1 GBP = 100.80 INR                       

BREAKING NEWS

മലബാര്‍ എക്‌സ്പ്രസിലെ തീപിടിത്തത്തിന് കാരണം ബൈക്കുകള്‍ എന്ന നിഗമനത്തില്‍; ബൈക്കുകള്‍ തമ്മില്‍ ഉരസിയുണ്ടായ തീ ദുരന്തമുണ്ടാക്കി; വീഴ്ചയ്ക്ക് പിന്നില്‍ ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലുള്ള പാര്‍സല്‍ ക്ലര്‍ക്ക്; ജീവനക്കാരനെ സസ്പെന്റ് ചെയ്തു; മറ്റ് സാധ്യതകള്‍ തള്ളി റെയില്‍വേ

Britishmalayali
kz´wteJI³

 
 
തിരുവനന്തപുരം: മലബാര്‍ എക്‌സ്പ്രസിലെ തീപിടിത്തത്തിന് കാരണം ബൈക്കുകള്‍ എന്ന നിഗമനത്തിലേക്ക് റെയില്‍വേ. രണ്ട് ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. പാറശ്ശാലയുള്ള രണ്ട് പൊലീസുകാരുടേതാണ് ബൈക്കുകള്‍. ഈ ബൈക്കില്‍ പെട്രോള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബൈക്കുകള്‍ തമ്മില്‍ ഉരസിയുണ്ടായ തീയാണ് പാഴസല്‍ ബോഗിയെ കത്തിച്ചതെന്നാണ് നിഗമനം.

അട്ടിമറി സാധ്യതകള്‍ പൂര്‍ണ്ണമായും തള്ളുകയാണ് റെയില്‍വേ. ബൈക്കുകള്‍ കയറ്റിയ പാഴ്സല്‍ ഉദ്യോഗസ്ഥനെ റെയില്‍വേ സസ്പെന്റ് ചെയ്യുകയും ചെയ്തു. ബൈക്കിലെ ഇന്ധനം ഇല്ലന്ന് ഉറപ്പാക്കി വേണം അവ പാഴ്സലായി അയയ്ക്കാന്‍. ഇത് പരിശോധിച്ച് ഉറപ്പിക്കുന്നതില്‍ ജീവനക്കാരന് വീഴ്ച വന്നതായാണ് കണ്ടെത്തല്‍. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലുള്ള പാര്‍സല്‍ ക്ലര്‍ക്കിനെയാണ് പാലക്കാട് ഡിവിഷന്‍ സസ്‌പെന്‍ഡ് ചെയ്തത്.

ഇന്ന് പുലര്‍ച്ചെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് മലബാര്‍ എക്‌സ്പ്രസിന്റെ ലഗ്ഗേജ് വാനില്‍ തീപിടിത്തമുണ്ടായത്. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പ്പെടുത്തി. അരമണിക്കൂറിനുള്ളില്‍ തീയണക്കാന്‍ കഴിഞ്ഞു. തീപ്പിടിത്തമുണ്ടായ പാര്‍സല്‍ ബോഗിയില്‍ ബൈക്കുകളുണ്ടായിരുന്നു. ബൈക്കുകളില്‍ നിന്നാണ് തീപ്പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ബൈക്കുകള്‍ ലോഡ് ചെയ്യുമ്പോള്‍ പെട്രോള്‍ പൂര്‍ണമായും നീക്കംചെയ്യണമെന്നാണ് നിയമം. ഇതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. മലബാര്‍ എക്‌സ്പ്രസിലെ തീപ്പിടിത്തത്തില്‍ ഒഴിവായത് വലിയ ദുരന്തമാണ്. തുടക്കത്തില്‍ തന്നെ തീപ്പിടിത്തം ശ്രദ്ധയില്‍ പെട്ടതിനാല്‍ വലിയ അപകടം ഒഴിവാക്കാനായി. ബോഗിയില്‍ നിന്ന് പുക ഉയര്‍ന്നതിനേതുടര്‍ന്ന് യാത്രക്കാര്‍ റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചങ്ങല വലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി.

ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രക്കാരെ പൂര്‍ണമായും ട്രെയിനില്‍ നിന്ന് മാറ്റി. തീ പിടിച്ച ബോഗി ട്രെയിനില്‍ നിന്ന് വേര്‍പെടുത്തിയതായാണ് വിവരം. തീ മറ്റ് കോച്ചുകളിലേക്ക് പടരുന്ന സാഹചര്യം ഒഴിവായെന്നും റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മലബാര്‍ എക്‌സ്പ്രസിന്റെ മുന്‍ ഭാഗത്തുള്ള പാഴ്‌സല്‍ കോച്ചിനാണ് തീ പിടിച്ചത്. പാഴ്‌സല്‍ ബോഗിയില്‍ മാത്രമാണ് തീപ്പിടിത്തം ഉണ്ടായതെന്നും തുടക്കത്തില്‍ തന്നെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വലിയ അപകടം ഒഴിവാക്കാനായതെന്നും യാത്രക്കാരാനായ സുനില്‍ പറഞ്ഞു. രണ്ട് ബൈക്ക് പൂര്‍ണമായും കത്തി നശിച്ചതായി അദ്ദേഹം പറഞ്ഞു.

ഇടവയില്‍ നിന്ന് തീവണ്ടി പുറപ്പെട്ടപ്പോള്‍ പുക ശ്രദ്ധയില്‍ പെട്ടത് നിര്‍ണ്ണായകമായി എന്നതാണ് വസ്തുത. വര്‍ക്കല എത്തും മുമ്പേ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി യാത്രക്കാര്‍ രക്ഷാ പ്രവര്‍ത്തനം അതിവേഗം തുടങ്ങി. പിന്നെ അതിവേഗ ഇടപെടലില്‍ യാത്രക്കാരെ ഒഴിപ്പിച്ചു. തീവണ്ടിയില്‍ ഉണ്ടായിരുന്നത് ആയിരത്തില്‍ അധികം പേരാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാകും തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശദമായ അന്വേഷണം നടത്തും. പരവൂരിലും തീവണ്ടി നിര്‍ത്തിയിരുന്നു. കാപ്പില്‍ കഴിഞ്ഞപ്പോള്‍ തന്നെ പുകയുടെ മണം യാത്രക്കാര്‍ക്ക് കിട്ടി. ഇതാണ് പുക കണ്ടെത്താന്‍ കാറണമായത്. ഇടവ സ്റ്റേഷന് തൊട്ടു മുമ്പാണ് തീവണ്ടി നിര്‍ത്തിയത്.

അതിവേഗ ഇടപെടല്‍ നടത്തി. കത്തിയ ബോഗി അടര്‍ത്തി മാറ്റുകയും ചെയ്തു. തീവണ്ടിയുടെ മറ്റ് കോച്ചുകളില്‍ തീ എത്താത്തതാണ് ഇതിന് കാരണം. പാഴ്‌സല്‍ ബോഗിയിലെ എല്ലാ സാധനവും കത്തി നശിച്ചു. രണ്ട് ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ബൈക്കിലെ പെട്രോളും തീ പിടിത്തത്തിന് കാരണമായെന്ന വിലയിരുത്തല്‍ ഉണ്ട്. കൊല്ലം കഴിഞ്ഞാല്‍ ഈ തീവണ്ടി മിക്കവാറും എല്ലാ സ്റ്റേഷനിലും നിര്‍ത്തും. പരവൂരിലും തീവണ്ടി നിര്‍ത്തി. അവിടെ നിന്നും കയറിയ യാത്രക്കാരാണ് തീ ആദ്യം കണ്ടത്.

വണ്ടി ഓടുമ്പോള്‍ പുക മണം എത്തി. ഈ സമയത്ത് അതിവേഗം ഓടുകയായിരുന്നു തീവണ്ടി. ഈ സമയം യാത്രക്കാര്‍ പുറത്തേക്ക് നോക്കി. തീ കാണുകയും ചെയ്തു. ഇതോടെ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി. വര്‍ക്കലയ്ക്ക് അടുത്തുള്ള ഇടവാ സ്റ്റേഷന് മുമ്പേ തീവണ്ടി നിര്‍ത്തി. വര്‍ക്കലയില്‍ നിന്ന് സാങ്കേതിക വിദഗ്ധരെത്തി കത്തിയ ബോഗി അടര്‍ത്തി മാറ്റി. ഇതോടെ ദുരന്തം പൂര്‍ണ്ണമായും ഒഴിഞ്ഞു. പാഴ്‌സല്‍ ബോഗി പൂര്‍ണ്ണമായും കത്തി.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category