ചെറിഞ്ഞ് നശിപ്പിക്കുന്നു; കരുതല്‍ ഇല്ലായ്മ മൂലം എന്‍എച്ച്എസിന്റെ വാക്‌സിന്‍ ധൂര്‍ത്ത് ഇങ്ങനെ; യൂണിവേഴ്‌സല്‍ ക്രെഡിറ്റ് 500 പൗണ്ടാക്കി ഒറ്റയടിക്ക് നല്കും

Britishmalayali
kz´wteJI³

രാജ്യത്ത് കോവിഡ് വാക്‌സിനുകള്‍ നല്കാനരംഭിച്ചതിന് പിന്നാലെ എന്‍എച്ച്എസിന്റെ മറ്റൊരു ധൂര്‍ത്ത് കൂടി ചര്‍ച്ചയാവുകയാണ്. വാക്‌സിനേഷന്‍ പാക്കേജ് പൊട്ടിക്കുമ്പോള്‍ ബാക്കിവരുന്ന ഡോസ് രോഗികള്‍ക്ക് രണ്ടാം ഡോസ് നല്‍കുന്നതിനോ സ്റ്റാഫില്‍ ഉപയോഗിക്കാനോ മിനക്കെടാതെ ജിപിമാര്‍ വലിച്ചെറിയുന്നു വെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.ഡോക്ടര്‍മാര്‍ക്ക് വാക്‌സിന്‍ നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്.

എന്നാല്‍ ജിപികള്‍ക്ക്് വാക്‌സിന്‍ 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടതുകൊണ്ടും ക്ലിനിക്കുകളില്‍ ആവശ്യത്തിന് ആളുകളുടെ ബുക്കിങ് ലഭിക്കാത്തതിനാലും വാക്‌സിനുകള്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയാതെപോകുന്നതായും വിലയിരുത്തപ്പെടുന്നു. എന്നാല്‍ വാക്‌സിനുകള്‍ വെറുതേ നശിപ്പിക്കുന്നതിന്റെ കാരണം വ്യക്തമല്ലെന്നും അത്തരം ആരോപണങ്ങള്‍ ഉയരുന്നപക്ഷം ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് എന്‍എച്ച്എസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഡോക്ടര്‍മാര്‍ക്കെല്ലാം ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് കോവീഡ് രോഗികള്‍ ദിനം പ്രതി ഉയരുന്നതിനാല്‍ ആശുപത്രി സ്റ്റാഫുകളും ഡോക്ടര്‍മാരും ജോലിയില്‍ കനത്ത സമ്മര്‍ദ്ദം നേരിടുകയാണ്. ബ്രിട്ടനില്‍ ഇതിനോടകം തന്നെ 20ല്‍ ഓരാള്‍ എന്ന കണക്കില്‍ വാക്‌സിന്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.80 വയസ്സിനു മുകളിലുള്ളവരെ പോലെ തന്നെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് താഴേക്ക്, കെയര്‍ ഹോം ജീവനക്കാര്‍, ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കും അടുത്ത ആഴ്ച ആദ്യം തന്നെ വാക്‌സിന്‍ നല്കി തുടങ്ങും.

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് 500 പൗണ്ടാക്കി ഒറ്റയടിക്ക് നല്കും
തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും താഴ്ന്ന വരുമാനമുള്ളവര്‍ക്കും സര്‍ക്കാര്‍ നല്കുന്ന ധനസഹായായ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് 500 പൗണ്ടാക്കി ഒറ്റയടിക്ക് നല്കാന്‍ റിഷി സുനാക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ബൂസ്റ്റ് ആഴ്ചയില്‍ 20 ഡോളര്‍ എന്നുള്ളതിന് പകരം ഒറ്റയടിക്ക് 500 പൗണ്ടാക്കി നല്കാനാണ് തീരുമാനം. 

കൊവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടം, രോഗബാധ, വേതനം വെട്ടിച്ചുരുക്കല്‍ തുടങ്ങിയവ വഴി സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ലക്ഷക്കണിക്കിന് പേര്‍ ഈ തുക ആശ്വാസമായിരുന്നു. എന്നാല്‍ റിഷി സുനാകിന്റെ പുതിയ നടപടി പലരെയും വീണ്ടും പട്ടിണിയിലാക്കുമെന്ന് പെന്‍ഷന്‍ സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ് മുന്നറിയിപ്പ് നല്കുന്നു.ഓരോ ദിവസവും ജോലികള്‍ നഷ്ടപ്പെടുകയും ഫര്‍ലഫ് ക്ലിഫ് എഡ്ജ് തഴയുകയും ചെയ്യുന്നതിനാല്‍ നിരവധി പേര്‍ക്ക് ഈ തുക ആശ്വാസമായിരു ന്നെങ്കിലും ഇപ്പോളത്തെ ഒറ്റതവണ നല്കല്‍ പ്രതിസന്ധി ഉണ്ടാക്കുമെന്നും ആരോപിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category