
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ചുകൊന്നു. കോടതിയിലേക്ക് കാറില്‍ പോകവെയാണ് ആക്രമണം. അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ജഡ്ജിമാര്‍ സഞ്ചരിച്ച കാറിന് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സുപ്രീം കോടതി വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.ജഡ്ജിമാര്‍ കോടതിയിലേക്ക് കാറില്‍ വരുമ്പോഴായിരുന്നു തോക്ക് ധാരികളുടെ ആക്രമണം.
അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരുടെ എണ്ണം 2,500 ആയി കുറച്ചതായി പെന്റഗണ്‍ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം. ആക്രമണം കാബൂള്‍ പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് അഫ്ഗാന് അധികൃതര്‍ കുറ്റപ്പെടുത്തി. എന്നാല്‍ താലിബാന് ഇതു നിഷേധിച്ചു. അഫ്ഗാന് സുപ്രീംകോടതിയില്‍ 200 വനിതാ ജഡ്ജിമാരാണുള്ളത്.
അടുത്ത ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ധിച്ചുവരുന്ന ആക്രമണ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണവും എന്നാണ് സൂചന. 2017ല്‍ അഫ്ഗാനിസ്ഥാനിലെ സുപ്രീം കോടതി പരിസരത്ത് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 20 പേര് കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് അഫ്ഗാനില്‍ നിന്ന് യുഎസ് സൈനികര്‍ പിന്‍വാങ്ങുകയാണെന്ന് ട്രംപ് അറിയിച്ചത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ധാനം കൂടിയായിരുന്നു ഇത്. പക്ഷേ ഇത് താലിബാന് വളംവെക്കുമെന്നും ആഗോള സമാധാനത്തിന് ഭീഷണിയാവുമെന്നും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. കാര്യങ്ങള്‍ അങ്ങനെ തന്നെ നീങ്ങുകയാണെന്നാണ് അഫ്ഗാനില്‍നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam