1 GBP = 100.80 INR                       

BREAKING NEWS

ലോകത്തിന്റെ അടുത്ത വ്യവസായമാകാന്‍ കൃഷി ഒരുങ്ങുന്നു; അദാനി മുതല്‍ ബില്‍ഗേറ്റ്സ് വരെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപിക്കുന്നത് കൃഷി ഭൂമിയില്‍; കാര്‍ഷിക നിയമത്തിലെ മാറ്റത്തിന്റെ ആഗോള നിയമം ചികയുമ്പോള്‍ ബില്‍ഗേറ്റ്സ് അമേരിക്കയിലെ ഏറ്റവും വലിയ ഭുഉടമയായതും ചര്‍ച്ചയാകുന്നു

Britishmalayali
kz´wteJI³

വാഷിങ്ങ്ടണ്‍: ഇന്ത്യയിലെ കാര്‍ഷിക നിയമവും കര്‍ഷകസമരവുമൊക്കെ ലോകശ്രദ്ധ നേടു മ്പോള്‍ കാര്‍ഷിക നിയമത്തിന്റെ മാറ്റത്തിന് പിന്നിലെ വസ്തുതകള്‍ ആഗോളതലത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെടുകയാണ്.അദാനി, അംബാനി തുടങ്ങിയ കോടീശ്വരന്മാര്‍ വരെ വ്യവസായം വിട്ട് കൃഷിയില്‍ തങ്ങളുടെ നിക്ഷേപം വര്‍ധിപ്പിക്കമ്പോള്‍ വ്യക്തമാകുന്നു വസ്തുത അവര്‍ വ്യവസാ യം ഉപേക്ഷിക്കുന്നു എന്നല്ല, മറിച്ച് വരുന്നകാലത്ത് ഏറ്റവും വലിയ വ്യവസായമായി കൃഷി മാറു ന്നു എന്നതുതന്നെയാണ്. ഇടനിലക്കാരില്ലാതെ നേരിട്ട് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാം എന്നുഅടിവരയിടുന്ന കാര്‍ഷികബില്ല് വിരല്‍ചുണ്ടുന്നതും ഇതിലേക്ക് തന്നെ.

ഇ മാറ്റം ബലപ്പെടുത്തുന്നതാണ് കഴിഞ്ഞദിവസം ഉണ്ടായ ബില്‍ഗേറ്റ്സിന്റെ വെളിപ്പെടുത്തല്‍. മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ശതകോടീശ്വരന്‍ ബില്‍ ഗേറ്റ്സ് 18 സംസ്ഥാനങ്ങളില്‍ 242,000 ഏക്കര്‍ വാങ്ങിയ ശേഷം യുഎസിലെ ഏറ്റവും വലിയ കൃഷിസ്ഥലത്തിന്റെ സ്വകാര്യ ഉടമയാണെന്നാണ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.ലൂസിയാനയില്‍ 69,071 ഏക്കര്‍, അര്‍ക്കന്‍സാസില്‍ 47,927 ഏക്കര്‍, അരിസോണയില്‍ 25,750 ഏക്കര്‍, നെബ്രാസ്‌കയില്‍ 20,588 ഏക്കര്‍, വാഷിങ്ടണ്‍ സംസ്ഥാനത്ത് 16,097 എന്നിങ്ങനെയാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളത്.

ബില്‍ഗേറ്റ്സ് കൃഷിസ്ഥലത്ത് ഇത്രയധികം നിക്ഷേപം നടത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്ത മല്ല. മാത്രമല്ല ലാന്‍ഡ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരിക്കുന്നതുപോലെ ഇദ്ദേഹത്തിന്റെ കയ്യി ലുള്ള ഭൂമിയുടെ വിശദാംശങ്ങള്‍ വിരളവുമാണ്.കാലിഫോര്‍ണിയ, ഇല്ലിനോയിസ്, അയോവ, ലൂസിയാന, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കുറഞ്ഞത് ഒരു ഏക്കര്‍ കൃഷിസ്ഥലം കമ്പനി സ്വന്തമാക്കിയിട്ടുണ്ടെന്നാണ് സ്ഥീരികരിക്കാത്ത റിപ്പോര്‍ട്ടുകള്‍.2018 ല്‍ ഗേറ്റ്സ് തന്റെ സ്വന്തം സംസ്ഥാനമായ വാഷിങ്ടണില്‍ 16,000 ഏക്കര്‍ വാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഹോര്‍സ് ഹെവന്‍ ഹില്‍സ് മേഖലയിലെ 14,500 ഏക്കര്‍ ഭൂപ്രദേശം ഉള്‍പ്പെടെ, 2010 ല്‍ 75 മില്യണ്‍ ഡോളര്‍ നല്‍കിയ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് 171 മില്യണ്‍ ഡോളറിന് വാങ്ങിയതാണെന്നും ഇദ്ദേഹത്തി ന്റെ അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഇത്രയും കാര്‍ഷിക ഭൂമി കയ്യിലുണ്ടെങ്കിലും എല്ലാത്തരം ഭുവുടമകളെയും പരിഗണിക്കുമ്പോള്‍ യുഎസിലെ മൊത്തത്തിലുള്ള സ്വകാര്യ ഭൂവുടമകളില്‍ ആദ്യ നുറുസ്ഥാനങ്ങളില്‍ പോലും ബില്‍ഗേറ്റസില്ല.2.2 ദശലക്ഷം ഏക്കര്‍ ഉടമസ്ഥതയിലുള്ള ലിബര്‍ട്ടി മീഡിയയുടെ ചെയര്‍മാന്‍ യുഎസ് വ്യവസായി ജോണ്‍ മലോണിന് ആണ് ഇ പട്ടികയില്‍ ആദ്യം.ഇതിനുപുറമെ 121 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തെ നാലാമത്തെ സമ്പന്നനായ ടെക് മുഗള്‍, ഒരു വലിയ കാര്‍ഷിക പോര്‍ട്ട്‌ഫോളിയോ നിശബ്ദമായി കെട്ടിപ്പടുത്തു.

ഇത്രയും കോടീശ്വരന്മാര്‍ വരെ കൃഷിസ്ഥലത്ത് തങ്ങളുടെ നിക്ഷേപം വര്‍ധിപ്പിക്കുമ്പോള്‍ വരും നാളുകള്‍ കൃഷിയുടെത് തന്നെ എന്ന ശുഭസൂചനായണ് ലഭിക്കുന്നത് പക്ഷെ മണ്ണില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം എത്രത്തോളം ഉണ്ടാകുമെന്ന് കാലം തെളിയിക്കേണ്ട വസ്തുതതായണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category