1 GBP = 100.80 INR                       

BREAKING NEWS

കൗണ്‍സില്‍ ടാക്സും സ്റ്റാമ്പ് ഡ്യുട്ടിയും റദ്ദാക്കി രണ്ടും ചേരുന്ന തരത്തില്‍ പ്രോപ്പര്‍ട്ടി ലെവി നടപ്പിലാക്കാന്‍ ആലോചന; മാര്‍ച്ച് മൂന്നിലെ കോവിഡ് ബജറ്റില്‍ നികുതി വര്‍ദ്ധനയും; കോവിഡിനെ അതിജീവിക്കാന്‍ ഋഷിയുടെ പദ്ധതികള്‍ ഇങ്ങനെയൊക്കെ

Britishmalayali
kz´wteJI³

കൗണ്‍സില്‍ ടാക്സും സ്റ്റാമ്പ് ഡ്യുട്ടിയും പൂര്‍ണ്ണമായും നിര്‍ത്തലാക്കി, ദേശീയ തലത്തില്‍ തന്നെ ഒരു പ്രോപ്പര്‍ട്ടി ലെവി നടപ്പിലാക്കുവാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രണ്ട് നികുതികള്‍ ഇല്ലാതെയാക്കിയാലുള്ള പ്രശ്നങ്ങളെ കുറിച്ച് സര്‍ക്കാര്‍ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ്.എന്നാല്‍, ഇവയ്ക്ക് പകരമായി വീടിന്റെ ഇന്നത്തെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രോപ്പര്‍ട്ടി ലെവി ഈടാക്കുന്ന തീരുമാനം ഭരണകക്ഷിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പിന് വഴിതെളിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

അതേസമയം മാര്‍ച്ച് 3 ന് അവതരിപ്പിക്കുന്ന ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. കൊറോണാ പ്രതിസന്ധിയെ നേരിടാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ക്ക് കൈയയച്ച് ധനസഹായം നല്‍കിയതിന്റെ നഷ്ടം പരിഹരിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളൊന്നും ഇല്ലെന്നും ഋഷിക്കറിയാം. പൊതുകടം ഇത്രയധികം ഉയര്‍ന്ന ഒരു കാലഘട്ടം ബ്രിട്ടന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. നിലവില്‍ ബ്രിട്ടന്റെ ദേശീയ കടം 2 ട്രില്ല്യണ്‍ പൗണ്ടിലും അധികമാണ്. 1962 ന് ശേഷം ഇതാദ്യമായാണ് ഇത്രയധികം കടം വരുന്നത്.

അതിനിടയില്‍ നവംബറിലെ രണ്ടാം ലോക്ക്ഡൗണ്‍ മൂലം ജി ഡി പിയില്‍ 2.6 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. വരുന്ന് മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍, രാജ്യം 393.5 ബില്ല്യണ്‍ പൗണ്ട് വരെ കടം വാങ്ങിയിട്ടുണ്ടാകുമെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റീസ് പ്രഖ്യാപിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇറ്റാദ്യമായാണ് ഇത്രയധികം കടം വാങ്ങുന്നത്. ഇതെല്ലാം കൊണ്ട് ബ്രിട്ടനി അതിവേഗം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നടന്നടുക്കുകയാണ്.

നിലവിലെ നിയമങ്ങളുടെ പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്, കോര്‍പ്പറേഷന്‍ ടാക്സില്‍ വര്‍ദ്ധനവ് വരുത്താനാണ് ഋഷി സുനാക് ശ്രമിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുവാന്‍ ഏറ്റവും ഉചിതമായത് കോര്‍പ്പറേഷന്‍ നികുതി വര്‍ദ്ധിപ്പിക്കുക എന്നതുതന്നെയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ മിക്കവരുടെയും അഭിപ്രായം. ഈ നികുതി ഈടാക്കപ്പെടുന്നത് ബിസിനസ്സ് ലാഭത്തില്‍ നിന്നാണ് അല്ലാതെ സാധാരണക്കാരെ ഇത് ബാധിക്കുകയില്ല.

സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള ഫര്‍ലോ പദ്ധതി ഏപ്രില്‍ വരെ നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനവും ബജറ്റ് അവതരണവേളയില്‍ ഋഷി നടത്തും എന്നാണ് കരുതുന്നത്. സ്റ്റാമ്പ് ഡ്യുട്ടി ഇളവും നീട്ടാന്‍ ഇടയുണ്ട്. കഴിഞ്ഞ ജൂലായില്‍ പ്രഖ്യാപിച്ച സ്റ്റാമ്പ് ഡ്യുട്ടി ഹോളിഡേ മാര്‍ച്ച് വരെയാണ് ഇപ്പോള്‍ ഉള്ളത്. ഇത് നീട്ടുന്നതിനെ കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category