1 GBP = 101.50 INR                       

BREAKING NEWS

എതിര്‍ ദിശയില്‍ നിന്നു വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചതോടെ ബൈക്കില്‍ നിന്നും തെറിച്ചു വീണു; പൊലീസ് വാഹനത്തില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല: കോട്ടയത്ത് കെകെ റോഡിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞത് 24കാരനായ ലോജിസ്റ്റിക്സ് ബിരുദാനന്തര വിദ്യാര്‍ത്ഥി

Britishmalayali
kz´wteJI³

കോട്ടയം: കെകെ റോഡില്‍ കഞ്ഞിക്കുഴി പെട്രോള്‍ പമ്പിനു സമീപം നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് 24കാരനായ ബിരുദാനന്തര വിദ്യാര്‍ത്ഥി. ബൈക്കില്‍ ഒപ്പം യാത്ര ചെയ്ത സുഹൃത്തിനു ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വടവാതൂര്‍ ഭാഗത്ത് താമസിക്കുന്ന ചുങ്കം പഴയ സെമിനാരിക്കു സമീപം ചിറയില്‍ സി.ടി.പുന്നൂസിന്റെ മകന്‍ തോമസ് പുന്നൂസ് (24) ആണു മരിച്ചത്. ലോജിസ്റ്റിക്സ് ബിരുദാനന്തര വിദ്യാര്‍ത്ഥിയാണ് മരിച്ച തോമസ്. സുഹൃത്ത് കഞ്ഞിക്കുഴി നടുപ്പറമ്പില്‍ കിരണ്‍ മനോജിനെ (25) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തോടെയാണ് അപകടം.

എതിര്‍ ദിശയില്‍ നിന്നു വന്ന കാര്‍ നിയന്ത്രണം വിട്ട് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. തെറിച്ച് വീണ ഇരുവരെയും പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ വാഹനത്തില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തോമസിനെ രക്ഷിക്കാനായില്ല. കാര്‍ നിര്‍ത്താതെ പോയെങ്കിലും പൊലീസ് പിന്നീട് കണ്ടെത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: ജ്യോതി, സഹോദരി: അന്ന ജിറ്റോ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category