1 GBP = 100.80 INR                       

BREAKING NEWS

കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് ഒറിജിനലിനേക്കാള്‍ ഭംഗിയായി: ബാങ്കുകാര്‍ പിടികൂടിയതോടെ കേസായി: സര്‍ട്ടിഫിക്കറ്റ് പ്രതികള്‍ക്ക് തന്നെ തിരിച്ചു കൊടുത്തു: കേസെടുത്തിട്ടും പൊലീസിന് അനക്കമില്ല: വ്യാജരേഖ നല്‍കി ബാങ്ക് വായ്പ തട്ടുന്ന റാക്കറ്റിനെ കുറിച്ചിട്ട് സൂചന ലഭിച്ചിട്ടും അന്വേഷണം അട്ടിമറിച്ച് പത്തനംതിട്ട പൊലീസ്

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: ഒറിജിനലിനെ വെല്ലുന്ന റവന്യൂ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച് ബാങ്ക് വായ്പയെടു ത്ത് തട്ടിപ്പ് നടത്തുന്ന സംഘത്തെ കൈയില്‍ കിട്ടിയിട്ടും നടപടി എടുക്കാതെ പത്തനംതിട്ട പൊ ലീസ്. ഇവര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് മനസിലാക്കിയിട്ടും അത് പൊലീസിന് കൈമാ റാതെ സംശയിക്കപ്പെടുന്നവര്‍ക്ക് തിരികെ നല്‍കി ബാങ്ക് അധികൃതരുടെ ഔദാര്യവും സംശയ ത്തിനിട നല്‍കുന്നു. ഈ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ഇടപെടല്‍ ഉണ്ടാ യെന്ന് ആരോപണം ഉയരുന്നുന്നതിനിടെ സംശയിക്കപ്പെടുന്നവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയും നല്‍ കാന്‍ തയ്യാറെടുക്കുന്നു. കേസ് തന്നെ ഇല്ലാതാക്കി പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് പത്തനം തിട്ട പൊലീസും ബാങ്ക് അധികൃതരും ചേര്‍ന്ന് നടത്തുന്നത് എന്നാണ് സംശയം.

വി-കോട്ടയം വില്ലേജ് ഓഫീസറുടെ പേരില്‍ പൊസഷന്‍ ആന്‍ഡ് നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫി ക്കറ്റുകളാണ് ഒറിജിലിനെ വെല്ലുന്ന രൂപത്തില്‍ വ്യാജമായി നിര്‍മ്മിച്ച് ബാങ്കില്‍ വായ്പയ്ക്കായി സ മര്‍പ്പിച്ചത്.വില്ലേജ് ഓഫീസറുടെ ഡിജിറ്റല്‍ ഒപ്പുംകോഡും ഉപയോഗിച്ച് നിര്‍മ്മിച്ച സര്‍ട്ടിഫിക്കറ്റു കള്‍ വി-കോട്ടയം പൂവണ്ണു വിളയില്‍ ജോണ്‍ പി. ഡാനിയേല്‍, ഭാര്യ മിനി ജോണ്‍ എന്നിവരുടെ പേരിലാണ്.ഈ സര്‍ട്ടിഫിക്കറ്റുകള്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പത്തനംതിട്ട ശാഖയില്‍ വായ്പയ്ക്കാ യി ഹാജരാക്കിയിരുന്നു.ഇരുവരുടെയും വസ്തുക്കള്‍ രണ്ടാണെങ്കിലും സര്‍ട്ടിഫിക്കറ്റുകളില്‍ 46074950 എന്ന നമ്പരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടിലും തണ്ടപ്പേരിന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയുമാണ്.ഇതില്‍ സംശയം തോന്നിയ ബാങ്ക് അധികൃതര്‍ ഐടി സെല്ലുമായും കലക്ടറേ റ്റുമായും ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വില്ലേജ് ഓഫീസര്‍ ഇങ്ങനെ ഒരു സര്‍ട്ടിഫി ക്കറ്റ് നല്‍കിയിട്ടില്ലെന്ന് വ്യക്തമാകുന്നത്.

സര്‍ട്ടിഫിക്കറ്റിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെ വ്യാജനാണെന്ന് ഉറപ്പിച്ചു.ഇത് സംബന്ധിച്ച് വി-കോട്ടയം വില്ലേജ് ഓഫീസര്‍ ആര്‍. അരുണ്‍ പത്ത നംതിട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്തി രുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ വിളിച്ചു വരുത്തുകയോ അവരുടെ മൊഴി എടുക്കു കയോ ചെയ്തിട്ടില്ല. പ്രതിപ്പട്ടികയിലുള്ളവര്‍ ഹാജരാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കി യതായാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ബാങ്കിലും പൊലീസിലും ഉന്നതരുടെ ഇടപെടല്‍ ഉ ണ്ടായതാണ് കേസ് അന്വേഷണം മരവിക്കാന്‍ കാരണമായതത്രെ. സൈബര്‍ സെല്‍ പ്രത്യേകം കേസെടുത്ത് അന്വേഷിക്കേണ്ട വിഷയമായിട്ടും ഇതിനായുള്ള നടപടികളൊന്നുമായിട്ടില്ല. കല ക്ടര്‍ക്ക് റിപ്പോര്‍ട്ട് കിട്ടിയിട്ടും വകുപ്പുതല അന്വേഷണമോ നടപടികളോ ഉണ്ടാകാത്തതും സംശയങ്ങള്‍ക്ക് ഇടയാക്കുന്നു.

ഇതിനിടെ പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് സൂചന. ഏ തെങ്കിലും അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെയാകും വ്യാജ നിര്‍മ്മിതിയെന്നും സംശയി ക്കപ്പെടുന്നുണ്ട്. പ്രതികളെ ചോദ്യം ചെയ്താല്‍ മാത്രമേ ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങ ള്‍ പുറത്തു വരൂ.മറ്റ് ബാങ്കുകളിലും ഇത്തരത്തില്‍ തട്ടിപ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ വിവരം അറിഞ്ഞതയിനെ തുടര്‍ന്ന് പല ബാങ്കുകളും വായ്പാ രേഖകള്‍ പുനഃ പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category