1 GBP = 100.80 INR                       

BREAKING NEWS

മന്ത്രിയിട്ടാലത് വിപ്ലവം, മറ്റുള്ളവര്‍ ചെയ്താല്‍ ?ഗുരുതര കുറ്റം; കര്‍ട്ടനിട്ട് മറച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിന് കൈകാണിച്ച് നിര്‍ത്തി പിഴയിടാന്‍ മുട്ടുവിറച്ച് ഉദ്യോ?ഗസ്ഥര്‍; ഓപ്പറേഷന്‍ സ്‌ക്രീനിന്റെ ആദ്യ ദിനത്തില്‍ തന്നെ ഇരട്ട നീതി; രണ്ടാം ട്രാക്കിലൂടെ വേ?ഗത്തില്‍ കടന്നുപോയതിനാല്‍ പരിശോധിക്കാനായില്ലെന്ന് വിശദീകരണം

Britishmalayali
kz´wteJI³

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീനിലും രാഷ്ട്രീയ വേര്‍തിരിവ്. കര്‍ട്ടനിട്ട് മറച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിന് കൈകാണിച്ച് നിര്‍ത്തി പിഴയിടാന്‍ മുട്ടുവിറച്ച ഉദ്യോ?ഗസ്ഥര്‍ക്ക് തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ വാഹനത്തിന് പിഴ ചുമത്താതിരിക്കാനായില്ല. ആര്‍ടിഒമാരുടെ നേതൃത്വത്തില്‍ രാവിലെ തിരുവനന്തപുരത്ത് പിഎംജിയില്‍ ആരംഭിച്ച പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ക്ക് പിഴയിടുകയും കര്‍ട്ടനുകള്‍ അവിടെവെച്ച് തന്നെ നീക്കം ചെയ്യുകയും ചെയ്തു. പരിശോധനയില്‍ ആര്‍ക്കും ഇളവുണ്ടാകില്ല എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനം പുറകില്‍ കര്‍ട്ടനുണ്ടായിട്ടും പരിശോധനയില്ലാതെ കടന്നുപോയി. അതേസമയം കര്‍ട്ടനിട്ട് എത്തിയ തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ വാഹനത്തിന് പിഴ ചുമത്തി. പൈലറ്റ് അകമ്പടിയോടെ വേഗത്തില്‍ രണ്ടാം ട്രാക്കിലൂടെ കടന്നുപോയപ്പോള്‍ മന്ത്രിയുടെ വാഹനം പരിശോധിക്കാനായില്ലെന്നാണ് ആര്‍ടിഒയുടെ വിശദീകരണം.

ഇന്ന് മുതലാണ് സംസ്ഥാനത്ത് വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുകളും കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധന തുടങ്ങിയത്ി. ആര്‍ടിഒമാരുടെ നേതൃത്വത്തില്‍ രാവിലെ തിരുവനന്തപുരത്ത് പിഎംജിയില്‍ ആരംഭിച്ച പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് കൂളിങ് ഫിലിമും കര്‍ട്ടനുകളുമായെത്തി കുടുങ്ങിയത്. അധികനേരം വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്താതെ ഫോട്ടെയെടുത്ത് ഇ - ചെലാന്‍ വഴി പിഴ മെസേജയയ്ക്കുകയാണ് ചെയ്യുന്നത്. 1250 രൂപയാണ് പിഴ. പിഴ ചുമത്തിയ ശേഷവും കര്‍ട്ടനുകളും കൂളിങ് ഫിലിമുകളും നീക്കം ചെയ്തില്ലെങ്കില്‍ രണ്ടാം ഘട്ടത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. കര്‍ട്ടനുകളിട്ട് എത്തിയ ചിലര്‍ സ്ഥലത്ത് വെച്ചുതന്നെ ഇവ നീക്കം ചെയ്തു.

ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായി വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരീക്കാന്‍ 'ഓപ്പറേഷന്‍ സ്‌ക്രീന്‍' ഞായറാഴ്ച മുതല്‍ നടപ്പാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഫിലിമും കര്‍ട്ടനും ഒഴിവാക്കാത്ത വാഹനങ്ങളുടെ രജിസ്‌റ്റ്രേഷന്‍ റദ്ദാക്കും. നിയമലംഘനം നടത്തിയ വാഹനങ്ങള്‍ കണ്ടെത്താനായി മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യപകമായി പരിശോധന തുടങ്ങണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിലുണ്ട്.

ഹൈക്കോടതി-സുപ്രീംകോടതി വിധികള്‍ ലംഘിച്ചു കൊണ്ട് കൂളിങ് പേപ്പര്‍, കര്‍ട്ടന്‍ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് ഓപ്പറേഷന്‍ സ്‌ക്രീന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനായി ഇന്ന് മുതല്‍ പരിശോധന ആരംഭിച്ചു.

ഗ്ലാസില്‍ കൂളിങ് ഫിലിം ഒട്ടിച്ച കാറുകളും, വിന്‍ഡോയില്‍ കര്‍ട്ടനിട്ട കാറുകള്‍ എന്നിവക്കെതിരെ നടപടിയുണ്ടാവും. ഈ വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്താനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. നിയമം ലംഘിച്ച വാഹനങ്ങള്‍ക്ക് ഇ-ചെല്ലാന്‍ വഴിയാകും പെറ്റി ചുമത്തുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category