1 GBP = 101.50 INR                       

BREAKING NEWS

പാലസ്തീനിയന്‍ മണ്ണ് മാന്തിയെടുത്ത് തങ്ങളുടെതെന്ന് പറയാന്‍ മടിയൊന്നുമില്ല; കോവിഡ് വാക്സിന്‍ കൊടുക്കുമ്പോള്‍ അവിടത്തുകാര്‍ക്കില്ലെന്നു മാത്രം; ഇസ്രയേല്‍ അധിനിവേശം നടത്തിയ വെസ്റ്റ്ബാങ്കിലും ഗാസാ സ്ട്രിപ്പിലും മാത്രം വാക്സിനേഷന്‍ ഒഴിവാക്കി

Britishmalayali
kz´wteJI³

ളരെ വേഗത്തിലും കാര്യക്ഷമമായും വാക്സിനേഷന്‍ പരിപാടികളുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ഇസ്രയേല്‍ ഇക്കാര്യത്തില്‍ ലോക രാജ്യങ്ങളുടെ തന്നെ കൈയ്യടി നേടിയിരുന്നു. പ്രത്യേകിച്ച്, ഒരു തുള്ളി പോലും പാഴാക്കാതെ, അതിവിദഗ്ദമായി വാക്സിന്‍ പരിപാടി മുന്നോട്ട് കൊണ്ടുപോകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മികച്ച മാനേജ്മെന്റ് തന്ത്രംലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഈ തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ് ഒരു കരിനിഴല്‍ പോലെ ആ വിവാദം എത്തുന്നത്.

കോവിഡ് വാക്സിന്റെ കാര്യത്തിലും ഇസ്രയേല്‍ വംശീയ വിവേചനം കാണിക്കുന്നു എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഇസ്രയേല്‍ അതിക്രമിച്ച് കീഴടക്കിയതെന്ന് ആരോപിക്കപ്പെടുന്ന വെസ്റ്റ് ബാങ്ക്, ഗാസാ സ്ട്രിപ്പ് എന്നിവിടങ്ങളില്‍ അധിവസിക്കുന്ന ഏകദേശം നാലപത് ലക്ഷത്തോളം പേരെ വാക്സിന്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയ നടപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇസ്രയേലിലെ എല്ലാ പൗരന്മാര്‍ക്കും വാക്സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്യാഹു പ്രഖ്യാപിച്ചതിനു പുറകേയാണ് ഈ വിവാദം എത്തിയിരിക്കുന്നത്.

അതേസമയം ഇസ്രയേലിലെ അരബ് പൗരന്മാരും കിഴക്കന്‍ ജറുസലേമില്‍ താമസിക്കുന്ന പാലസ്തീനിയന്‍ വംശജരും രാജ്യത്തില്‍ വാക്സിനേഷന്‍ പരിപാടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷെ, വെസ്റ്റ് ബാങ്കില്‍ ജീവിക്കുന്ന പാലസ്തീനിയന്‍ കാരേയും ഇപ്പോള്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസാ സ്ട്രിപ്പില്‍ ഉള്ളവരെയുമാണ് വാക്സിന്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍, വെസ്റ്റ് ബാങ്കില്‍ ഉള്ള യഹൂദ വംശജര്‍ക്ക് വാക്സിന്‍ ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ പ്രത്യേക നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

വാക്സിന്‍ നല്‍കുന്നതില്‍ പോലും വംശീയ വിവേചനം കാണിക്കുന്നു എന്ന് ഇസ്രയേലിനെതിരെ ആരോപണമുയര്‍ത്തിയ പാലസ്റ്റീനിയന്‍ പ്രധാനമന്ത്രി മൊഹമ്മദ് ഷട്ടായെ പക്ഷെ ഇതുവരെ വാക്സിന്‍ നല്‍കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടില്ല. അതേസമയം പാലസ്തീനിന്റെ അധീനതയിലുള്ള ഇടങ്ങളില്‍ രോഗപ്രതിരോധം നടത്തേണ്ടത് തങ്ങളുടെ കടമയല്ലെന്ന വാദമാണ് ഇസ്രയേല്‍ ഉന്നയിക്കുന്നത്. തങ്ങളുടെ സ്വന്തം പൗരന്മാരുടെ കാര്യം നോക്കിയതിനുശേഷം മറ്റു ഭാഗങ്ങളിലേക്ക് പോകുമെന്നാണ് ഇസ്രയേല്‍ വൃത്തങ്ങള്‍ അറിയിച്ചത്.

അതേസമയം ലോകത്തിലെ പ്രധാന മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്, ഇസ്രയേലിന്റെ അധീനതയില്‍ ഇരിക്കുന്ന മേഖലയിലെ പാലസ്തീനിയന്‍ പൗരന്മാര്‍ക്കും പ്രതിരോധ കുത്തിവയ്പ് നടത്താന്‍ ഇസ്രയേലിന് ഉത്തരവാദിത്തമുണ്ട് എന്നാണ്. ആയിരക്കണക്കിന് പാലസ്തീന്‍ കാരാണ് ഇസ്രയേലില്‍ ജോലി ചെയ്യുന്നത്. മാത്രമല്ല, ഇത്തരത്തില്‍ ഇസ്രയേല്‍ നിയന്ത്രണത്തിലാക്കിവച്ച ഭാഗങ്ങളില്‍ നിരവധി യഹൂദരും ഉണ്ട്. അതുകൊണ്ടുതന്നെ ധാര്‍മ്മികമായി പാലസ്തീന്‍ കാര്‍ക്ക് കൂടി വാക്സിന്‍ നല്‍കാന്‍ ഇസ്രയേലിന് ബാദ്ധ്യതയുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category