1 GBP = 100.80 INR                       

BREAKING NEWS

പരവൂരില്‍ നിന്ന് മലബാര്‍ എടുത്തപ്പോള്‍ പുക മണം; അതിവേഗതയില്‍ കുതിച്ച തീവണ്ടിയുടെ പുറത്തേക്ക് നോക്കിയവര്‍ കണ്ടത് പാഴ്സല്‍ ബോഗിയിലെ തീ; ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി അതിവേഗ രക്ഷാപ്രവര്‍ത്തനം; പാഴ്സല്‍ കോച്ച് പൂര്‍ണ്ണമായും കത്തി; ദുരന്ത വ്യാപ്തി കുറച്ചത് പരവൂരിലെ യാത്രക്കാര്‍; ഒഴിഞ്ഞു പോയത് 'ഇടവയിലെ' കറുത്ത ഞായര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഒഴിവായത് കറുത്ത ഞായറാണ്. മലബാര്‍ എക്‌സ്പ്രസിലെ തീ പുകയായി ഉയര്‍ന്നപ്പോള്‍ തന്നെ കണ്ടതാണ് ദുരന്തം ഒഴിവാക്കിയത്. പരവൂര്‍ സ്റ്റേഷനില്‍ നിന്ന് തീവണ്ടി എടുത്തപ്പോള്‍ തന്നെ സംഭവം ശ്രദ്ധയില്‍ പെട്ടു. യാത്രക്കാര്‍ വളരെ വേഗം ചങ്ങല വലിച്ചു. തീവണ്ടി അതിവേഗതയില്‍ ഓടിയിരുന്നുവെങ്കില്‍ പാഴ്സല്‍ ബോഗിയിലെ തീ ആളിക്കത്തുമായിരുന്നു. സമീപ ബോഗികളിലേക്ക് തീ പടരുകയും ചെയ്യുമായിരുന്നു. കോച്ചുകളിലേക്ക് തീ എത്തിയിരുന്നുവെങ്കില്‍ വലിയ ദുരന്തമായി ഇത് മാറുമായിരുന്നു.

ഇടവയില്‍ നിന്ന് തീവണ്ടി പുറപ്പെട്ടപ്പോള്‍ പുക ശ്രദ്ധയില്‍ പെട്ടത് നിര്‍ണ്ണായകമായി എന്നതാണ് വസ്തുത. വര്‍ക്കല എത്തും മുമ്പേ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി യാത്രക്കാര്‍ രക്ഷാ പ്രവര്‍ത്തനം അതിവേഗം തുടങ്ങി. പിന്നെ അതിവേഗ ഇടപെടലില്‍ യാത്രക്കാരെ ഒഴിപ്പിച്ചു. തീവണ്ടിയില്‍ ഉണ്ടായിരുന്നത് ആയിരത്തില്‍ അധികം പേരാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാകും തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശദമായ അന്വേഷണം നടത്തും. പരവൂരിലും തീവണ്ടി നിര്‍ത്തിയിരുന്നു. കാപ്പില്‍ കഴിഞ്ഞപ്പോള്‍ തന്നെ പുകയുടെ മണം യാത്രക്കാര്‍ക്ക് കിട്ടി. ഇതാണ് പുക കണ്ടെത്താന്‍ കാറണമായത്. ഇടവ സ്റ്റേഷന് തൊട്ടു മുമ്പാണ് തീവണ്ടി നിര്‍ത്തിയത്.

അതിവേഗ ഇടപെടല്‍ നടത്തി. കത്തിയ ബോഗി അടര്‍ത്തി മാറ്റുകയും ചെയ്തു. തീവണ്ടിയുടെ മറ്റ് കോച്ചുകളില്‍ തീ എത്താത്തതാണ് ഇതിന് കാരണം. പാഴ്സല്‍ ബോഗിയിലെ എല്ലാ സാധനവും കത്തി നശിച്ചു. രണ്ട് ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ബൈക്കിലെ പെട്രോളും തീ പിടിത്തത്തിന് കാരണമായെന്ന വിലയിരുത്തല്‍ ഉണ്ട്. കൊല്ലം കഴിഞ്ഞാല്‍ ഈ തീവണ്ടി മിക്കവാറും എല്ലാ സ്റ്റേഷനിലും നിര്‍ത്തും. പരവൂരിലും തീവണ്ടി നിര്‍ത്തി. അവിടെ നിന്നും കയറിയ യാത്രക്കാരാണ് തീ ആദ്യം കണ്ടത്.

വണ്ടി ഓടുമ്പോള്‍ പുക മണം എത്തി. ഈ സമയത്ത് അതിവേഗം ഓടുകയായിരുന്നു തീവണ്ടി. ഈ സമയം യാത്രക്കാര്‍ പുറത്തേക്ക് നോക്കി. തീ കാണുകയും ചെയ്തു. ഇതോടെ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി. വര്‍ക്കലയ്ക്ക് അടുത്തുള്ള ഇടവാ സ്റ്റേഷന് മുമ്പേ തീവണ്ടി നിര്‍ത്തി. വര്‍ക്കലയില്‍ നിന്ന് സാങ്കേതിക വിദഗ്ധരെത്തി കത്തിയ ബോഗി അടര്‍ത്തി മാറ്റി. ഇതോടെ ദുരന്തം പൂര്‍ണ്ണമായും ഒഴിഞ്ഞു. പാഴ്സല്‍ ബോഗി പൂര്‍ണ്ണമായും കത്തി. യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ റെയില്‍വേ അന്വേഷണം നടത്തും.

തീ പിടിച്ചതോടെ വര്‍ക്കലയില്‍ മലബാറിന്റെ ഓട്ടം നിര്‍ത്തി. ഇന്നലെ രാത്രി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട തീവണ്ടിയാണ് അപകടത്തില്‍ പെട്ടത്. രാവിലെ ആയതു കൊണ്ടാണ് തീ ആളിക്കത്തുന്നതിന് മുമ്പേ യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. പാഴ്സല്‍ ബോഗിയിലെ സാധനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. അതുകൊണ്ട് തന്നെ തീ വലിയ തോതില്‍ ആളിക്കത്തി. അതിന് മുമ്പ് തന്നെ തീവണ്ടി നിര്‍ത്താനായതു കൊണ്ട് മാത്രമാണ് വലിയ അപകടമുണ്ടായത്. ഇല്ലായിരുന്നുവെങ്കില്‍ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു. തീ പൂര്‍ണ്ണമായും അണച്ചു.

എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു. തീ കണ്ടപ്പോള്‍ തന്നെ തീവണ്ടിയിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമം നടത്തി. ഇത് ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. ഫയര്‍ ഫോഴ്സ് വാഹനങ്ങള്‍ അതിവേഗം പാഞ്ഞെത്തി. തീവണ്ടി നിര്‍ത്തിയത് ജനവാസ കേന്ദ്രത്തോട് ചേര്‍ന്നായതും രക്ഷാ പ്രവര്‍ത്തനത്തിന് ആശ്വാസമായി. ആളുകള്‍ ഉറങ്ങി കിടക്കുമ്പോഴാണ് ഇത്തരത്തിലൊരു തീ പിടിത്തമുണ്ടായതെങ്കില്‍ വലിയ ദുരന്തം തന്നെ ഉണ്ടാകുമായിരുന്നു. അതൊരു കറുത്ത ഞായറായി മാറുകയും ചെയ്യുമായിരുന്നു.

അട്ടിമറി സാധ്യതകള്‍ റെയില്‍വേ ഈ ഘട്ടത്തില്‍ തള്ളുകയാണ്. എന്നാലും തീ പിടിത്തത്തില്‍ വിശദ അന്വേഷണം നടത്തും. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തു നിന്നുള്ള ഈ തീവണ്ടി എന്നും നിറഞ്ഞോടുന്ന ഒന്നാണ്. കൊല്ലം കഴിഞ്ഞാല്‍ പാസഞ്ചര്‍ തീവണ്ടി പോലെ നിരവധി യാത്രക്കാരും കയറും. ഇവരാണ് തീ പിടിത്തം കണ്ടെതും. അടിയന്തര ഇടപെടല്‍ നടത്തി ചെയിന്‍ വലിച്ചതും. രാവിലെ ആയതിനാല്‍ നാട്ടുകാര്‍ അതിവേഗം രക്ഷാപ്രവര്‍ത്തനത്തിന് എത്തി. രാവിലെ ഏഴേമുക്കലോടെയായിരുന്നു അപകടം ശ്രദ്ധയില്‍ പെട്ടത്. 15 മിനിറ്റു കൊണ്ട് തീ നിയന്ത്രണ വിധേയമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category