
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ കുത്തിവയ്പ് ആഴ്ച്ചയില്‍ നാല് ദിവസങ്ങളിലായി തുടരുമെന്ന് ആരോ?ഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 133 കേന്ദ്രങ്ങളില്‍ 100 പേര്‍ക്കു വീതമായിരിക്കും കുത്തിവയ്പ്. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നിങ്ങനെ നാല്ദിവസങ്ങളിലായാണ് കേരളത്തില്‍ കോവിഡ് വാക്സിനേഷന് നടത്തുക. കുട്ടികള്‍ക്കു പ്രതിരോധ കുത്തിവയ്പ് നല്കുന്ന ദിവസമായതിനാലാണ് ബുധന്‍ കോവിഡ് വാക്സിനേഷന് ഒഴിവാക്കിയത്.
എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് കുത്തിവയ്പ്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് വാക്സിനേഷന് സമയം. രജിസ്റ്റര്‍ ചെയ്തവര്‍ക്കു കുത്തിവയ്പിന് ഏതു കേന്ദ്രത്തില്‍ എപ്പോള്‍ എത്തണമെന്ന സന്ദേശം ലഭിക്കും. കുത്തിവയ്പ് എടുത്തശേഷം അരമണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരണം.
ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്സീന് വിതരണം പൂര്‍ത്തിയായാല്‍ കോവിഡ് പ്രതിരോധത്തിനു മുന്നില്‍ നിന്ന വിവിധ സേനാംഗങ്ങള്‍, പൊലീസുകാര്‍, റവന്യു വകുപ്പ് ജീവനക്കാര്‍, മുന്‍സിപ്പല്‍ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കു കുത്തിവയ്പ് നല്‍കും. കേരളത്തില്‍ ആദ്യ ദിവസം പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശങ്കകള്‍ മാറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍, ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ വാക്സീന് എടുത്തിരുന്നു.
അതേസമയം, ഇന്ത്യയില്‍ രണ്ട് ദിവസങ്ങളിലായി വാക്സിന് സ്വീകരിച്ചത് 17,?072 പേര്. ഇതുവരെ 2,24,301 പേര് കോവിഡ് വാക്സിന് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തൊട്ടാകെ രോഗപ്രതിരോധ കുത്തിവയ്പ്പിനെത്തുടര്‍ന്ന് 447 പ്രതികൂല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മന്ദീപ് ഭണ്ഡാരിക്കൊപ്പം അഡീഷണല്‍ സെക്രട്ടറി (ആരോഗ്യം) ഡോ. മനോഹര്‍ അഗ്നാനിയും ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് ഡ്രൈവിന്റെ ആദ്യ ഘട്ടം ശനിയാഴ്ചയാണ് ഇന്ത്യയില്‍ ആരംഭിച്ചത്, ആദ്യ ദിവസം തന്നെ രണ്ട് ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിനേഷനില്‍ പങ്കാളികളായി.
കൊറോണ വൈറസിനെതിരെ ആഴ്ചയില്‍ നാല് ദിവസം വാക്സിനേഷന് സെഷനുകള്‍ ആസൂത്രണം ചെയ്യാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ തീയതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഡോ. ??അഗ്നാനി കൂട്ടിച്ചേര്‍ത്തു. ആഴ്ചയില്‍ ആറുദിവസം വാക്സിനേഷന് നടത്താന്‍ ആന്ധ്രാപ്രദേശ് അനുമതി തേടിയതായും അദ്ദേഹം പറഞ്ഞു.
ആദ്യദിന വാക്സിന് കുത്തിവയ്പ്പില്‍ പങ്കാളികളായത് 1.91 ലക്ഷം ആളുകളായിരുന്നു. ഇന്ന് ആറ് സംസ്ഥാനങ്ങളിലായി മൊത്തം 17,072 പേര്‍ക്ക് വാക്സിന് ലഭിച്ചു. കേരളത്തില്‍ 8062 പേരാണ് ആദ്യദിനം വാക്സിന് സ്വീകരിച്ചത്.ഇന്ത്യയിലെ കോവിഡ് വാക്സിന് വിതരണത്തിന് തുടക്കം കുറിച്ചത് ഡല്‍ഹി എയിംസ് ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ മനീഷിന് വാക്സിന് നല്കി കൊണ്ട് ആയിരുന്നു. രാജ്യത്ത് ആദ്യദിനം മൂന്നു ലക്ഷം പേര്‍ക്ക് വാക്സിന് എടുക്കാന്‍ ആയിരുന്നു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam