1 GBP = 101.50 INR                       

BREAKING NEWS

കാലൊടിഞ്ഞ് ഞൊണ്ടിനടക്കാന്‍ തുടങ്ങിയ വീട്ടുടമയെ ഞെട്ടിച്ചു വളര്‍ത്തു നായയും ഒരു കാലു നിലത്ത് കുത്താതെ ഞൊണ്ടുന്നു; എക്സ് റേ എടുത്ത് പരിശോധിച്ചപ്പോള്‍ അറിയുന്നത് യജമാന സ്നേഹം മാത്രമെന്ന്

Britishmalayali
kz´wteJI³

സ്നേഹിക്കുന്നവര്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം ഏറ്റവും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് മഹാഭാരതത്തിലെ ഗാന്ധാരി എന്ന കഥാപാത്രത്തിലൂടെയാണ്. അന്ധനായ തന്റെ ഭര്‍ത്താവിന് കാണാന്‍ കഴിയാത്തതൊന്നും തനിക്കുംകാണെണ്ടെന്ന് തീരുമാനിച്ച് കണ്ണുകള്‍ മൂടിക്കെട്ടിയ ഗാന്ധാരിയോട് ഒരുപക്ഷെ ഇന്നത്തെ സ്ത്രീപക്ഷവാദികള്‍ക്ക് പുച്ഛമായിരിക്കാം. ഭാര്യാ ഭര്‍ത്താവ് എന്നതിലുപരി രണ്ട് വ്യക്തികളുടെ സ്നേഹത്തിന്റെ ആഴമാണ് അവിടെ കാണാന്‍ കഴിയുക.

അത്തരം കാര്യങ്ങളൊന്നും നടക്കുന്നതല്ലെന്ന് വാദിക്കുന്ന യുക്തിവാദികളുമുണ്ടാകാം. എത്ര വലിയ സ്നേഹത്തിന്റെ പേരിലായാലും ഇത്തരം ത്യാഗങ്ങളനുഭവിക്കുക എന്നത് വിഢിത്തമാണെന്ന് കരുതുന്നവരും ഉണ്ടാകാം. ഇവര്‍ക്കൊക്കെ മറുപടി നല്‍കുന്നത് മനുഷ്യനല്ല, ലണ്ടനില്‍ നിന്നുള്ള ഒരു വളര്‍ത്തു നായയാണ്. തന്റെ യജമാനന്റെ കാലൊടിഞ്ഞ് മുടന്തി മാത്രം നടക്കാം എന്ന ഘട്ടമെത്തിയപ്പോള്‍, ഒരു കുഴപ്പവുമില്ലാത്ത തന്റെ ഒരു കാല്‍ മടക്കിവച്ച്, മൂന്നുകാലില്‍ യജമാനനൊപ്പം മുടന്തി നടക്കുകയാണ് ഈ നായ.

റസല്‍ ജോണ്‍സ് എന്ന വ്യക്തിയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ അപൂര്‍വ്വ സ്നേഹത്തിന്റെ കഥ പങ്കുവച്ചിരിക്കുന്നത്. തന്നോടൊപ്പം മൂന്നു കാലില്‍ മുടന്തി നടക്കുന്ന വളര്‍ത്തു നായയുടെ വീഡിയോ പങ്കുവച്ചാണ് അയാള്‍ ഇത് പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. നായയുടെ കാലിന് എന്തെങ്കിലുംപ്രശ്നമുണ്ടാകുമെന്ന് താന്‍ ആദ്യം ചിന്തിച്ചിരുന്നു എന്ന് അയാള്‍ പറയുന്നു. പിനീട് 300 പൗണ്ട് വെറ്റ് ഫീസ് നല്‍കി നായയുടെ കാലുകളുടെ എക്സ് റേ എടുപ്പിച്ചെന്നും അതില്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാ എന്നാണ് മൃഗഡോക്ടര്‍ പറഞ്ഞതെന്നും അയാള്‍ പറയുന്നു.

ഇരുപതുലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു ഈ വീഡിയോ. എക്സ് റേയില്‍ പ്രശ്നമുള്ള ഒന്നുംതന്നെ കാണാന്‍ കഴിഞ്ഞില്ല എന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പായി എഴുതിയതില്‍ പറയുന്നുണ്ട്. എല്ലാം, അവന്റെ സ്നേഹം മാത്രം, എന്നോടുള്ള അനുകമ്പ, അതാണ് അവനെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അയാള്‍ എഴുതി നിര്‍ത്തുന്നു. ആയിരക്കണക്കിന് ആളുകളാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ ലക്ഷണമായി ആണ് പലരും ഇതിനെ ഉയര്‍ത്തികാട്ടുന്നത്.

ഈഗോയും, തന്‍പോരിമയും, അഹങ്കാരവുമെല്ലാം മനുഷ്യ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തുന്ന ഈ സമയത്ത് യഥാര്‍ത്ഥ സ്നേഹം എന്തെന്ന് മനുഷ്യനെ പഠിപ്പിക്കാന്‍ ഒരു നായ വേണ്ടിവന്നു എന്നാണ് ഒരാള്‍ ഇതിനു താഴെ കമന്റിട്ടിരിക്കുന്നത്. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സ്നേഹത്തെക്കുറിച്ച് കവിത രചിക്കാന്‍ ഇതിനറിയില്ല, വാക്കുകള്‍ അമ്മാനമടി നിത്യപ്രണയത്തെ വര്‍ണ്ണിക്കാനും ഇതിനാകില്ല, ഇതിനാകുന്നത് ഒന്നു മാത്രമാണ്, തിരിച്ച് ഒരിത്തിരി സ്നേഹം പോലും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സ്നേഹിക്കുക എന്നത്. മറ്റൊരാള്‍ എഴുതുന്നു. ഇതുകണ്ടെങ്കിലും മനുഷ്യന്‍ സ്നേഹമെന്തെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category