1 GBP = 101.50 INR                       

BREAKING NEWS

സ്വപ്നയെ തിരുവനന്തപുരത്തിന് പുറത്ത് എവിടെയും കണ്ടിട്ടില്ല; യാത്ര എന്റെ സ്വാതന്ത്ര്യവും ഇഷ്ടവുമാണ്; ഇന്ത്യയുടെ മിക്ക പ്രദേശങ്ങളിലും പോയിട്ടുണ്ട്; തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്; കുടുംബവും പാര്‍ട്ടിയും 100ശതമാനവും എനിക്കൊപ്പം; വിവാദങ്ങള്‍ക്ക് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: പൊലീസ് ഇന്റലിജന്‍സിന്റെ വീഴ്ചയാണ് തന്നെ പ്രശ്നങ്ങളില്‍ ചാടിച്ചതെന്ന് സ്പീ്കര്‍ ശ്രീരാമകൃഷ്ണന്‍. തലസ്ഥാനത്തെ ഒരു വര്‍ക് ഷോപ് ഉദ്ഘാടനത്തിനു പോയതു മുതലാണ് സ്വര്‍ണക്കടത്ത് കേസുമായി സ്പീക്കറെ ബന്ധിപ്പിക്കുന്നത്. അക്കാര്യത്തില്‍ ഇന്റലിജന്‍സ് വീഴ്ച ഉണ്ടായി എന്ന സൂചനകള്‍ താങ്കള്‍ പിന്നീട് നല്‍കി? എന്തുകൊണ്ട്? എന്ന ചോദ്യത്തിനാണ് ഈ മറുപടി. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സ്പീക്കര്‍ ഈ നിലപാട് വീണ്ടും ആവര്‍്ത്തിക്കുന്നത്. പൊന്നാനിയില്‍ വീണ്ടും മത്സരിക്കാനും താല്‍പ്പര്യമുണ്ടെന്ന് ശ്രീരാമകൃഷ്ണന്‍ അഭിമുഖത്തില്‍ സൂചന നല്‍കുന്നു.

തീര്‍ച്ചയായും ഇന്റലിജന്‍സ് വീഴ്ച ഉണ്ടായി. സ്പീക്കര്‍ ഭരണ സംവിധാനത്തിന്റ ഭാഗമല്ലാത്തതുകൊണ്ട് എന്റെ മുന്നില്‍ ഇത്തരം കാര്യങ്ങള്‍ വരാറില്ല. അപ്പോള്‍ ഇന്റലിജന്‍സ് ഇക്കാര്യം പരിശോധിച്ച് അറിയിക്കേണ്ടതു തന്നെയായിരുന്നു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സിന്റെ ക്ലിയറന്‍സ് കിട്ടിയ പരിപാടികള്‍ക്കു മാത്രമെ ഞാന്‍ പോകാറുള്ളൂ. ഇന്നും ഒരു പരിപാടി ആ പേരില്‍ ഉപേക്ഷിച്ചു. എല്ലാ പരിപാടിയും സ്‌ക്രൂട്ടിനി നടത്തി ഇന്റലിജന്‍സ് അനുവാദം കിട്ടിയാല്‍ മാത്രമേ പോകൂ എന്നു തീരുമാനിച്ചിട്ടുണ്ട്- മനോരമ ലേഖകന്‍ സുജിത് നായരോട് സ്പീക്കര്‍ പ്രശ്നങ്ങളുടെ തുടക്കത്തെ പറ്റി പറയുന്നത് ഇങ്ങനെയാണ്.

സ്വപ്നാ സുരേഷ് നിര്‍ബന്ധപൂര്‍വം ക്ഷണിച്ചതുകൊണ്ടാണോ സന്ദീപ് നായരുടെ ആ വര്‍ക് ഷോപ് ഉദ്ഘാടനത്തിനു പോയത് എന്ന ചോദ്യത്തിനോടും പ്രതികരണമുണ്ട്. അവരുമായി അക്കാലത്ത് അടുപ്പം ഉണ്ടായിരുന്നു. വ്യക്തിപരമായും കുടുംബപരമായും നല്ല സൗഹൃദം ഉണ്ടായിരുന്നു. ശിവശങ്കറുമായി ബന്ധപ്പെട്ടും അവരെ അറിയാമായിരുന്നു. എംബസിയുടെ പ്രതിനിധി എന്ന അംഗീകാരമാണ് അവര്‍ക്കു നല്‍കിയിരുന്നത്. അവര്‍ വിളിച്ചപ്പോള്‍ ആദ്യം അസൗകര്യം മൂലം മാറ്റിവച്ചതാണ്. ഒടുവില്‍ ആ പയ്യന്റെ(സന്ദീപ്) അമ്മ കാത്തിരിക്കുന്നു എന്നു പറഞ്ഞതുകൊണ്ടാണ് ഞാന്‍ പോയത്-സ്പീക്കര്‍ പറയുന്നു.

കാണ്‍സുലേറ്റിന്റെ പ്രതിനിധി എന്ന നിലയില്‍ സ്വപ്നാ സുരേഷുമായി സൗഹൃദം ഉണ്ടായി എന്നതു ശരി. ഏതെങ്കിലും സാഹചര്യത്തില്‍ അവരുടെ പ്രവര്‍ത്തനരീതിയില്‍ സംശയം ഒരു തരത്തിലും ഉണ്ടായിട്ടില്ലെന്നും സ്പീക്കര്‍ പറയുന്നു. അവരുമായി നിരന്തര ആശയവിനിമയം ഉണ്ടായിട്ടില്ല. എന്തെങ്കിലും ആവശ്യത്തിന് അവര്‍ വരുമ്പോഴാണ് സംസാരിക്കുക. അങ്ങനെ സംശയം ജനിക്കുന്ന തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെ നിരീക്ഷിക്കേണ്ട കാര്യവുമില്ലല്ലോ. തിരിഞ്ഞുനോക്കുമ്പോള്‍ കുറേക്കൂടി സൂക്ഷിക്കേണ്ടതായിരുന്നു എന്ന ചിന്ത ഉണ്ടെന്നും സ്പീക്കര്‍ പറയുന്നു.

അതുണ്ടല്ലോ, ജീവിതത്തില്‍ ഇത് ഒരു പാഠമാണ്. ആളുകളെ അങ്ങനെ വിശ്വസിക്കരുത് എന്നു പഠിച്ചു. സ്പീക്കറാണ്, ഉന്നതമായ പദവിയിലാണ് എന്നൊന്നും കരുതിയല്ല ഞാന്‍ ആളുകളോട് പെരുമാറാറുള്ളത്. അഹന്ത കാണിക്കാറില്ല. ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മത വേണമെന്നു പഠിച്ചു. മനുഷ്യരുടെ നന്മയിലാണ് ഗാന്ധിജി ഏറ്റവും കൂടുതല്‍ വിശ്വസിച്ചിരുന്നത്. അതുപോലെ മനുഷ്യരില്‍ തിന്മ ഉണ്ട് എന്നു കരുതി പ്രവര്‍ത്തിക്കുന്നയാളല്ല ഞാന്‍. എല്ലാവരെയും വിശ്വസിക്കുന്ന എന്റെ പ്രകൃതത്തെ സുഹൃത്തുക്കള്‍ കുറ്റപ്പെടുത്താറുണ്ട്. ആളുകളില്‍ നന്മയോടൊപ്പം തിന്മയും ഉണ്ട് എന്ന കാര്യം മനസ്സിലാക്കി നീങ്ങണമെന്ന പാഠം ഇതു നല്‍കി-ഇതാണ് വിശദീകരണം.

സ്വപ്നാ സുരേഷിനെ തിരുവനന്തപുരത്തിന് പുറത്ത് എവിടെയും ഞാന്‍ കണ്ടിട്ടില്ല, യാത്ര ചെയ്തിട്ടില്ല. അവരുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിലും എനിക്ക് പങ്കാളിത്തമുണ്ടായിട്ടില്ല. യാത്ര എന്റെ സ്വാതന്ത്ര്യവും ഇഷ്ടവുമാണ്. ഇന്ത്യയുടെ മിക്ക പ്രദേശങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്. തെണ്ടിത്തിരിഞ്ഞു നടന്ന അനുഭവങ്ങളുണ്ട്. എന്റെ കുടുംബത്തില്‍ ഒരു പക്ഷേ ഞാന്‍ ഒഴികെ എല്ലാവരും തന്നെ ഗള്‍ഫിലാണ്. സഹോദരിയും സഹോദരനും കുടുംബവും അവിടെയാണ്. അമ്മ അതിന്റെ ഭാഗമായി പലപ്പോഴും അവിടെയാണ്. മകള്‍ ഒരു ഇന്റേണ്‍ഷിപ്പിനു പോയപ്പോള്‍ ഭാര്യയും പോയി. സംഘടനകളുടെയും മറ്റും ക്ഷണം കിട്ടുമ്പോള്‍ അവരെ കൂടി കാണാമല്ലോ എന്നു കരുതി പോകാറുണ്ട്-ഗള്‍ഫ് യാത്രകളില്‍ ഇതാണ് പറയാനുള്ളത്,

വിദേശത്ത് എന്തെങ്കിലും വ്യവസായ സംരംഭം തുടങ്ങാനായി സ്പീക്കറുടെ സഹായം സ്വപ്ന തേടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഉണ്ടായിട്ടില്ല എന്നാണ് വിശദീകരണം. ലോക കേരള സഭയുടെ ഭാഗമായി പല പദ്ധതി നിര്‍ദ്ദേശങ്ങളും വന്നിരുന്നു. രാജ്യാന്തര വിദ്യാഭ്യാസ ഹബ് അങ്ങനെ ഒരു പ്രൊപ്പോസലായിരുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് വേറെയും നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നു. എന്റേതായ ഒരു വിദ്യാഭ്യാസ സ്ഥാപനവും അക്കൂട്ടത്തില്‍ ഇല്ലല്ലോ! എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നവരുമായി എനിക്ക് ബന്ധമുണ്ടാകാം. അവര്‍ അതിന്റെ വികസനത്തിന് എന്റെ സഹായം തേടിയിട്ടുണ്ടാകാം. കേരളത്തിന് നല്ല സര്‍വകലാശാലകള്‍ വരാന്‍ ശ്രമം നടത്തിയിട്ടുണ്ടാകാം. യൂണിവേഴ്സിറ്റികളില്‍, അവരുടെ പ്രോഗ്രാമുകളില്‍ ഒക്കെ പോയിട്ടുണ്ട്. അതിലൊന്നും ക്രമം വിട്ട് ഒരു നടപടിയും എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്റെ മുന്നില്‍ വന്ന കാര്യങ്ങള്‍ ചിലപ്പോള്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സ്പീക്കറുടെ മുന്നില്‍ വരുന്ന കാര്യങ്ങള്‍ അനാഥമാകാതെ സഹായിക്കാറുണ്ട്. ഈ കാര്യങ്ങളിലൊന്നും സ്വപ്നയുമായി ഒരു ഇടപാടും ഉണ്ടായിട്ടില്ല.

കസ്റ്റംസ് ചോദ്യം ചെയ്യലിനെ പറ്റി എന്നോട് ആരും പറഞ്ഞിട്ടില്ല. അതില്‍ ഒരു ശതമാനം,് കുറ്റബോധവും ഇല്ല. പ്രവാസികളായ മലയാളികള്‍ ഇത്തരം സഹായം തേടി എന്റെ മുന്നില്‍ വന്നാല്‍ ഇനിയും സഹായിക്കും. കുടുംബം 100% എന്റെ കൂടെയുണ്ട്. അവര്‍ക്കെ എന്നെ നന്നായി അറിയാം. പാര്‍ട്ടിയും അങ്ങനെ തന്നെ. ഒരു ബുദ്ധിമുട്ട് ആ തലത്തില്‍ ഉണ്ടായിട്ടില്ല. രണ്ടു ടേം കഴിയുന്നതിനാല്‍ വീണ്ടും മത്സരിക്കണമെങ്കില്‍ പാര്‍ട്ടിയുടെ പ്രത്യേക അനുവാദം വേണം. പൊന്നാനിയിലെ ജനങ്ങള്‍ക്ക് എന്നോട് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉള്ളതായി തോന്നിയിട്ടില്ല. തദ്ദേശ തിരഞ്ഞെപ്പില്‍ ഈ പ്രചാരണം എല്ലാം നടന്നിട്ടും മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വന്‍ഭൂരിപക്ഷമാണ് എല്‍ഡിഎഫിനു ലഭിച്ചത്-സ്പീക്കര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category