1 GBP = 101.50 INR                       

BREAKING NEWS

കോവിഡ് വ്യാപനത്തിനിടയിലും സ്‌കൂളുകള്‍ തുറക്കാനുള്ള ബോറിസ് ജോണ്‍സന്റെ നീക്കത്തിന് വന്‍തിരിച്ചടി; ഫെബ്രുവരിയിലെ മിഡ് ടേം വരെ അടച്ചുപൂട്ടാന്‍ ഉത്തരവിറക്കിയെങ്കിലും ഈസ്റ്റര്‍ കഴിയാതെ തുറക്കില്ലെന്നുറപ്പായി

Britishmalayali
kz´wteJI³

ലോക്ക്ഡൗണില്‍ അടച്ച സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ഇന്നലെയും മന്ത്രിമാര്‍ക്കായില്ല. ഈസ്റ്റര്‍ വരെയെങ്കിലും സ്‌കൂളുകള്‍ അടഞ്ഞുതന്നെ കിടക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.നേരത്തെ ഫെബ്രുവരി പകുതിയോടെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും എന്നായിരുന്നു ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നത്. മാര്‍ച്ച് വരെയെങ്കിലും ലോക്ക്ഡൗണ്‍ നീക്കം ചെയ്യാന്‍ ആകില്ലെന്ന് കഴിഞ്ഞയാഴ്ച്ച ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞിരുന്നു. എന്നാല്‍, ഇതിനര്‍ത്ഥം മാര്‍ച്ച് മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും എന്നാണോയെന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ആരോഗ്യമന്ത്രി തയ്യാറായതുമില്ല.

അതേസമയം പ്രമുഖ വിദ്യാഭ്യാസ ശൃംഖലയുടെ മേധാവി പറഞ്ഞത് ഈസ്റ്റര്‍ വരെ സ്‌കൂളുകള്‍ അടച്ചിടണമെന്നാതാണ് പൊതുവെയുള്ള വികാരം എന്നാണ്. നേരത്തേ പ്രഖ്യാപിച്ചതുപോലെ, ലോക്ക്ഡൗണ്‍ പിന്‍വലിച്ച് ടയര്‍ സമ്പ്രദായം കൊണ്ടുവരുമ്പോള്‍, ഏറ്റവും ശക്തമായ രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരും. അതുകൊണ്ടുതന്നെ സ്‌കൂളുകള്‍ എപ്പോള്‍ മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കണം എന്ന കാര്യം ഇപ്പഴേ തീരുമാനിക്കേണ്ടതില്ല എന്നതാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിലപാട്.

ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മുറക്ക് സ്ഥിതിഗതികള്‍ വിലയിരുത്തി അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സ്‌കൂളുകളെ സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളു എന്നാണ് ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചത്. ലോക്ക്ഡൗണ്‍ ഫലവത്താവുകയും കാര്യമായ രീതിയില്‍ രോഗ നിയന്ത്രണം സാധ്യമാവുകയും ചെയ്താല്‍ സ്‌കൂളുകള്‍ വേഗം തുറക്കാന്‍ കഴിഞ്ഞേക്കും.

സ്‌കൂളുകളില്‍ നിന്നും കോവിഡ് ബാധയുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുള്ളതായി അദ്ധ്യാപകരും ഭയക്കുന്നു. തണുപ്പ് മാറി ചൂടു കാലാവസ്ഥ വന്നാല്‍ കുട്ടികളെ കൂടുതല്‍ സമയം ക്ലാസ്സ് റൂമുകള്‍ക്ക് പുറത്തേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും അങ്ങനെ അടച്ചിട്ട മുറികള്‍ക്കുള്ളിലെ രോഗവ്യാപന സാധ്യതയെ ഭയക്കേണ്ടതില്ലെന്നുമാണ് അവര്‍ കരുതുന്നത്. അതേസമയം, കുട്ടികളുടെ വിദ്യാഭ്യാസം, മാനസികാരോഗ്യം, സുരക്ഷ എന്നിവ പരിഗണിച്ചുകൊണ്ട് നേരത്തേ നിശ്ചയിച്ചതുപോലെ ഫെബ്രുവരിയില്‍ തന്നെ സ്‌കൂളുകള്‍ തുറക്കണമെന്ന ആവശ്യവും പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്.

ഈ ഒരു ആവശ്യം കൂടി പരിഗണിച്ചാണ് അദ്ധ്യാപകരെ, വാക്സില്‍ നല്‍കാനുള്ള മുന്‍ഗണനാ ക്രമത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, ഇന്നലെയും 37,535 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ച സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ എന്ന് നീക്കം ചെയ്യും എന്നതുപോയിട്ട് ലോക്ക്ഡൗണ്‍ നീക്കം ചെയ്യുമോ എന്നുകൂടി പറയുവാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category