
ബ്രിസ്ബെയ്ന്‍: 186 റണ്‍സിലാണ് ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമാകുന്നത്.ഇതോടെ കാര്യങ്ങള്‍ ഏതാണ്ട് എഴുതപ്പെട്ടമട്ടായിരുന്നു. കഴിഞ്ഞ ടെസ്റ്റിലെ താരം ഋഷഭ് പന്തിനെ ഹെയ്സല്‍വുഡ് പുറത്താക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്സ് പെട്ടെന്ന് ചുരുട്ടിക്കൂട്ടാമെന്നായിരുന്നു ഓസീസി ന്റെയും കണക്കുകൂട്ടല്‍.പക്ഷെ ഇന്ത്യന്‍ ആരാധകരുടെത് ഉള്‍പ്പടെ കണക്കുകൂട്ടല്‍ തെറ്റിച്ച അത്ഭുത പാര്‍ട്ണര്‍ഷിപ്പ് തുടങ്ങുന്നത് ഇവിടെ നിന്നാണ്.എല്ലാവരേയും അദ്ഭുതപ്പെടുത്തി ഏഴാം വിക്കറ്റില്‍ ഒന്നിച്ച വാഷിങ്ടണ്‍ സുന്ദര്‍ - ഷാര്‍ദുല്‍ താക്കൂര്‍ സഖ്യം ഇന്ത്യയ്ക്കായി ഗാബയില്‍ പ്രതിരോധം തീര്‍ക്കുകയായിരുന്നു.ഏഴാം വിക്കറ്റില്‍ 123 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇ സംഖ്യം പടുത്തുയര്‍ത്തിയത്.
മാത്രമല്ല ഏഴാം വിക്കറ്റില്‍ ഒരു ഇന്ത്യന്‍ സഖ്യത്തിന്റെ ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡും വാഷിങ്ടണ്‍ സുന്ദര്‍ - ഷാര്‍ദുല്‍ താക്കൂര്‍ സഖ്യം ഗാബയില്‍ സ്വന്തമാക്കി.30 വര്‍ഷം മുമ്പ് കപില്‍ ദേവ്- മനോജ് പ്രഭാകര്‍ സഖ്യം സ്വന്തമാക്കിയ 58 റണ്‍സിന്റെ റെക്കോഡാണ് ഇരുവരും ചേര്‍ന്ന് തിരുത്തിയത്.ടീമിലെ പ്രധാന താരങ്ങള്‍ക്ക് പരിക്കേറ്റതോടെ ലഭിച്ച അവസരം ഇരുവരും നന്നായി വിനിയോഗിക്കുകയായിരുന്നു.കുല്‍ദീപിനെ പുറത്തിരുത്തി വാഷിങ്ങ് ടണ്‍ സുന്ദറിനെ ടീമിലുള്‍പ്പെടുത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനൊക്കെത്തന്നെയും ആദ്യം പന്തുകൊണ്ടും ഇപ്പോള്‍ ബാറ്റുകൊണ്ടും മറുപടി നല്‍കിയിരിക്കുകയാണ് സുന്ദര്‍.തകര്‍പ്പനൊരു നോലുക്ക് സിക്സിന്റെ അകമ്പടിയോടെ 144 പന്തില്‍ 7 ഫോറും സഹിതം 62 റണ്‍സായിരുന്നു സുന്ദറിന്റെ സംഭാവന.
വളരെ ശ്രദ്ധയോടെ എന്നാല്‍ മനോഹരമായിത്തന്നെയാണ് ഷാര്‍ദുല്‍ ഠാക്കൂറും ബാറ്റ് ചെയ്തത്. ഇവിടെ തകര്‍പ്പനൊരു നേട്ടവും ശര്‍ദുല്‍ തന്റെ പേരില്‍ ചേര്‍ത്തു.ടെസ്റ്റ് കരിയറിലെ സ്കോര്‍ ബോര്‍ഡ് ശര്‍ദുല്‍ സിക്സ് പറത്തി തുറക്കുകയായിരുന്നു. ഇങ്ങനെ സിക്സിലൂടെ കരിയറിലെ റണ്‍ വേട്ട ആരംഭിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റ്സ്മാന് എന്ന നേട്ടമാണ് ശര്‍ദുല്‍ ഇവിടെ സ്വന്തമാക്കിയത്. റിഷഭ് പന്ത് ആണ് ശര്‍ദുളിന് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയ ഇന്ത്യ താരം. ശര്‍ദുല്‍ അര്‍ധ ശതകം പിന്നിട്ടതും സിക്സ് പറത്തിയാണ്.
ഗാബയില്‍ ഏഴാം വിക്കറ്റില്‍ ഇന്ത്യയുടെ ഉയര്‍ന്ന കൂട്ടുകെട്ടുകള്‍
വാഷിങ്ടണ്‍ സുന്ദര്‍ - ഷാര്‍ദുല്‍ താക്കൂര്‍ 123 (2021)
കപില്‍ ദേവ് - മനോജ് പ്രഭാകര്‍ 58 (1991)
എം.എസ് ധോനി - ആര് അശ്വിന് 57 (2014)
മനോജ് പ്രഭാകര്‍ - രവി ശാസ്ത്രി 49(1991)
എം.എല്‍ ജയ്സിംഹ - ബാപു നട്കര്ണി 44 (1968)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam