
യുകെയിലെ പ്രബലമായ മലയാളി സംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (ലിമ) യുടെ പൊതുയോഗം കഴിഞ്ഞ ഞായറഴ്ച ( ജനുവരി 17 ) വൈകുന്നേരം വെര്‍ച്ചല്‍ മീറ്റിങിലൂടെ നടന്നു. കഴിഞ്ഞ ഒരുവര്ഷകാലത്തെ പ്രവര്‍ത്തനങ്ങള്‍ പൊതുയോഗം വിലയിരുത്തി വരവുചെലവ് കണക്കുകള്‍ അംഗീകരിച്ചു. കോവിഡ് ബാധിച്ചു ആളുകള്‍ ബുദ്ധിമുട്ടുന്ന ഈ കാലത്തും പാടാം നമുക്ക് പാടാം എന്ന പരിപാടിയിലൂടെ ഒട്ടേറെ കലാകാരന്മാര്ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ അവസരം ഒരുക്കി നടത്തിയ സംഗീത മത്സരം എല്ലാവരുടെയും അഭിനധനം ഏറ്റുവാങ്ങി.കൂടാതെ ക്രിസ്തുമസ് ഹൗസ് ഡെക്കറേഷന് മത്സരം വിജയകരമായി നടത്താന്‍ കഴിഞ്ഞു.ഒപ്പം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും ,ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ലിമക്കു കഴിഞ്ഞതില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി.തുടര്‍ന്നു അടുത്തവര്‍ഷത്തേക്കു വേണ്ടിയുള്ള പുതിയ കമ്മറ്റിയേയും തിരഞ്ഞെടുത്തു .

സെബാസ്റ്റ്യന്‍ ജോസഫ് പ്രസിഡണ്ടായും ,സോജന് തോമസ് സെക്രെട്ടറിയായും ജോസ് മാത്യു ട്രഷറായും ചുമതലയേറ്റു .കൂടാതെ ഇവരോടൊപ്പം 16 അംഗ കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു.ഈ കോവിഡിന്റെ മഹാദുരന്തത്തില്‍ സമൂഹം കഷ്ടപ്പെടുമ്പോള്‍ പോലും കഴിയുന്ന മുഴുവന്‍ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് ലിവര്‍പൂള്‍ മലയാളി സമൂഹത്തിനുവേണ്ടി ഒട്ടേറെ നൂതനമായ പരിപാടികള്‍ നടപ്പിലാക്കുമെന്ന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടു പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് പറഞ്ഞു.കഴിഞ്ഞ ഒരുവര്‍ഷം ലിമയെ നയിച്ച പ്രസിഡണ്ട് സാബു ജോണിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് അവര്‍ നടത്തിയ പ്രവര്‍ത്തനത്തിനു പുതിയ പ്രസിഡണ്ട് നന്ദി അറിയിച്ചു. ഞയറാഴ്ച്ച വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പൊതുയോഗം 9 മണിക്കാണ് അവസാനിച്ചത് .
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam