1 GBP = 101.50 INR                       

BREAKING NEWS

539മരണവും 37,535 പുതിയ രോഗികളുമായി ബ്രിട്ടന്‍ സമനില വീണ്ടെടുക്കുന്നു; ഇതുവരെ നാല് മില്ല്യണ്‍ പേരെ വാക്സിനേറ്റ് ചെയ്തു; മാസ്‌ക് ധരിക്കാത്തവരും മഞ്ഞുകാണാന്‍ പോയവരും അടക്കം അനേകം പേരെ ഓടിച്ചിട്ടു പിടിച്ച് പിഴയടപ്പിച്ചു പോലീസ്

Britishmalayali
kz´wteJI³

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ടുതുടങ്ങി എന്നതിന്റെ സൂചനകള്‍ പുറത്തുവന്നു തുടങ്ങി. ഇന്നലെ പുതിയ കേസുകളില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. 37,535 പേര്‍ക്കാണ് ഇന്നലെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. മരണ സംഖ്യയില്‍ നേരിയ വര്‍ദ്ധനവ് അനുഭവപ്പെട്ടെങ്കിലും, കോവിഡ് വ്യാപന ഗ്രാഫിലെ വക്രം തിരശ്ചീന തലത്തിലേക്ക് വരുന്നു എന്നുതന്നെയാണ് വിദഗ്ദരുടെ അഭിപ്രായം.

ഇതിനിടയില്‍, ലോക്ക്ഡൗണ്‍ നീക്കം ചെയ്യുന്നതിനെ കുറിച്ച് വ്യക്തമായ പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭരണകക്ഷി എം പിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായി ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന്റെയും മറ്റും വിശദാംശങ്ങള്‍ പുറത്തുവിടണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ചില പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും സ്‌കൂളുകള്‍ അടച്ചിട്ടതും അതുപോലെ മറ്റു ചില പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ അവ എന്തുകൊണ്ടു തുറന്നുകൂടാ എന്നാണ് അവര്‍ ചോദിക്കുന്നത്. ബ്രിട്ടനില്‍ കോവിഡ് വ്യാപനത്തിന് ശക്തി കുറയുന്നു എന്ന ചില റിപ്പോര്‍ട്ടുകളെ ഉദ്ദേശിച്ചായിരുന്നു അവര്‍ അങ്ങനെ പരാമര്‍ശിച്ചത്.

വാക്സിനേഷന്‍ വിശേഷങ്ങള്‍
ലോക്ക്ഡൗണ്‍ നീക്കം ചെയ്യുന്നതിനെ കുറിച്ച് വിവാദങ്ങള്‍ ഉയരുമ്പോഴും, ബ്രിട്ടനിലെ വാക്സിനേഷന്‍ പദ്ധതി പുരോഗമിക്കുകയാണ്. ഇതുവരെ 4 ദശലക്ഷത്തോളമ്മ് പേര്‍ക്ക് വാക്സിന്റെ ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞു. 80 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് രോഗങ്ങള്‍ മൂലം കോവിഡ് ബാധിച്ചാല്‍ മരണസാധ്യത കൂടുതലുള്ളവര്‍ തുടങ്ങിയവര്‍ക്കായിരുന്നു ആദ്യം വാക്സിന്‍ നല്‍കുവാന്‍ തീരുമാനിച്ചത്.

ഓരോയിടങ്ങളിലേയും 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുഴുവന്‍ വാക്സിന്‍ ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞാല്‍ ആ ഭാഗത്തെ 70 വയസ്സിനും മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ആരംഭിക്കും. മുന്‍ഗണന ക്രമത്തില്‍ രണ്ടാം ഗ്രൂപ്പില്‍ ഉള്ളവര്‍ക്ക് വാക്സിന്‍ എടുക്കാന്‍ ഹാജരാകാനുള്ള കത്തുകള്‍ അയച്ചുകഴിഞ്ഞു. 70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, അദ്ധ്യാപകര്‍ തുടങ്ങിയവരൊക്കെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടും.

നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ജനക്കൂട്ടം, പിഴ ഈടാക്കി പോലീസ്
മാറ്റ് ഹാന്‍കോക്ക് കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ, സ്വാര്‍ത്ഥതയും വിവരക്കേടും മാത്രം കൈമുതലായ ഒരു ന്യുനപക്ഷമുണ്ട് ബ്രിട്ടനില്‍. അവരാണ് മുഴുവന്‍ ബ്രിട്ടീഷുകാരുടെയും ജീവനും ആരോഗ്യത്തിനും ഭീഷണിയാകുന്നതും. കോവിഡെന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ബഹുഭൂരിപക്ഷം ജനങ്ങളും സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിച്ച്, നിയന്ത്രണങ്ങള്‍ പാലിച്ച് ജീവിക്കുമ്പോള്‍ ഈ ഒരു ന്യുനപക്ഷം മാത്രം ചിന്തിക്കുന്നത് തങ്ങള്‍ നിയമത്തിനും മേലെയാണെന്നാണ്.

കഴിഞ്ഞദിവസം ഒരു വനിത സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ അവരെ സെയിന്‍ബറീസില്‍ നിന്നും പ്രത്താക്കുന്നതായിരുന്നു. അവര്‍തന്നെ ചിത്രീകരിച്ച വീഡിയോയില്‍ അവരെ പുറത്താക്കാനുള്ള കാരണം കൃത്യമായി മനസ്സിലാകും, അവര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. അതുപോലെത്തന്നെ, ഇന്നലെ മഞ്ഞുവീഴ്ച്ച അസ്വദിക്കുവാന്‍ 50 മൈല്‍ ദൂരംകാറോടിച്ചുപോയ നാലുപേരെ പോലീസ് പിടികൂടി പിഴ ഈടാക്കി.

ആരോഗ്യപരമായ കാരണങ്ങളാല്‍ മാസ്‌ക് ധരിക്കുന്നതില്‍ നിന്നും ചിലര്‍ക്ക് ഇളവുകള്‍ ലഭിച്ചിട്ടുണ്ട്. സെയ്ന്‍സ്ബറിയില്‍ വിവാദമുണ്ടാക്കിയ വനിത ഉപയോഗിച്ചത് ഇതേ ലൂപ്ഹോള്‍ ആയിരുന്നു. തന്റെ ആരോഗ്യ പ്രശ്നത്തെ പറ്റി തെളിവ് ചോദിക്കാന്‍ കടക്കാര്‍ക്ക് അവകാശമില്ലെന്നായിരുന്നു അവരുടെ വാദം. തന്നെ തടഞ്ഞ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരെ കോടതി കയറ്റുമെന്നായി അവര്‍. എന്നാല്പ്പിന്നെ കോടതിയില്‍ വച്ചു കാണാം എന്ന് ജീവനക്കാരും തിരിച്ചുപറഞ്ഞതോടെ അവര്‍ പത്തിമടക്കി തിരിച്ചുപോവുകയായിരുന്നു.

മഞ്ഞുവീഴ്ച്ച കാണുവാന്‍ പോയ നാലുപേരും നാല് വ്യത്യസ്ത കുടുംബങ്ങളില്‍ താമസിക്കുന്നവരായിരുന്നു. അത്യാവശ്യമില്ലാത്ത യാത്രയായിരുന്നു. മാത്രമല്ല, സ്വന്തം സ്ഥലംവിട്ട് 50 മൈല്‍ ദൂരെയാണ് ഇവര്‍ പോയത്. അങ്ങനെ ഒന്നിലധികം നിയന്ത്രണങ്ങളാണ് ഇവര്‍ ലംഘിച്ചത്. അതുകൊണ്ടുതന്നെ കനത്ത പിഴ ചുമത്തിയാണ് ഇവരെ വിട്ടയച്ചത്. ഇതുവരെ 28,744 പേര്‍ക്കാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഇംഗ്ലണ്ടില്‍ പിഴശിക്ഷ വിധിച്ചിട്ടുള്ളത്. ഇതില്‍ 80 ശതമാനം പേരും 18 നും 39 നും ഇടയില്‍ പ്രായമുള്ളവരാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category