
തിരുവനന്തപുരം . ക്രിസ്മസിന് രണ്ടു ദിവസം മുന്‍പ് തിരുവനന്തപുരം സെന്ററല്‍ ജയിലില്‍ മദ്യം എത്തിച്ചത് ടി പി കേസ് പ്രതി കൊടി സുനിക്കും കൂടി വേണ്ടി. ലോക്ക് ഡൗണ്‍ കാലയളില്‍ ജയിലിനുള്ളില്‍ മദ്യം എത്തിക്കാനായ കരുത്തില്‍ തന്നെയാണ് ക്രിസ്മസ് കാലത്തും ജയിലിനുള്ളില്‍ മദ്യം എത്തിയത് .
തിരുവനന്തപുരം നഗരത്തില്‍ തന്നെയുള്ള ചിലര്‍ തടവുകാര്‍ പുറം പണിക്ക് എത്തിയിരുന്ന കുഞ്ചാലും മൂട്ടിലെ സിക്ക ഗ്രൗണ്ടിലാണ് മദ്യം ആദ്യം എത്തിച്ചത് . ബക്കാടി ഗുവാ ബ്രാന്‍ഡ് മിനറല്‍ വാട്ടര്‍ കുപ്പികളില്‍ നിറച്ച് ഗ്രൗണ്ടില്‍ തന്നെ വേലി പടര്‍പ്പിനു സമീപം നേരത്തെ ഒളിച്ചിട്ടിരുന്നു . പുറം പണിക്ക് എത്തിയ കെവിന് കൊലക്കേസ് പ്രതി ടിറ്റു ജെറോമി നായിരുന്നു ജയിലിന്റെ കവാടം വരെ മദ്യം എത്തിക്കല്‍ ദൗത്യം .
അവിടന്ന് കോവിഡ് പ്രതിരോധത്തിന് മരുന്ന് അടിക്കുന്ന യന്ത്രത്തിലാക്കി രണ്ടാം ബ്ലോക്കില്‍ എത്തിക്കുന്ന ചുമതല ശ്യാം ശിവനായിരുന്നു . ലോക്ക് ഡൗണ്‍ സമയത്തും മദ്യം എത്തിച്ചിരുന്നതിനാല്‍ ഇവര്‍ ഇരുവരും ഇരുചെവി അറിയാതെ കൃത്യം നിര്‍വ്വഹിച്ചുവെങ്കിലും രണ്ടാം ബ്ലോക്കിലെ മദ്യപാന സദസില്‍ പിടിച്ചു പറി കേസിലെ പാരിപ്പള്ളി ഉണ്ണിക്കുട്ടന് അമിത മദ്യപാനം കാരണം ചര്‍ദ്ദിച്ചതോടെയാണ് വാര്ഡന്മാര് വിവരം അറിയുന്നത് .
കൊടി സുനിയുടെ നേതൃത്വത്തിലായിരുന്നു മദ്യപാന സദസ് . സി സി ടി.വി പരിധിയില്‍ വരാത്ത വിധം ഇവര്‍ ഒരുമിച്ചിരുന്ന് അച്ചാറു കൂട്ടി മദ്യപിച്ച പ്പോള്‍ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ചത് സൂര്യനെല്ല് കേസിലെ പ്രതി അഡ്വ. ധര്മ്മരാജന്. ബ്ലോക്കിലെ മേസ്തിരിയായ ധര്മ്മരാജന് വാര്ഡന്മാരുമായി നല്ല ചങ്ങാത്തത്തിലാണ് ഇതു കാരണം വാര്ഡന്മാരുടെ ശ്രദ്ധക്കുറവ് ഈ ബ്ലോക്കിലുണ്ടായതുംതടവുകാര് മദ്യത്തിലാറാടാന് കാരണമായി.
കൊടി സുനിക്ക് പുറമെ ടി പി കേസിലെ അണ്ണന് സിജിത്തും റഫീക്കും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുണ്ട്. ഷാഫിയെ മൂന്ന് മാസം മുന്‍പാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. രണ്ടാം ബ്ലോക്കില്‍ കഴിയുന്ന കൊടി സുനിക്ക് മറ്റ് ജോലികള്‍ ഒന്നും നല്കിയിട്ടില്ലാത്തതിനാല് തടവുകാര്‍ക്കിടയിലെ തലൈവര്‍ തന്നെയാണ് സുനി . ഉന്നത ബന്ധങ്ങള്‍ കാരണം വാര്ഡന്മാരും സുനിയുടെ മേഖലയിലേക്ക് പോകാറില്ല. മദ്യം മാത്രമല്ല കഞ്ചാവും പുറത്തുനിന്ന് രണ്ടാം ബ്ലോക്കിലേക്ക് എത്താറുണ്ട്.
ജയിലിലെ മദ്യ കടത്ത് പാരിപ്പള്ളി ഉണ്ണിക്കുട്ടന് വാളു വെച്ചതോടെ ഉദ്യോഗസ്ഥര്‍ മുഴുവന്‍ അറിഞ്ഞെങ്കിലും ജയില്‍ ആസ്ഥാനത്ത് നിന്ന് വിവരം പുറത്തു വിടണ്ട എന്ന നിര്‍ദ്ദേശമാണ് സൂപ്രണ്ടിന് ലഭിച്ചത് . സേനയിലെ സിംഹമായ ജയില്‍ മേധാവി ഋഷിരാജ് സിംഗിന്റെ മൂക്കിന് താഴെ നടന്ന തടവുകാരുടെ മദ്യപാനം നാണക്കേട് ഭയന്നാണ് ജയിലധികൃതര്‍ മൂടിവെച്ചത് . എന്നാല്‍ ജയിലില്‍ മദ്യം എത്തിച്ച കെവിന് കേസ് പ്രതി ടിറ്റു ജെറോമിനെ വാര്ഡന് മര്‍ദ്ദിച്ചിരുന്നു. മദ്യപാനത്തിലെ സത്യം കണ്ടെത്താനായിരുന്നു ഇത്.
സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് മൂന്ന് പ്രിസണ്‍ ഓഫിസര്‍മാരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. രണ്ട് ഉദ്യോഗസ്ഥരെ നെട്ടുകല്‍ത്തേരി തുറന്ന ജയിലിലേക്കും ഒരാളെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്കും മാറ്റി. നടപടിക്കുള്ള ശുപാര്‍ശയടങ്ങിയ ജയില്‍ ഡിഐജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് കോടതി നിലപാട് കടുപ്പിച്ചതോടെ കഴിഞ്ഞ ദിവസം മൂന്ന് പേരെയും സസ്പെന്‍ഡുചെയ്തു .
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് പറഞ്ഞു. എന്നാല്‍ മര്‍ദനമുണ്ടായിട്ടില്ലെന്നാണ് ജയില്‍ ഉദ്യോഗസ്ഥരുടെ നിലപാട്. പ്രണയവിവാഹത്തിന്റെ പേരില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടിറ്റു ജെറോമിന് മര്‍ദനമേറ്റെന്നാണ് കണ്ടെത്തല്‍. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം അഡീഷനല്‍ ജില്ലാ ജഡ്ജിയും മെഡിക്കല്‍ സംഘവും ജയിലിലെത്തി നടത്തിയ പരിശോധനയിലാണ് മര്‍ദനം സ്ഥിരീകരിച്ചതും മെഡിക്കല്‍ കോളജിലേക്കു മാറ്റിയതും.
തുടര്‍നടപടി വ്യക്തമാക്കി ഉടന്‍ റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി ജയില്‍വകുപ്പിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. മര്‍ദിച്ചിട്ടില്ലെന്നാണു ജയില്‍ ഉദ്യോഗസ്ഥരുടെ മൊഴി. ജയില്‍വളപ്പില്‍ ജോലിക്കു പോയ ടിറ്റു മദ്യം സെല്ലിലേക്ക് കടത്തി. ഇത് കണ്ടെത്തി ചോദ്യം ചെയ്യുകയും അച്ചടക്ക നടപടിയുടെ ഭാഗമായി സന്ദര്‍ശകരെ വിലക്കുകയും ഒറ്റക്കൊരു സെല്ലിലേക്കു മാറ്റുകയും ചെയ്തെന്നാണ് വിശദീകരണം.
ടിറ്റു മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലാണെന്ന് ഒരാഴ്ച മുന്‍പ് സഹതടവുകാരന് ബന്ധുക്കളെ വിളിച്ചറിയിച്ചു. ഇത് അന്വേഷിക്കാനെത്തിയ ബന്ധുക്കളെ ടിറ്റുവിനെ കാണാന്‍ അനുവദിക്കാതിരുന്നതോടെയാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചതും മദ്യ കടത്ത് സംഭവം പുറത്ത് വരുന്നതും ടിറ്റുവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയുണ്ടായതും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam