
നെറ്റിയില്‍ ഒരു പൊട്ടും
വാലിട്ടെഴുതിയ കണ്ണും
പിന്നിയിട്ട മുടിയും
ഒരു കവിളില്‍ ചുഴിയും
കണ് നിറയെ നാണവും
വട്ടം വരയ്ക്കുന്ന കാല്‍വിരലും
പിന്നെ പട്ടുപാവാടയും- അവള്
സൈഡിലേക്ക് ചീകിയ മുടിയും
പൊടിമീശയും
വിരിഞ്ഞ നെഞ്ചും
കണ്ണില്‍ കള്ളനോട്ടവും
കയ്യില്‍ ചുരുട്ടി വച്ച നോട്ട്ബുക്കും
പിന്നെ ഒരു കുടുക്കിടാത്ത കുപ്പായവും - അവന്
ഈറനണിഞ്ഞ മുടിയും
തലയില്‍ തുളസ്സിക്കതിരും
നെറ്റിയില്‍ ചന്ദനക്കുറിയും
മാരില്‍ വാത്സല്യ പാലാഴിയും
പിന്നെ പുളിയിലക്കര മുണ്ടും - 'അമ്മ
കട്ടമീശയും കുറ്റിത്താടിയും
മുകളിലേക്ക് ചീകിവച്ച മുടിയും
വിരിഞ്ഞ നെഞ്ചിലെ രോമങ്ങളും
ബലിഷ്ഠമായ കരങ്ങളും
വലിയൊരു കുടവയറും
മടക്കിപ്പിടിച്ച കുടയും
പിന്നെ തേച്ചു വെടിപ്പാക്കിയ മുണ്ടും ഷര്‍ട്ടും - അച്ഛന്
തലയില്‍ അല്‍പ്പം കഷണ്ടിയും
നരയുള്ള മീശയും
നീട്ടിയ വെള്ളത്താടിയും
നട്ടെല്ലിലൊട്ടിയ വയറും
കയ്യിലൊരു നീളന്‍ ടോച്ചും
പിന്നെ മറുമറയ്ക്കാത്തൊരു
തോര്‍ത്ത് മുണ്ടും - അപ്പൂപ്പന്
ഒട്ടിയ കവിളും
പല്ലില്ലാത്ത വായും
നെറ്റിയില്‍ ഭസ്മക്കുറിയും
മോണകാട്ടുന്ന ചിരിയും
വലിയ തുളയുള്ള കാതും
ഞൊറിയുള്ള വയറും
പൊക്കിള്ക്കൊടിയൊരടുത്തൊരമ്മിഞ്ഞയും
പിന്നെ സ്വര്‍ണക്കരയുള്ള നേര്യതും - അമ്മൂമ്മ
പ്രാസമില്ലാത്ത കവിതയും
കഥയില്ലാത്ത കഥയും
സ്വരമില്ലാത്ത പാട്ടും
ഭ്രാന്തന്റെ താടിയും
നീട്ടിവളര്‍ത്തിയ മുടിയും
പിന്നെ ഉറക്കമില്ലാത്ത രാത്രികളും - ഞാന്‍
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam