
ആലപ്പുഴ : ആലപ്പുഴയില്‍ വി ഫോര്‍ കൊച്ചിയുടെ പതിപ്പാകാന്‍ പൊതു മരാമത്ത് മന്ത്രി ജി സുധാകരന്. ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ഇനിയും കാത്തുനില്‍ക്കാനാവില്ലെന്ന് മന്ത്രി ജി. സുധാകരന് അറിയിച്ചു.
ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് താതപര്യമുണ്ടെന്നറിയിച്ചിരുന്നു. എന്നാല്‍ രണ്ട് മാസമായിട്ടും ഒരു പ്രതികരണവുമില്ല. ഒരു മാസം കൂടിയേ ഇനി കാക്കാനാവൂവെന്നും ഇല്ലെങ്കില്‍ ബൈപ്പാസ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി ജി. സുധാകരന് അറിയിച്ചു. അതായത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അവരുടെ അനുമതിയില്ലാതെ മന്ത്രി തുറന്നു കൊടുക്കുമെന്ന് സാരം. ഇതാണ് വെറ്റില മേല്പാലത്തില് വി ഫോര്‍ കൊച്ചിക്കാരും ചെയ്യാന്‍ ശ്രമിച്ചത്. ഇതിന്റെ പേരില്‍ വി ഫോര്‍ കൊച്ചി ഭാരവാഹികളെ ജയിലില്‍ അടച്ചിരുന്നു.
40 വര്ഷത്തിലധികമുള്ള കാത്തിരിപ്പുണ്ട് ഈ ബൈപ്പാസിനായി. തടസങ്ങള്‍ പലതും തട്ടിനീക്കി ഒടുവില്‍ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം ഈ ഘട്ടത്തിലെത്തിയിട്ട് കാലം കുറച്ചധികമായി. റെയില്‍വേയ്ക്ക് മുകളിലുള്ള ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേയും പൊതുമരാമത്ത് വകുപ്പും തമ്മില്‍ നിലനിന്ന തര്‍ക്കമാണ് ഈ വൈകലിന് കാരണമായത്. 6.8 കിലോമീറ്റര്‍ നീളമുള്ള ബൈപാസില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ് ഹൈവേയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ പാതയിലൂടെ ആദ്യ യാത്ര നടത്തി മന്ത്രി ജി സുധാകരന് നിര്‍മ്മാണ പുരോഗതി നേരിട്ട് നേരത്തെ വിലയിരുത്തിയിരുന്നു. അവസാന ഘട്ട മിനുക്ക് പണികള്‍ മാത്രമാണ് ഇനി ബൈപ്പാസില്‍ ബാക്കിയുള്ളത്. ഈ പദ്ധതിയെ ചൊല്ലിയാണ് തര്‍ക്കം.
'നവംബര്‍ 20 ആയപ്പോള്‍ മിനിസ്ട്രി ഓഫ് സര്‍ഫസ് ട്രാന്‍സ്പോര്‍ട്ടില്‍ നിന്ന് കത്ത് കിട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉദ്ഘാടനം ചെയ്യാന്‍ താത്പര്യമുണ്ടെന്നറിയിച്ചു. തിരിച്ച് വിളിച്ച് സന്തോഷമെന്നറിയിച്ചു. പിന്നീട് ഒരു വിവരവുമില്ല. 55 ദിവസമായി ഒരനക്കവുമില്ല. എത്രയും വേഗം ഉദ്ഘാടന തീയതി അറിയിക്കണമെന്ന് ഇന്നലെ നിതിന്‍ ഗഡ്കരിജിക്ക് കത്തെഴുതിയിട്ടുണ്ട്. ഒരുമാസം കൂടി കാക്കും. ഏപ്രില്‍ അവസാനമാണ് ഇലക്ഷനെങ്കില്‍ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ഫെബ്രുവരിയില്‍ ഉദ്ഘാടനം നടത്തേണ്ടി വരും', ജി. സുധാകരന് പറഞ്ഞു.
ഈ സര്‍ക്കാരിന്റെ കാലത്ത് ഉദ്ഘാടനം നടക്കരുതെന്ന് ചില കുബുദ്ധികള്‍ ശ്രമിക്കുന്നു എന്ന സംശയം സര്‍ക്കാരിനുണ്ട്. അതിനാല്‍ തന്നെ ഇനിയും നീട്ടിക്കൊണ്ടുപോവുകയാണെങ്കില്‍ ഉദാഘടനം സംസ്ഥാന സര്‍ക്കാര്‍ തന്നെ നിര്‍വ്വഹിക്കുമെന്നാണ് സുധാകരന് നല്കുന്ന സൂചന.ഉദ്ഘാടനത്തിനു മുന്‍പ് വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത 'വി ഫോര്‍ കൊച്ചി' നേതാക്കള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുധാകരന് രംഗത്ത് വന്നിരുന്നു. മൂന്ന് നാല് കോമാളികള്‍ കാണിച്ചതിന് ജനങ്ങളുടെ പിന്തുണയില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.
'' വി ഫോര്‍ കൊച്ചിയെന്നും പറഞ്ഞ് ഓരോ ബാനറുകള്‍ ഉയര്‍ത്തുകയാണ്. പിന്നെ, നമ്മളൊക്കെ അമേരിക്കയ്ക്ക് വേണ്ടിയാണോ ? ആഫ്രിക്കയ്ക്ക് വേണ്ടിയോ ചെയ്യുന്നത് ? വി ആര് കൊച്ചിന് പീപ്പിള്‍. '' അറസ്റ്റ് ചെയ്തപ്പോള്‍ ഇവര്‍ പറഞ്ഞത് തങ്ങളല്ല ഇത് ചെയ്തതെന്നാണ്. ചെയ്ത കാര്യം ചെയ്തു എന്ന് സമ്മതിക്കാന്‍ പോലും കഴിയാത്തവര്‍. വെറും ഭീരുക്കളാണ്. ഇവരാണോ നാട് നന്നാക്കാന്‍ പോകുന്നത് ? ' ഇങ്ങനെ എല്ലാം മന്ത്രി ചോദിച്ചിരുന്നു. പാലം നിര്മ്മിക്കുന്നവര്ക്ക അത് ഉദ്ഘാടനം ചെയ്യാന്‍ അവസരം നല്‍കണമെന്നും അത് കീഴ് വഴക്കമാണെന്നും പറഞ്ഞു വയ്ക്കുകയായിരുന്നു മന്ത്രി. എന്നാല്‍ ആലപ്പുഴ ബൈപ്പാസില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം വേണമെന്ന് വാശി പിടിക്കുകയും ചെയ്യുന്നു.
ഉദ്ഘാടനത്തിനുമുമ്പേ വൈറ്റില മേല്‍പ്പാലം തുറന്ന് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ അറസ്റ്റിലായ വി ഫോര്‍ കൊച്ചി കോ-ഓര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന് അടക്കം നാലുപേരെ റിമാന്‍ഡ് ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചെന്ന പൊതുമരാമത്തുവകുപ്പിന്റെ പരാതിയെ തുടര്‍ന്നാണ് ഇവരെ മരട് പൊലീസ് അറസ്റ്റ് ചെയ്തത്. നിപുണിനുപുറമെ ആഞ്ചലോസ്, റാഫേല്‍, സൂരജ് എന്നിവരാണ് റിമാന്‍ഡിലായത്. പാലത്തിലെ കേബിളുകള്‍ തകരാറിലായെന്ന് പൊതുമരാമത്തുവകുപ്പ് അറിയിച്ചു.
ഉദ്ഘാടനത്തിനുമുന്നോടിയായി ക്രമീകരിച്ച അലങ്കാരബള്‍ബുകള്‍, ബാരിക്കേഡുകള്‍, വയറിങ്, റോഡിന്റെ മധ്യഭാഗത്ത് വരച്ച പെയിന്റുകള്‍ തുടങ്ങിയവ നശിപ്പിച്ചു. അതിക്രമിച്ചുകയറല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സംഘം ചേരല്‍, സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം തുടങ്ങിയ വകുപ്പുകള്‍പ്രകാരം കേസെടുക്കുകയും ചെയ്തു. ഹെല്‍മെറ്റ് ധരിച്ചെത്തിയ വി ഫോര്‍ കൊച്ചി പ്രവര്‍ത്തകര്‍തന്നെയാണ് ബാരിക്കേഡ് മാറ്റിയത്.
പിന്നീട് മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ഇവരുടെതന്നെ വാഹനം ആദ്യം പാലത്തില്‍ കയറി. പിന്നാലെ വന്ന വാഹനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പാലത്തിനുമുകളിലൂടെ കയറ്റിവിടുകയും ചെയ്തു എന്നും പൊലീസ് ആരോപിച്ചിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam