
ഇംഗ്ലണ്ടിലെ ആശുപത്രികള്‍ കോവിഡ് പരത്തുന്ന കേന്ദ്രങ്ങളായില് മാറിയിരിക്കുന്നു എന്ന ഭയാനകമായ വസ്തുത പുറത്തുവന്നു. രണ്ടാം വരവ് ആരംഭിച്ചതില്‍ പിന്നെ 25,000 ത്തില്‍ ഏറെ പേര്‍ക്കാണ് ആശുപത്രികളില്‍ നിന്നും രോഗബാധയുണ്ടായിട്ടുള്ളത്. ഇന്ന് എന്‍ എച്ച് എസ് ഇംഗ്ലണ്ടിന്റെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളില്‍ ആറില്‍ ഒന്നു പേര്‍ക്ക് രോഗം ബാധിച്ചത് ആശുപത്രികളില്‍ മറ്റ് രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ക്കായി പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ്.
ഈ മാസം ഇതുവരെ ആശുപത്രികളില്‍ ചികിത്സയിലുള്ള 44,315 കോവിഡ് രോഗികളില്‍ 5,684 പേര്‍ക്ക് മറ്റ് രോഗങ്ങളുടെ ചികിത്സയില്‍ ആശുപത്രിയില്‍ കിടന്ന സമയത്താണ് കോവിഡ് ബാധിച്ചത്. ഇന്റേണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ കണക്കുകളാണിത്. മിഡ്ലാന്‍ഡിലെ ഒരു ഇന്റന്‍സീവ് കെയര്‍ കണ്‍സള്‍ട്ടന്റ് പറഞ്ഞത് കഴിഞ്ഞ ദിവസം ഒരു ദിവസം തന്റെ രോഗികളുടെ മുഴുവന്‍ സ്നാപ്ഷോട്ട് താന്‍ എടുത്തെന്നും 40 ശതമാനത്തോളം പേര്‍ക്ക് ആശുപത്രികളില്‍ നിന്നാണ്കോവിഡ് പകര്‍ന്നത് എന്ന് കണ്ടെത്തുകയും ചെയ്തു എന്നാണ്.
ഇതേ അഭിപ്രായം തന്നെയാണ് കോവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കുന്ന ഒരു നഴ്സും പറഞ്ഞത്. വാരിയെല്ല് ഒടിഞ്ഞതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു സ്ത്രീ ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തിറങ്ങിയത് കോവിഡുമായിട്ടായിരുന്നു എന്നും ഇവര്‍ പറഞ്ഞു. അതുപോലെ റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റല്‍ തന്റെ അമ്മയുടെ കാന്‍സര്‍ ശസ്ത്രക്രിയ ഒരല്പം വൈകിച്ചിരുന്നെങ്കില്‍ തന്റെ അമ്മ കോവിഡ് പിടിപെട്ട് മരണമടയുകയില്ലായിരുന്നു എന്നാണ് പമേല ക്ലിഫോര്‍ഡ് പറയുന്നത്. ഇവര്‍ ആശുപത്രിക്കെതിരെ പരാതി സമര്‍പ്പിച്ചിട്ടുമുണ്ട്.
ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് ആശുപത്രികളില്‍ നിന്നും പടരുന്ന രോഗത്തിന്റെ അളവ് കൂടിയത്. നിലവില്‍ ആശുപത്രികളില്‍ നിന്നും പടരുന്നതിന്റെ നിരക്കില്‍ 7.7 ശതമാനത്തിന്റെ ഇടിവ് ഉണ്ടായിട്ടുണ്ടെന്ന് ഒരു എന്‍ എച്ച് എസ് വക്താവ് അറിയിച്ചു. പൊതുസമൂഹത്തില്‍ രോഗവ്യാപന തോത് കൂടുമ്പോള്‍ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം സ്വാഭാവികമായും വര്‍ദ്ധിക്കും. തിരക്കുപിടിച്ച ആശുപത്രികളില്‍ രോഗവ്യാപനത്തിനുള്ള സാധ്യത വളരെ വലുതാണ്.
ബ്രിട്ടനില്‍ എത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്
അതിര്‍ത്തികള്‍ അടച്ചുപൂട്ടാന്‍ ബ്രിട്ടന് തീരുമാനിച്ചതോടെ, ലോകത്തിന്റെ ഏതുഭാഗത്തു നിന്നായാലും, ബ്രിട്ടനില്‍ എത്തുന്നവര്‍ നിര്‍ബന്ധിത ക്വാറന്റൈന് വിധേയരാകേണ്ടിവരും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. നിലവില്‍ ആസ്ട്രേലിയയില്‍ നടപ്പാക്കിയിട്ടുള്ളതുപോലെ ഹോട്ടല്‍ ക്വാറന്റൈന് ആയിരിക്കും ബ്രിട്ടനിലും നടപ്പിലാക്കുക. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയ ജനിതകമാറ്റം വന്ന പുതിയ വൈറസിന്റെ സാന്നിദ്ധ്യം ബ്രിട്ടനിലും കണ്ടെത്തിയതോടെയാണ് കര്‍ശനമായ യാത്രാവിലക്കുമായി ബ്രിട്ടന് രംഗത്തെത്തിയത്.
വ്യാപനശേഷി അധികമുള്ള പുതിയ ഇനം വൈറസുകള്‍ കൂടുതലായി ബ്രിട്ടനിലെത്താതിരിക്കാന് യാത്രാ വിലക്ക് സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. നിലവില്‍ വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തുന്നവര്‍ക്ക് 10 ദിവസത്തെ സെല്‍ഫ് ഐസൊലേഷനാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവര്‍ അത് പാലിക്കുന്നുണ്ടോ എന്ന് ആരും പരിശോധിക്കാറില്ല. ഈ രീതി മാറ്റി, കര്‍ശന നിരീക്ഷണത്തിലുള്ള നിര്‍ബന്ധിത ക്വാറന്റൈന് ആവശ്യമണെന്നാണ് ശാസ്ത്രലോകം പറയുന്നത്.
ഇത്തരത്തിലുള്ള വിദേശയാത്രകളിലൂടെ രോഗവ്യാപനത്തിനുള്ള സധ്യത കൂടുതലാണ്. വിദേശങ്ങളില്‍ നിന്നും ബ്രിട്ടനില്‍ എത്തിയാല്‍ അവര്‍ക്ക് നിലവില്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുനാന് സാധിക്കും. ഇതും രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. ജി പി എസ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങിയ അധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്, വിദേശത്തുനിന്നും പറന്നിറങ്ങുന്ന യാത്രക്കാരനെ പത്തുദിവസം, മറ്റു സമ്പര്‍ക്കങ്ങള്‍ക്ക് ഇടകൊടുക്കാതെ കര്‍ശന ക്വാറന്റൈനില്‍ ആക്കുവാനായിട്ടാണ് ഹോട്ടല്‍ ക്വാറന്റൈന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, ആസ്ട്രേലിയന്‍ മോഡല്‍ ബ്രിട്ടനില്‍ നടപ്പിലാക്കുന്നതിനെതിരെ എം പി മാരില്‍ നിന്നുതന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ട്രാവല്‍ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനം. വ്യക്തിപരമായും ഓരോ യാത്രക്കാരനേയും സാമ്പത്തികമായും മാനസികമായുംതളര്ത്തും എന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. വേണ്ടവിധത്തില്‍, ഇതിന്റെ എല്ലാ വശങ്ങളും ആലോചിച്ചു മാത്രമേ ഇത്തരമൊരു തീരുമാനം എടുക്കാവൂ എന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam