1 GBP = 100.80 INR                       

BREAKING NEWS

ഒന്നാം ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ വിരാട് കോലി ഭാര്യയുടെ പ്രസവത്തിനായി വണ്ടി കയറി; പരിക്കും അലട്ടി വമ്പന്മാര്‍ പുറത്തു പോയപ്പോള്‍ ഈ ടീം എങ്ങനെ ജയിക്കുമെന്ന് ചോദിച്ചത് ക്രിക്കറ്റ് പണ്ഡിതര്‍; ഓസീസ് കളിക്കാരുടെ തെറിവിളിയും കാണികളുടെ വംശീയ അധിക്ഷേപങ്ങള്‍ക്കും കളിക്കളത്തില്‍ മറുപടി; രഹാനെയുടെയും കൂട്ടരുടെയും വിജയത്തിന് മധുരമേറെ

Britishmalayali
kz´wteJI³

ബ്രിസ്ബേന്‍: ഓസീസ് മണ്ണില്‍ കളിക്കാനിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വി. പിന്നാലെ ക്യാപ്ടന്‍ വിരാട് കോലി ഭാര്യ അനുഷ്‌ക്ക ശര്‍മ്മയുടെ പ്രസവത്തിനായി നാട്ടിലേക്ക് വണ്ടി കയറി. അജിങ്ക്യെ രഹാനയുടെ നായകത്വത്തില്‍ കളിക്കളത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം ഓസീസ് നിരയെ തോല്‍പ്പിക്കില്ലെന്ന് കരുതിയവര്‍ ഏറെയായിരുന്നു. ക്രിക്കറ്റ് പണ്ഡിതര്‍ തന്നെ ഇക്കാര്യം എടുത്തു പറഞ്ഞു എന്നാല്‍, പ്രവചനങ്ങളെല്ലാം കാറ്റില്‍പ്പറത്തി കളിക്കളത്തില്‍ ടീം സ്പിരിറ്റോടെ രഹാനയും കൂട്ടരും നിറഞ്ഞപ്പോള്‍ ഇന്ത്യയുടെ വിദേശ ടെസ്റ്റ് പര്യടനങ്ങളിലെ ഏറ്റവും മികച്ച പരമ്പര നേട്ടമായി ഗവാസ്‌ക്കര്‍-ബോര്‍ഡര്‍ ട്രോഫിയിലെ വിജയം.

കളിക്കളത്തില്‍ തെറിപറയുന്ന ഓസീസ് കളിക്കാരെയും പുറമേ വംശീയമായി അധിക്ഷേപിച്ച ഓസീസ് കാണികള്‍ക്കും മുമ്പിലായിരുന്നു ടീം ഇന്ത്യയുടെ വിജയം. പ്രതിന്ധികളുടെ കയത്തില്‍ നിന്ന് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടീം ഇന്ത്യ നേടിയ വിജയത്തിന് പത്തരമാറ്റിന്റെ പൊന്‍തിളക്കം തന്നെയാണ്. ക്യാപ്ടന്‍സിയില്‍ വിരാട് കോലിക്ക് വലിയ വെല്ലുവിളി കൂടി ഉയര്‍ത്തുന്നു അജിന്‍ക്യ രഹാനെ. നായകനെന്ന നിലയില്‍ രഹാനെയുടെ ആത്മവിശ്വാസം മുഴുവന്‍ നിഴലിച്ച മത്സരമായിരുന്നു ബ്രിസ്ബേനിലേതും.

എല്ലാറ്റിനും മുകളില്‍ ഒരു ടീം എന്ന നിലയിലുള്ള ഒത്തിണക്കവും പോരാട്ടവീര്യവും. കളിക്കളത്തിലെ പതിനൊന്നു പേരോടും അവരുടെ ചീത്തവിളിയോടും മാത്രമായിരുന്നില്ല ഈ പരമ്പരയില്‍ ഇന്ത്യ എതിരിട്ടത്. വംശവെറി നിറഞ്ഞ കാണികളോടു കൂടിയായിരുന്നു. അതു കൊണ്ടു തന്നെയാണ് ഈ ജയവും പരമ്പരയും ഏറെ മധുരതരമാകുന്നത്. ആദ്യ ടെസ്റ്റില്‍ കളിച്ച നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങിയത് തിരിച്ചടിയാകുമോ എന്ന ഭയം ടീം ഇന്ത്യയ്ക്കും ആരാധകര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ കിട്ടിയ അവസരം മുതലാക്കിയ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ടീമിനെ മുന്നില്‍ നിന്നു നയിച്ചു. കോലി പതറിയിടത്തെല്ലാം രഹാനെ കരുത്തു കാണിച്ചു. ക്യാപ്ടന്‍സിയിലെ നിര്‍ണായക തീരുമാനങ്ങള്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

രണ്ടാം ടെസ്റ്റിലെ ഐതിഹാസികമായ ജയത്തിന് പിന്നില്‍ രഹാനെയുടെ സെഞ്ച്വറിയും ക്യാപ്റ്റന്‍സിയുമുണ്ടായിരുന്നു. മൂന്നാം ടെസ്റ്റില്‍ വീരോചിത സമനില. നാലാം ടെസ്റ്റില്‍ വിജയവും. സിഡ്‌നിയിലെ മൂന്നാം ടെസ്റ്റിലാണ് മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും കാണികളില്‍ നിന്ന് വംശീയാധിക്ഷേപം നേരിട്ടത്. കളി നിര്‍ത്തിവച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് കളത്തില്‍ യഥാര്‍ത്ഥ നായകനായി അന്ന് രഹാനെ. അധിക്ഷേപം നേരിട്ട തന്റെ താരങ്ങളേ ചേര്‍ത്തുപിടിച്ച നായകന്‍ സൈബര്‍ ലോകത്തും താരമായി.

രഹാനെയുടെ കളി ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളിലൊന്നാകും ഓസീസിനെതിരെയുള്ള പരമ്പര ജയം എന്നതില്‍ സംശയമില്ല. ഗൂഗ്ള്‍ സിഇഒ സുന്ദര്‍പിച്ചൈ അതിനെ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്; ''എക്കാലത്തെയും മികച്ച ടെസ്റ്റ് വിജയങ്ങളില്‍ ഒന്ന്. ഇന്ത്യയ്ക്ക് അഭിനന്ദനം. ഓസീസും നന്നായി കളിച്ചു. എന്തൊരു പരമ്പര! ഇതാ പുതിയ ഇന്ത്യ!

വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍, കെഎല്‍ രാഹുല്‍ തുടങ്ങിയ വന്‍ തോക്കുകളുടെ സേവനം ലഭിക്കാത്ത പരമ്പരയില്‍ ഉയര്‍ന്നു വന്നത് ഒരുപിടി പുതിയ താരങ്ങളാണ്. ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ ടി നടരാജന്‍...തുടങ്ങി ഒരുപിടി താരങ്ങള്‍. ടീം ഇന്ത്യയുടെ ഭാവി സുരക്ഷിതമാണ് എന്ന് തെളിയിക്കുന്ന പരമ്പര കൂടിയാണ് അവസാനിക്കുന്നത്. നെറ്റില്‍ പരിശീലനത്തിനായി പന്തെറിയാനായി വന്ന നടരാജനും ശാര്‍ദുലുമൊക്കെ ടീമിനെ മൊത്തം തോളിലേറ്റിയത് ക്രിക്കറ്റ് ആരാധകര്‍ക്ക് മധുരം നല്‍കുന്ന കാഴ്ച്ചയായി.

ഓസീസ് അഹങ്കാരത്തിന് മേല്‍ കൂടിയാണ് രഹാനെയും കൂട്ടരും അടി കൊടുത്തത്. നാലാം ടെസ്റ്റില്‍ വിജയിച്ച് പരമ്പര 2-1 ന് സ്വന്തമാക്കിയ ഇന്ത്യ തകര്‍ത്തത് ഓസ്‌ട്രേലിയയുടെ 32 വര്‍ഷത്തെ ഒരു റെക്കോഡായിരുന്നഡ്. നാലാം ടെസ്റ്റിന് വേദിയായ ബ്രിസ്‌ബെയ്നിലെ ഗാബ ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയ 1988-ന് ശേഷം തോല്‍വിയറിഞ്ഞിട്ടില്ല. എന്നാല്‍ ഇന്നത്തെ ഉജ്ജ്വല വിജയത്തോടെ ഇന്ത്യ ആ റെക്കോഡ് തകര്‍ത്ത് തരിപ്പണമാക്കി.

1988-ല്‍ വെസ്റ്റ് ഇന്‍ഡീസിനോടാണ് ഓസ്‌ട്രേലിയ അവസാനമായി ഗാബയില്‍ പരാജയപ്പെട്ടത്. അതിനുശേഷം നടന്ന 31 മത്സരങ്ങളില്‍ 24 എണ്ണത്തിലും ഓസിസ് വിജയം നേടി. ഏഴുമത്സരങ്ങള്‍ സമനിലയിലുമായി. ഋഷഭ് പന്തിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ വിജയം നേടിയപ്പോള്‍ ഓസിസ് കാത്തുസൂക്ഷിച്ച റെക്കോഡ് പഴങ്കഥയായി. ഇന്ത്യ ഇതിനുമുന്‍പ് ഇവിടെ ആറുമത്സരങ്ങളാണ് ഇതുവരെ കളിച്ചത്. അതില്‍ അഞ്ചെണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം സമനിലയിലായി. ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഓസിസിനെ കീഴടക്കി പരമ്പര സ്വന്തമാക്കിയ 2018-19 സീസണില്‍, ഗാബ മത്സരത്തിന് വേദിയായിരുന്നില്ല.

ടീമില്‍ സ്ഥാനം ഉറപ്പിച്ചു ഋഷബ് പന്ത്
ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ നിര്‍ണായകസാന്നിധ്യമായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ഈ പ്രകടനത്തോടെ ടീമില്‍ സ്ഥാനം ഉറപ്പിച്ചു. ടെസ്റ്റില്‍ പുതിയൊരു റെക്കോര്‍ഡാണ് പന്ത് നേടിയത്. രണ്ടാമിന്നിങ്‌സില്‍ 89 റണ്‍സ് നേടി പുറത്താവാതെ നിന്ന പന്ത് മത്സരത്തിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ടു. അതിനോടൊപ്പം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ ഒരു റെക്കോഡും താരം മറികടന്നു.


ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളില്‍ അതിവേഗത്തില്‍ 1000 റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡാണ് പന്ത് സ്വന്തമാക്കിയത്. 26 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. ഇതിനുമുന്‍പ് അതിവേു.ഗത്തില്‍ 1000 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡ് കൈയടക്കിയിരുന്നത് ധോനിയായിരുന്നു. ധോനിക്ക് ഈ നേട്ടത്തിലെത്താന്‍ 32 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു. അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങുമ്പോള്‍ 976 റണ്‍സാണ് പന്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. മത്സരത്തില്‍ 23 റണ്‍സ് പിന്നിട്ടതോടെ താരം പുതിയ റെക്കോഡ് സ്വന്തമാക്കി. ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളില്‍ 1000 റണ്‍സ് പൂര്‍ത്തീകരിക്കുന്ന ഏഴാമത്തെ വിക്കറ്റ്കീപ്പര്‍ കൂടിയാണ് പന്ത്.

ബോര്‍ഡര്‍ - ഗാവസ്‌ക്കര്‍ ട്രോഫി കൈവിട്ടതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നിനെ കൂവി വിളിച്ച് ഗാബയിലെ കാണികള്‍. ഗാബയിലെ തോല്‍വിക്ക് ശേഷം പോസ്റ്റ് മാച്ച് പ്രസന്റേഷനായി എത്തിയപ്പോഴാണ് കാണികള്‍ ഓസീസ് ക്യാപ്റ്റനെ കൂക്കിവിളിച്ചത്. പ്രമുഖ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ ഇന്ത്യന്‍ ടീമിനോട് പരമ്പര തോറ്റതോടെ പെയ്‌നിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ മൈതാനത്തേക്കിറങ്ങിയപ്പോള്‍ നിറഞ്ഞ കൈയടികളാണ് സ്റ്റേഡിയത്തില്‍ മുഴങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category