1 GBP = 101.50 INR                       

BREAKING NEWS

കോവിഡ് മരണനിരക്കില്‍ ഒന്നാമതെത്തി നില്‍ക്കുന്നത് ബ്രിട്ടന്‍; മരണ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന പത്തു രാജ്യങ്ങളില്‍ ഒമ്പതും യൂറോ പ്പില്‍; മരണനിരക്ക് ഏറ്റവും അധികമുള്ള 30 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല; ഈ പത്തു രാജ്യങ്ങളില്‍ കോവിഡെത്തിയില്ല

Britishmalayali
kz´wteJI³

ലോകത്തിലെ കോവിഡ് മരണനിരക്ക് ഏറ്റവും അധികമുള്ളത് ബ്രിട്ടനിലാണെന്ന ഞെട്ടിക്കുന്ന വിവരമണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജനുവരി 17 വരെയുള്ള കണക്കുകള്‍ പ്രകാരം പ്രതിവാരം 935 പേരാണ് ബ്രിട്ടനില്‍ കോവിഡിന് കീഴടങ്ങി മരണം വരിച്ചിരിക്കുന്നത്. അതായത്, ഓരോ പത്തുലക്ഷം രോഗികളിലും 16.5 പേര്‍ വീതം ബ്രിട്ടനില്‍ കോവിഡ് മൂലം മരണമടയുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ റിസര്‍ച്ച് പ്ലാറ്റ്ഫോം ആയ അവര്‍ വേള്‍ഡിന്റെ കണക്ക് പ്രകാരം ലോകത്ത് മറ്റൊരു രാജ്യത്തിലും ഇത്രയും ഉയര്‍ന്ന മരണനിരക്കില്ല.

ജനുവരി 11 വരെ ചെക്ക് റിപ്പബ്ലിക്കായിരുന്നു ഇക്കാര്യത്തില്‍ മുന്നിലുണ്ടായിരുന്നത്. ഓരോ പത്തുലക്ഷം പേരിലും 16.3 മരണങ്ങളായിരുന്നു ഇവിടെ നടന്നത്. ഇതാണ് ജനുവരി 11 ന് ശേഷം ബ്രിട്ടന്‍ മറികടന്നത്. എന്നിരുന്നാലും, രാജ്യവ്യാപകമായ മൂന്നാം ലോക്ക്ഡൗണ്‍ ഫലവത്തായി തുടങ്ങി എന്നതിന്റെ ശുഭസൂചനകള്‍ പുറത്തുവരുന്നുണ്ട്. രോഗവ്യാപന നിരക്കും മരണനിരക്കും കുറഞ്ഞുവരുന്നു എന്നത് ബ്രിട്ടന് ആശ്വാസമേകുന്ന കാര്യം തന്നെയാണ്.

മരണനിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ച രാജ്യങ്ങളില്‍ ബ്രിട്ടനും ചെക്ക് റിപ്പബ്ലിക്കും കഴിഞ്ഞാല്‍ മറ്റുള്ളവ പോര്‍ച്ചുഗല്‍ (14.82), സ്ലോവാക്യ (പത്ത് ലക്ഷം രോഗികളില്‍ 14.55 മരണങ്ങള്‍), ലിത്വാനിയ (13.01 എന്നിവയാണ്. ഇക്കൂട്ടത്തില്‍ ആദ്യത്തെ പത്ത് രാജ്യങ്ങളില്‍ ഒമ്പതും യൂറോപ്പില്‍ ആണ് എന്നുള്ളതാണ് മറ്റൊരു അതിശയകരമായ വസ്തുത. പനാമ മാത്രമാണ് ഈ ലിസ്റ്റിലെ യൂറോപ്പിലല്ലാത്ത രാജ്യം.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ലോകത്തിലെ കോവിഡിന്റെ എപ്പിസെന്ററായി മാറിയിരിക്കുകയാണ് യൂറോപ്പ്. ലോകത്തിലെ മൊത്തം കോവിഡു മരണങ്ങളുടെ മൂന്നിലൊന്ന് നടന്നത് ഇവിടെയായിരുന്നു. ഈ മേഖലയിലെ 52 രാജ്യങ്ങളും പ്രവിശ്യകളും ചേര്‍ന്ന് പ്രതിദിനം 5,570 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കഴിഞ്ഞ ആഴ്ച്ചയിലേതിനേക്കാള്‍ 17 ശതമാനം കൂടുതലാണ്.അതേസമയം അമേരിക്കയും കാനഡയും ചേര്‍ന്ന മേഖലയില്‍ കഴിഞ്ഞയാഴ്ച്ചയിലേതിനേക്കാള്‍ 20 ശതമാനമാണ് മരണനിരക്കില്‍ കണ്ട വര്‍ദ്ധനവ്.
 

ലാറ്റിന്‍ അമേരിക്കയിലും കരീബിയന്ന്ദ്വീപുകളിലും കൂടി 5,42, 410 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയിലേതിനേക്കാള്‍ 25 ശതമാനം വരെ മരണനിരക്കില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അതേസമയം, രോഗവ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയും ബ്രസീലും മരണനിരക്കിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള 30 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നില്ല എന്നതും അതിശയകരമായ ഒരു വസ്തുതയാണ്. ഇന്ത്യയില്‍ ഓരോ പത്തുലക്ഷം പേരിലും 0.15 പേര്‍ വീതം മാത്രമാണ് കോവിഡ് ബാധമൂലം മരണമടയുന്നതെങ്കില്‍, ബ്രസീലില്‍ ഇത് 4.72 ആണ്

അതേസമയം ജനസംഖ്യാടിസ്ഥാനത്തിലുള്ള കണക്ക് നോക്കുകയാണെങ്കില്‍ മരണനിരക്കില്‍ മുന്നിലുള്ളത് ബെല്‍ജിയമാണ്. പത്തുലക്ഷം ജനങ്ങളില്‍ 1,751 പേരാണ് ഇവിടെ മരണമടഞ്ഞിട്ടുള്ളത്. 1,501 പേരുമായി സോള്‍വാനിയയും 1,344 പേരുമായി ബോസ്നിയയും തൊട്ടുപുറകേയുണ്ട്. വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന ഔദ്യോഗിക കണക്കുകള്‍ അനുസരിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ യഥാര്‍ത്ഥ മരണസംഖ്യ ഇതിലും വളരെ അധികമായിരിക്കാന്‍ സാധ്യതയുണ്ട്.

കൊറോണ ഇനിയും കടന്നുകയറാത്ത പത്തു രാജ്യങ്ങള്‍

കഴിഞ്ഞവര്‍ഷം അവസാനത്തോടെ ചൈനയിലെ വുഹാനില്‍ നിന്നും ആരംഭിച്ച കൊറോണയുടെ തേരോട്ടം ലോകത്തിന്റെ എല്ലാ മൂലയിലും എത്തിക്കഴിഞ്ഞിരിക്കുന്നു. അന്റാര്‍ട്ടിക്ക ഉള്‍പ്പടെ എല്ലാ ഭൂഖണ്ഡങ്ങളിലും ഈ കുഞ്ഞന്‍ വൈറസിന്റെ സാന്നിദ്ധ്യം തെളിഞ്ഞിട്ടുമുണ്ട്. അപ്പോഴും ഈ രാക്ഷസ വൈറസിന് അകത്തുകയറാന്‍ കഴിയാത്ത ഏകദേശം പത്തോളം രാജ്യങ്ങളുണ്ട്. ഇവയില്‍ മിക്കവയും പ്രധാന വന്‍കരകളില്‍ നിന്നും അകന്ന് സ്ഥിതിചെയ്യുന്ന ദ്വീപു രാഷ്ട്രങ്ങളാണ്. അതില്‍ പലതും സ്ഥിതിചെയ്യുന്നത് ശാന്തസമുദ്രത്തിലും.

ഹാവായ്ക്കും ആസ്ട്രേലിയയ്ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന തെക്കന്‍ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാഷ്ട്രമായ റ്റുവാലു വൈറസ് വ്യാപനത്തെ കുറിച്ച് അറിഞ്ഞയുടന്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുക വഴിയാണ് രോഗത്തെ പ്രതിരോധിച്ചത്. ആദ്യമായി രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചുപൂട്ടിയഇവര്‍, ഇവിടെ എത്തുന്നവര്‍ക്കെല്ലാം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.വെറും 10 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണം മാത്രമുള്ള ഇവിടെ ഇതുവരെ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

169 ദ്വീപുകള്‍ അടങ്ങിയ പോളി ഏഷ്യന്‍ രാജ്യമായ ടോംഗ, തെക്കന്‍ ശാന്ത സമുദ്രത്തില്‍ തന്നെയുള്ള, ന്യുസിലാന്‍ഡിന്റെ സാമന്തരാജ്യമായ ടൊകെലാവ്, തെക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ബ്രിട്ടീഷ് ഭരണപ്രദേശമായ സെയിന്റ് ഹെലേന എന്നിവിടങ്ങളിലും ഇതുവരെ ഒരു വൈറസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗവ്യാപന വാര്‍ത്ത പുറത്തുവന്ന ഉടനെ കൈക്കൊണ്ട സത്വര നടപടികളാണ് ഈ രാജ്യങ്ങളെ രക്ഷിച്ചു നിര്‍ത്തുന്നത്.

തെക്കന്‍ ശാന്ത സമുദ്രത്തിലെ അഗ്‌നിപര്‍വ്വത ദ്വീപു സമൂഹമായ പിറ്റ്കാരിന്‍ ദ്വീപുകള്‍, തെക്കന്‍ ശാന്തസമുദ്രത്തിലെ തന്നെ 15 ദ്വീപുകള്‍ അടങ്ങിയ കൂക്ക് ഐലന്‍ഡ്സ്, മദ്ധ്യ ശാന്തസമുദ്രത്തിലെ കിരിബാറ്റി, ലോകത്തിലെ തന്നെ ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യമായ നൗരു, നിയു, പലാവു തുടങ്ങിയവയാണ് കൊറോണക്ക് എത്തിനോക്കാന്‍ കഴിയാത്ത മറ്റു രാജ്യങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category