1 GBP = 101.50 INR                       

BREAKING NEWS

രജനി ചാണ്ടിയെ കണ്ടു മലയാളി ക്ക് കുരുപൊട്ടിയപ്പോള്‍ ലോകമെ ങ്ങും ആവേശമാക്കാന്‍ ബിബിസി; വാര്‍ധ്യകത്തില്‍ ജീന്‍സും മോഡേ ണ്‍ ലുക്കുമായാല്‍ നിങ്ങക്കെന്താ നാട്ടുകാരെ എന്ന ചോദ്യവുമായി ഫോട്ടോകള്‍ പ്രായത്തെ തോല്‍ പ്പിക്കുന്ന കാഴ്ചയായി മാറുമ്പോള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മധ്യവയസ്‌കരായ മലയാളി പുരുഷന്മാരുടെ ഉറക്കം നഷ്ടമായ ദിവസങ്ങളാണ് കടന്നു പോയത്. കാരണം ഒരു മുത്തശ്ശി ജീന്‍സും ടോപ്പും ഒക്കെയിട്ട് മോഡേണ്‍ ലുക്കില്‍ ഫോട്ടോ ഷൂട്ട് നടത്തുന്നു. നവോത്ഥാനം ഒക്കെ നടന്ന നാടാണ് എന്ന് ഓര്‍മ്മയില്ലെങ്കില്‍ കളി പഠിപ്പിച്ചേക്കാം എന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനോട്  69 കാരിയായ നടിയും മുന്‍ ബിഗ് ബോസ് താരവുമായ രജനി ചാണ്ടി കളി അമ്മച്ചിയോടു വേണ്ട മക്കളെ എന്ന നിലപാടിലായിരുന്നു. തരത്തില്‍ പോയി കൊത്തഡാ ചെക്കന്മാരെ എന്ന മട്ടില്‍ അവര്‍ വിമര്‍ശകരെ നേരിട്ടു. എവിടെയും ഓടി ഒളിച്ചില്ല. കലുങ്കില്‍ ഇരുന്നു കമന്റ് പറഞ്ഞ കാലം പോയി മക്കളെ എന്നോര്‍മ്മപ്പെടുത്തി രജനിക്ക് പിന്തുണയുമായി വന്നവരും കുറവല്ല. ഒടുവിലിതാ, പതിവ് പോലെ മലയാളിയുടെ സോഷ്യല്‍ മീഡിയ ഇടപെടല്‍ ബിബിസി വരെ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയില്‍ പല സംസ്ഥാനത്തിനും ലഭിക്കാത്ത കവറേജാണ് അടുത്ത കാലത്തായി വിവിധ വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയ ട്രെന്റില്‍ ബിബിസി നല്കിക്കൊണ്ടിരിക്കുന്നത് എന്നതും ശ്രദ്ധേയം.  രാഷ്ട്രീയം മുതല്‍ സമര കാഴ്ചകള്‍ വരെ അടുത്തിടെയായി കേരള കാഴ്ചകള്‍ ബിബിസി ഏറ്റെടുക്കുന്നതും പതിവായിരിക്കുകയാണ്. 

സാരിയുടെ കുലീനത നഷ്ടമാക്കിയതും പ്രകോപനം 
വീട്ടമ്മയില്‍ നിന്നും സിനിമ നടിയായി മാറിയ രജനി ചാണ്ടി തന്റെ പ്രായത്തില്‍ ഉള്ളവര്‍ ധരിക്കുന്ന വേഷത്തില്‍ നിന്നും മറിച്ചിന്തിക്കാന്‍ ശ്രമിച്ചതാണ് വിമര്‍ശകരുടെ രോക്ഷത്തിനു കാരണമായതെന്നും ബിബിസി പറയുന്നു. സാധാരണ കേരള സ്ത്രീകള്‍ അണിയുന്ന സാരിയുടെയും മറ്റും ''കുലീനത '' മോഡേണ്‍ വസ്ത്രങ്ങള്‍ക്ക് ഇല്ലെന്നതാണ് ഇക്കാലത്തും കേരളം ചിന്തിക്കുന്നതെന്നും ബിബിസി കണ്ടെത്തുന്നു. പൂര്‍ണ നഗ്‌നരായി നിറഗര്‍ഭിണിയെയും ഭര്‍ത്താവിനെയും മോഡലുകളാക്കി ഫോട്ടോ ഷൂട്ട് നടത്തിയ വിവാദ ഫോട്ടോഗ്രാഫര്‍ ആതിര ജോയ് തന്നെയാണ് രജനി ചാണ്ടിയെയും വിവാദ ഫ്രയ്മില്‍ എത്തിച്ചിരിക്കുന്നത്. തന്റെ അമ്മയുടെ പ്രായത്തില്‍ ഉള്ള സ്ത്രീ എങ്ങനെ വ്യത്യസ്തയായി ചിന്തിക്കുന്നു എന്നതാണ് തന്നെ ഈ ഫോട്ടോ ഷൂട്ടിലേക്കു ആകര്ഷിച്ചതെന്നും ആതിര വ്യക്തമാക്കുന്നു.

''പ്രത്യേകിച്ചും വിവാഹ ശേഷം ഇന്ത്യന്‍ സ്ത്രീ കൂട്ടിലടച്ച കിളിയാണ്. മക്കളെ പ്രസവിക്കുക, പോറ്റിവളര്‍ത്തുക, സമയാസമയം അടുക്കളയില്‍ ഭക്ഷണം ഒരുക്കുക തുടങ്ങി ചുരുങ്ങിയ ചുറ്റുവട്ടമാണ് അവളുടെ ജീവിതം. മിക്കവര്‍ക്കും 60 നു ശേഷം ജീവിതം തന്നെ ഇല്ലെന്നു പറയാം. പിന്നീടുള്ള ഏക ജോലി മുത്തശ്ശിയുടേതാണ്. പേരക്കുട്ടികളെ നോക്കി വളര്‍ത്തുക എന്ന ചെറു വൃത്തത്തിലേക്കു ഓരോ ഇന്ത്യന്‍ സ്ത്രീയും വാര്‍ധക്യത്തില്‍ തളച്ചിടപ്പെടുന്നു .അപ്പോഴും കഴിയുന്ന വീട്ടുജോലികളും ചെയ്യണമെന്നതും നിര്‍ബന്ധമാണ്. തന്റെ അമ്മയ്ക്കും 65 പിന്നിട്ടു കഴിഞ്ഞു. ആ പ്രായത്തില്‍ ഉള്ള ഒരു സാധാരണ ഇന്ത്യന്‍ സ്ത്രീക്ക് ഉണ്ടാകാവുന്ന ഒട്ടുമിക്ക ശാരീരിക പ്രയാസങ്ങളും രോഗങ്ങളും ഒക്കെ ബാധിച്ചു കഴിഞ്ഞു. എന്നാല്‍ ഈ പ്രായത്തില്‍ ഉള്ള സമാന സ്ത്രീകളില്‍ നിന്നും രജനി ഏറെ വ്യത്യസ്തയാണ് .അവര്‍ ധീരയും സുന്ദരിയുമാണ്.പൂര്‍ണ ആരോഗ്യവതിയും.  ഈ പ്രായത്തിലും തനിക്കു പലതും ചെയ്യാനുണ്ടെന്നു അവര്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. ഏറ്റവും പ്രധാനം അവര്‍ക്കു 69 ലും തന്നെപ്പോലുള്ള 29 വയസുകാരികളെ പോലെ ചിന്തിക്കാനും കഴിയുന്നു എന്നതാണ് ''- തന്റെ വിവാദ ഫോട്ടോ മോഡല്‍ കൂടിയായ രജനി ചാണ്ടിയെ കുറിച്ച് പറയുമ്പോള്‍ ആതിര ജോയിക്ക് നൂറുനാവ്. ഈ ഫോട്ടോകള്‍ ചെയ്യുമ്പോള്‍ കടല്‍ കടക്കുന്ന പ്രശസ്തി ഒരിക്കലും പ്രതീക്ഷിച്ചിരുന്നുമില്ല എന്നാണ് അവര്‍ കൂട്ടിച്ചേര്‍ക്കുന്നത്. 

പുരോഗമനം പറയുമ്പോഴും മലയാളിക്ക് പഴഞ്ചന്‍ മനസ്  
ദശാബ്ദങ്ങള്‍ മുംബൈയില്‍ ജീവിച്ച ശേഷം 1995 ലാണ് രജനി ചാണ്ടി കേരളത്തില്‍ തിരിച്ചെത്തുന്നത്. യുവത്വം ഒക്കെ അവസാനിച്ചു 54 വയസില്‍ കേരളത്തില്‍ എത്തിയ രജനിക്ക് ചുറ്റുപാടുമുള്ള തുറിച്ച കണ്ണുകള്‍ അല്പം പുതുമ ഉള്ളതുമായിരുന്നു. എത്രയൊക്കെ പുരോഗമനം പറയുമ്പോഴും അതിനേക്കാള്‍ പഴഞ്ചനായി ചിന്തിക്കാന്‍ കഴിയുന്നതും മലയാളിയുടെ പ്രത്യേകതയാണ്. മുംബയില്‍ വിദേശ ബാങ്കില്‍ ജോലി ചെയ്ത ഭര്‍ത്താവിനൊപ്പം വിശ്രമ ജീവിതം കൂടി ലക്ഷ്യമിട്ടാണ് രജനി കേരളത്തില്‍ എത്തുന്നത്. '' മുംബൈയില്‍ സാധാരണമായ സ്ലീവ്ലെസ് ബ്ലൗസ് കേരളത്തില്‍ അണിയാന്‍ പ്രയാസമാണ്, അതും മലയാളിയും മധ്യവയസ്  കഴിഞ്ഞവര്‍ ആയാല്‍ പ്രത്യേകിച്ചും. അപ്പോള്‍ പിന്നെ ജീന്‍സ് ഒക്കെ ഇട്ടാല്‍ പറയാനുണ്ടോ.'' ഇത്തരത്തില്‍ ഉള്ള സാമൂഹ്യ വിചാരണയാണ് രജനി ആദ്യകാലങ്ങളില്‍ നേരിട്ടിരുന്നതെന്നു ആതിര പറയുന്നു. 

എന്നാല്‍ ഇതിനെല്ലാം ശേഷം അടുത്തകാലത്താണ്, 2016 ല്‍ തന്റെ 65 വയസില്‍ സിനിമ പ്രവേശം നടത്തി രജനി മലയാളിയെ അതിശയിപ്പിക്കുന്നത് .ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിലാണ് പ്രധാന റോളില്‍ രജനി എത്തുന്നത്. തുടര്‍ന്ന് രണ്ടു സിനിമകള്‍ കൂടി ചെയ്ത രജനി തികച്ചും അവിചാരിതമായി ബിഗ് ബോസ് സീസണ്‍ രണ്ടില്‍ എത്തി. അവിടെ രജത് കുമാറുമായി ഉണ്ടായ ഉടക്കുകള്‍ പോലും മാധ്യമങ്ങളുടെ സിനിമ കോളങ്ങളില്‍ വിവാദ തലക്കെട്ടുകളായി ഇടം പിടിച്ചു. അതോടെ സോഷ്യല്‍ മീഡിയയും രജനിക്ക് പിന്നാലെയായി. അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേരാണ് രജനിയുടെ പേരില്‍ പോരടിക്കാന്‍ തയ്യാറായത്. എന്നാല്‍ തന്റെ പ്രായത്തില്‍ ഉള്ളവര്‍ക്കും ജീവിതം ബാക്കിയുണ്ട് എന്ന് കാണിച്ചു നല്‍കുക മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്ന് രജനി മുന്‍പും വ്യക്തമാക്കിയിട്ടുണ്ട്. ജീവിക്കാന്‍ വേണ്ടിയോ പണ സമ്പാദനത്തിനു വേണ്ടിയോ ആയിരുന്നില്ല ഇത്തരം വേറിട്ട വഴികളിലൂടെയുള്ള ജീവിത യാത്രകള്‍ എന്നും അവര്‍ പറഞ്ഞിട്ടുണ്ട്.  

ജീവിതം ചെറുപ്രായത്തില്‍ ഹോമിക്കുന്നതും മലയാളി തന്നെ 
''ചെറുപ്രായത്തില്‍ തന്നെ ജീവിതം കുടുംബത്തിനായി ഹോമിക്കേണ്ടി വരുന്നവരാണ് ഇന്ത്യക്കാര്‍. അതില്‍ ആണ്‍പെണ്‍ വ്യത്യാസം ഒന്നുമില്ല. കുടുംബവും കുട്ടികളുമായി ജീവിക്കുമ്പോള്‍ അതിനു തന്നെയാണ് പ്രാധാന്യം .എന്നാല്‍ എല്ലാവരെയും സ്വന്തം കാലില്‍ നിര്‍ത്താന്‍ ആകുമ്പോഴേക്കും നമ്മുടെ ജീവിതം തീര്‍ന്നിരിക്കും. ആ ഘട്ടത്തിലാകും പലരും സ്വയം  ആലോചിക്കുക, അയ്യോ ജീവിക്കാന്‍ തന്നെ  മറന്നു പോയല്ലോയെന്നു. അപ്പോഴേക്കും  സമയവും പണവും ഒക്കെ കയ്യില്‍ ധാരാളം  ഉണ്ടാകുമെങ്കിലും ആരോഗ്യം ഒന്നിനും അനുവദിക്കാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കും .എന്നാല്‍ ജീവിത സ്വപ്നങ്ങള്‍ ബാക്കിയുള്ളവര്‍ക്ക് മറ്റുള്ളവര്‍ക്ക് ഉപദ്രവകരം ആകാത്ത വിധം ഏതു പ്രായത്തിലും എപ്പോള്‍ വേണമെങ്കിലും ജീവിക്കാന്‍ കഴിയും.'', രജനി തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്. 

''താന്‍ തന്റെ കുടുംബ ചുമതലകള്‍ ഒക്കെ പൂര്‍ത്തിയാക്കിയ ശേഷമാണു ഇപ്പോള്‍ തനിക്കു വേണ്ടി ജീവിക്കാന്‍ തയാറാകുന്നത്. ഈ പ്രായത്തില്‍ ഡ്രം പരിശീലനത്തിന് ഇറങ്ങിയത് പെര്‍ഫെക്ഷന് വേണ്ടിയല്ല. യുവത്വം കൈവയ്ക്കുന്ന മേഖലയാണതൊക്കെ. ഇന്നും എത്ര പെണ്‍കുട്ടികള്‍ ഒരു മ്യൂസിക് ബാന്‍ഡിലെ ഡ്രം വായിക്കാന്‍ അറിയുന്നവര്‍ ഉണ്ടെന്നു വ്യക്തമല്ല. എല്ലാം ഒരു തമാശക്ക് വേണ്ടിയാണു, ഫോട്ടോഷൂട്ടുകള്‍ പോലും , രജനി തുടര്‍ന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ പാശ്ചാത്യ വേഷങ്ങള്‍ അണിയാന്‍ മടിയില്ലെങ്കില്‍ ഒരു ഫോട്ടോ ഷൂട്ട് നടത്താം എന്ന് ആതിര പറഞ്ഞതാണ് പുതിയ വിവാദങ്ങളുടെ തുടക്കം. എന്നാല്‍ എന്റെ മറുപടി വേണ്ട എന്നായിരുന്നു. ആ വേഷമൊക്കെ ചെറുപ്രായത്തില്‍ ഏറെ ധരിച്ചിട്ടുണ്ട്. പാശ്ചാത്യരുടെ ഇഷ്ടവേശമായ കുളി വേഷം പോലും താന്‍ ധരിച്ചിട്ടുണ്ട്. പക്ഷെ ഭര്‍ത്താവിനോട് ചോദിച്ചു സമ്മതം കിട്ടിയാല്‍ അറിയിക്കാമെന്ന് ഓഫര്‍ നല്‍കിയാണ് അന്ന് രജനി ആതിരയുമായുള്ള ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്. 

മോഡേണ്‍ വേഷത്തില്‍ ഹോട് ലുക്ക് , സമൂഹം കയ്യോടെ വാളെടുത്തു  
എന്നാല്‍ രജനിക്ക് വേണ്ടി ആതിര തന്നെ മുന്‍കൈ എടുത്തു കുടുംബവുമായി സംസാരിച്ചു. അമ്പരപ്പിക്കുന്ന മറുപടിയാണ് രജനിയുടെ ഭര്‍ത്താവ് നല്‍കിയത് . ജീവിതം ഓരോരുത്തര്‍ക്കും  അവരുടെ സ്വന്തമാണ്, നമുക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം നല്കുന്നില്ലെങ്കില്‍ പിന്നെന്തു ജീവിതം.'' രജനിക്ക് വേണ്ടി ആതിര സമീപമുള്ള ഒരു വസ്ത്രക്കടയില്‍ നിന്നും എത്തിച്ച വേഷം ആദ്യം കണ്ടു രജനിയും അമ്പരന്നിരുന്നു. ഏറെക്കാലമായി അത്തരം വേഷങ്ങള്‍ ഒന്നും താന്‍ ധരിച്ചിരുന്നില്ലെന്നു രജനി ഓര്‍മ്മിക്കുന്നു. എന്നാല്‍ വേഷം മാറിക്കഴിഞ്ഞപ്പോള്‍ താന്‍ തികച്ചും കംഫര്‍ട്ട് ആയിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. കൊച്ചിയിലെ വീടിനു സമീപമുള്ള ലൊക്കേഷനില്‍ 20 ഓളം ചിത്രങ്ങളാണ് ആതിര എടുത്തത്.. കഴിഞ്ഞ ഒരാഴ്ചയിലേറേയായി ഫേസ്ബുക്, വാട്‌സാപ്പ് , ഇന്‍സ്റ്റാഗ്രാം എന്നിവ വഴി ലഭിച്ച പ്രചാരം രജനിയെയും ആതിരയെയും അമ്പരപ്പിക്കുന്നതായിരുന്നു. 

തുടക്കത്തില്‍ അനുമോദന കമന്റുകള്‍ ആയിരുന്നെങ്കില്‍ ഒട്ടും വൈകാതെ വിദ്വേഷ കമന്റുകള്‍ എത്തി തുടങ്ങി. ഇതുവരെ ചത്തില്ലേ, ഈ പ്രായത്തില്‍ ശരീരം കാട്ടി നടക്കലല്ല വേണ്ടത് പ്രാര്‍ത്ഥിച്ചു ജീവിതം തീര്‍ക്കുകയാണ് വേണ്ടത് എന്നൊക്കെയായി സോഷ്യല്‍ മീഡിയ ആങ്ങളമാര്‍. പഴയ ഓട്ടോ റിക്ഷയില്‍ വീണ്ടും പെയിന്റ് അടിച്ചാലും ഓട്ടോ പഴയതായി തന്നെ ഇരിക്കുമെന്ന തത്വ ചിന്തകള്‍ പോലും ഫോട്ടോകള്‍ക്ക് അടിക്കുറിപ്പായി എത്തിത്തുടങ്ങി എന്നും രജനിയും ആതിരയും ഓര്‍മ്മിക്കുന്നു. കൂട്ടത്തില്‍ രണ്ടു ചിത്രങ്ങളാണ് കൂടുതല്‍ നെഗറ്റീവ് കമന്റുകള്‍ ക്ഷണിച്ചു വരുത്തിയത് . ജീന്‍സ് ധരിച്ചു കാലുകള്‍ കവച്ചും മാറിടുക്കു കാണും വിധവും പോസ് ചെയ്തതാണ് പലര്‍ക്കും ദഹിക്കാതെ പോയത്. കാലുകള്‍ നഗ്‌നമാക്കി കാണിച്ചതും ആളുകളെ പ്രകോപിപ്പിച്ചു. എന്നാല്‍ തന്റെ കാലുകളെ തനിക്കിഷ്ടമാണ് എന്നാണ് രജനി വിവാദങ്ങള്‍ക്കു നല്‍കിയ മറുപടി. 

എതിര്‍ക്കാന്‍ മുന്നില്‍ നില്ക്കാന്‍ സ്ത്രീകളും 
''നെഗറ്റീവ് കമന്റുകള്‍ സ്ത്രീകളില്‍ നിന്നും തന്നെയാണ് വന്നത് എന്നതും പ്രത്യേകതയായി. എന്നാല്‍ ഏതു പ്രായത്തിലും മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയുമെങ്കില്‍ അതിനെ ദോഷം പറയേണ്ട കാര്യമില്ല, അതിനു സാധിക്കാത്തവര്‍ക്ക് അസൂയ ഉണ്ടാകും, സ്വാഭാവികം. '' രജനി തന്റെ ഫോട്ടോകള്‍ക്ക് ന്യായം നിരത്തുന്നത് ഇങ്ങനെയാണ്. അതേസമയം എല്ലാ സ്ത്രീകളും ഫെമിനിസ്റ്റുകള്‍ ആണെന്നു കരുത്തരുതെന്നും ഒരു പ്രായം കഴിഞ്ഞാല്‍ പാരമ്പര്യത്തിന്റെ ഏറ്റവും വലിയ അവകാശവാദികള്‍ പ്രായം ചെന്ന സ്ത്രീകള്‍ ആണെന്നും ആര്‍ട്ടിക്കിള്‍ 14 എന്ന വാര്‍ത്ത ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ നമിത ബന്ധരേ ബിബിസിയോട് വ്യക്തമാക്കുന്നു. ''എന്നാല്‍ പൊതുവില്‍ ഇന്ത്യയില്‍ പ്രായം ചെന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ ബഹുമാനം ലഭിക്കുന്ന സാഹചര്യം ഉണ്ടെന്നും അവര്‍ തുടരുന്നു. കാരണം അവര്‍ ആര്‍ക്കും ഒരു ശല്യം ആകാതെ ഒതുങ്ങി കൂടുന്ന ടൈപ്പ് ആണെന്നത് തന്നെ'', നമിതയുടെ നിരീക്ഷണം ഇപ്രകാരമാണ് .

മുന്‍പ് ഫോട്ടോഷൂട്ടിങുകള്‍ നടക്കുമ്പോള്‍ പ്രധാനമായും ഫോട്ടോഗ്രാഫര്‍മാരാണ് വിവാദം നേരിടേണ്ടി വരാറെങ്കിലും ഇത്തവണ രജനിയുടെ സെലിബ്രിറ്റി സ്റ്റാറ്റസും പ്രായവും വിവാദത്തിന്റെ സൂചിമുന അവര്‍ക്കു നേരെ കൂടുതലായി തിരിയാനും കാരണമായി.താന്‍ പലകാര്യങ്ങളിലും വെട്ടിത്തുറന്നു അഭിപ്രായം പറയുന്നതാകും കൂടുതല്‍ പേരെ കൂടുതലായി പ്രകോപിപ്പിക്കുന്നതെന്നും രജനി ബിബിസിയോട് വ്യക്തമാക്കി. എന്നാല്‍ അവരോടൊക്കെ തനിക്കു പറയാന്‍ ഉള്ളത് ദയവായി നിങ്ങള്‍ എനിക്ക് വേണ്ടി കളയുന്ന സമയം മറ്റുകാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കൂ. സ്വന്തം കാര്യം നോക്കാനും രാജ്യത്തിന് വേണ്ടി ജോലി ചെയ്യാനും കഴിഞ്ഞു ബാക്കി സമയം ഉണ്ടെങ്കില്‍ അമ്മയായ പ്രകൃതിക്കു വേണ്ടി മാറ്റിവയ്ക്കൂ എന്നാണ് വിമര്‍ശകരോടുള്ള രജനി ചാണ്ടിയുടെ സദ് ഉപദേശം.  

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category