1 GBP = 101.50 INR                       

BREAKING NEWS

കോവിഡ് ഭേദമായ മൂന്നില്‍ ഒരാള്‍ വീതം വീണ്ടും ആശുപത്രികളില്‍ മടങ്ങി എത്തുന്നു;വിജയദാസ് എംഎല്‍എയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളില്‍ പലരും രോഗികളാകുന്നു; ഇവരില്‍ എട്ടില്‍ ഒരാള്‍ വീതം മരണത്തിലേക്കും; രണ്ടു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടും ലിവര്‍പൂളില്‍ മലയാളികള്‍ക്ക് വീണ്ടും കോവിഡ്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡ് വന്നവരില്‍ സ്വാഭാവിക പ്രതിരോധം ഉണ്ടാകുമെന്ന പ്രത്യാശയും ഇല്ലാതാവുന്നു കോവിഡ് വന്നവരിലും വാക്‌സിന്‍ എടുത്തവരിലും എല്ലാം വൈറസ് വീണ്ടും എത്തുന്നതായി റിപോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം കോവിഡ് വന്ന അനേകം രോഗികള്‍ക്ക് വീണ്ടും മറ്റു രോഗങ്ങളാല്‍ ആശുപത്രികളില്‍ എത്തേണ്ടി വരുന്നത് മറ്റൊരു പ്രതിസന്ധിയായി വളരുകയാണ്. ലോകം മുഴുവന്‍ കാത്തിരുന്ന വാക്‌സിന്‍ രണ്ടു ഡോസ് എടുത്തിട്ടും കോവിഡ് വന്ന ഞെട്ടിക്കുന്ന സംഭവമാണ് ലിവര്‍പൂളില്‍ മലയാളികള്‍ക്കിടയില്‍ നിന്നും തന്നെ ലോകത്തിനു കേള്‍ക്കേണ്ടി വന്നിരിക്കുന്നത്. ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരില്‍ പത്തു ദിവസം വരെ പ്രതിരോധത്തിന് വേണ്ടി വന്നേക്കും എന്ന് പറഞ്ഞിരുന്നെകിലും രണ്ടാം ഡോസോടെ ഏറെക്കുറെ പൂര്‍ണമായും വൈറസിനെതിരെ മനുഷ്യ ശരീരം പ്രതിരോധ കവചം സൃഷ്ടിക്കുമെന്നായിരുന്നു ധാരണ.

എന്നാല്‍ രണ്ടു ഡോസ് എടുത്ത ശേഷവും കോവിഡ് ലക്ഷണം കണ്ടെത്തിയത് ലിവര്‍പൂളിലെ പൊതു പ്രവര്‍ത്തകന്‍ കൂടിയായ ടോം ജോസ് തടിയമ്പാടിന്റെ പത്‌നിക്കാണ്. ഇവര്‍ക്ക് പോസിറ്റീവ് ആയതോടെ കുടുംബം മുഴുവന്‍ ഇപ്പോള്‍ ക്വാറന്റീനിലാണ്. ലിവര്‍പൂളില്‍ തന്നെ മലയാളി മെയില്‍ നേഴ്സിനും ഇത്തരത്തില്‍ വാക്‌സിന്‍ എടുത്ത ശേഷവും രോഗം പിടികൂടിയതായി പറയപ്പെടുന്നു. ഇതോടെ ലോകത്തിനു ആശങ്കപ്പെടാന്‍ മറ്റൊരു കാരണം കൂടിയായി. സ്വഭാവ മാറ്റം സംഭവിച്ച വൈറസ് തകര്‍ത്തെറിഞ്ഞ ഒരു പ്രദേശം കൂടിയാണ് ലിവര്‍പൂള്‍. നവംബറിലും ഡിസംബറിലും ഇവിടെ കോവിഡ് രോഗികള്‍ പെരുകി കയറിയത് അമ്പരപ്പിക്കുന്ന വേഗതയിലാണ്. ഇപ്പോള്‍ വാക്‌സിന്‍ എടുക്കാനുള്ള സാധാരണക്കാരുടെ പ്രതീക്ഷ പോലും തല്ലിക്കെടുത്തും വിധമാണ് വാക്‌സിന്‍ എടുത്ത ശേഷവും രോഗം പിടിപെട്ടു എന്ന വാര്‍ത്ത ലോകത്തിനു കേള്‍ക്കേണ്ടി വന്നിരിക്കുന്നത്.

കോവിഡ് വന്ന രോഗികളില്‍ മറ്റു രോഗങ്ങള്‍ മരണകാരണം ആയേക്കും എന്ന ശാസ്ത്ര സംഘത്തിന്റെ മുന്നറിയിപ്പിന് ഉത്തമ തെളിവാകുകയാണ് ഇന്നലെ കേരളത്തില്‍ അന്തരിച്ച വിജയദാസ് എംഎല്‍എയുടെ കോവിഡ്‌നന്തര രോഗങ്ങള്‍. തലച്ചോറില്‍ രക്തസ്രാവം അമിതമായതിനെ തുടര്‍ന്ന് കാര്യമായ ചികിത്സക്ക് പോലും സമയം നല്‍കാതെ മരണം അദ്ദേഹത്തിന്റെ ജീവന്‍ കവര്‍ന്നെടുക്കുക ആയിരുന്നു.ഡിസംബര്‍ രണ്ടാം വാരത്തില്‍ കോവിഡ് ചികിത്സാ തേടിയ ശേഷം നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ച വിജയദാസ് വിശ്രമം എടുത്തു ആരോഗ്യ നില വീണ്ടെടുക്കുന്ന ഘട്ടത്തിലാണ് മറ്റു രോഗലക്ഷണം ഉണ്ടാകുന്നത്. ഇതോടെ വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടുക ആയിരുന്നു. ഇങ്ങനെ വീണ്ടും രോഗികളാകുന്നവരില്‍ എട്ടില്‍ ഒരാള്‍ വീതം മരണത്തിനു കീഴടങ്ങേണ്ടി വരും എന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ബ്രിട്ടന്‍ നല്‍കുന്നത്. 

കോവിഡ് പിടികൂടിയവരില്‍ ഒട്ടേറെപ്പേര്‍ക്ക് അഞ്ചു മാസത്തിനുള്ളില്‍ ഗുരുതര രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യതയാണ് രോഗികളില്‍ നടത്തിയ പഠനത്തില്‍ നിന്നും വിദഗ്ധര്‍ പുറത്തു വിടുന്നത്. ഹൃദ്രോഗവും പ്രമേഹവും ചേര്‍ന്നാണ് ഇത്തരം രോഗികളെ വരിഞ്ഞു കെട്ടുന്നത്. ആദ്യ ഘട്ട കോവിഡ് ബാധിതരായ 47780 ലേറെ രോഗികളില്‍ ലെസ്റ്റര്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനമാണ് ഏവരെയും അസ്വസ്ഥരാക്കുന്ന ഈ കണ്ടെത്തല്‍ പുറത്തുവരാന്‍ കാരണമായിരിക്കുന്നത്. എന്നാല്‍ ഈ രോഗികളില്‍ 30  ശതമാനം പേരാണ് മറ്റുകാരണത്തില്‍ വീണ്ടും ആശുപത്രിയില്‍ എത്തിയത്. അതില്‍ തന്നെ 12 ശതമാനത്തിനു ജീവന്‍ നഷ്ടമാകുകയും ചെയ്തു. എന്നാല്‍ ഈ മരണങ്ങള്‍ കോവിഡ് അനുബന്ധ മരണ കണക്കില്‍ ഉള്‍പ്പെടുന്നുമില്ല. ഇതുകൂടി കണക്കില്‍ ഉള്‍പ്പെടുത്തിയാല്‍ മാനവരാശിയുടെ നാശം തന്നെ കോവിഡ് മൂലമായിരിക്കും എന്ന ധാരണക്ക് കൂടിയാകും ബലം ലഭിക്കുക. ഇപ്പോഴും കോവിഡിന്റെ മാരക പ്രഹര ശേഷി ലോകം വേണ്ട വിധം ഗൗരവത്തില്‍ എടുത്തിട്ടില്ല എന്നും ഗവേഷകര്‍ പറയുന്നു. 
കോവിഡ് ബാധിച്ചവരില്‍ ലോകത്തു തന്നെ നടക്കുന്ന ഏറ്റവും വലിയ പഠനം കൂടിയാണിതെന്നു സംഘത്തിന് നേതൃത്വം നല്‍കിയ പ്രൊഫ് കമലേഷ് കുന്തി അവകാശപ്പെട്ടു. കോവിഡ് ഭേദമായി വീട്ടില്‍ പോയവര്‍ അധികം വൈകാതെ വീണ്ടും ഹോസ്പിറ്റല്‍ സേവനം തേടിയെത്തുന്നത് സങ്കടകരമാണ്. പൊതുവെ ആരോഗ്യക്ഷയം ഉണ്ടായതിനാല്‍ മറ്റു രോഗങ്ങള്‍ കൂടിയാകുമ്പോള്‍ രോഗി വേഗത്തില്‍ മരണത്തിനു കീഴ്‌പ്പെടുകയാണ്. അനേകായിരങ്ങള്‍ കോവിഡ് ചികിത്സാ തേടി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടതില്‍ മുഴുവന്‍ പേരെയും ഗവേഷണത്തിനായി പിന്തുടരുകയും അപ്രാപ്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ എന്‍എച്എസ് കുറച്ചു കൂടി സജീമായ പ്രവര്‍ത്തനം ഏറ്റെടുക്കണമെന്ന അഭിപ്രായമാണ് ഗവേഷക സംഘത്തിന്. 

കോവിഡ് സൃഷ്ടിക്കുന്ന മരണത്തേക്കാള്‍ ഭയാനകമാണ് ലെസ്റ്റര്‍ യൂണിവേഴ്സിറ്റിയുടെ പഠന കണ്ടെത്തല്‍ എന്നാണ് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജ് ക്ലിനിക്കല്‍ ഓപ്പറേഷനല്‍ ഡയറക്ടര്‍ ക്രിസ്റ്റിന പേജെല്‍ സാമൂഹ്യ മാധ്യമത്തില്‍ തുറന്നെഴുതിയതു. അതിനിടെ ലോകത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് മരണ നിരക്കും ബ്രിട്ടന്റെ പേരില്‍ കുറിച്ചിടുകയാണ്. ദിവസേനെ ശരാശരി ആയിരം മരണം എന്ന നിലയില്‍ ബ്രിട്ടന്‍ തല കുനിച്ചു നില്‍കുമ്പോള്‍ സെപ്റ്റംബറിന് ശേഷം ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യമായി ന്യുസിലാന്‍ഡ് തല ഉയര്‍ത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category