1 GBP = 100.80 INR                       

BREAKING NEWS

ഓവല്‍ ഓഫീസില്‍ എത്തിയ ബൈഡന്‍ ആദ്യം ചെയ്തത് ട്രംപിന്റെ പ്രധാന പരിഷ്‌കാരങ്ങള്‍ റദ്ദു ചെയ്തുകൊണ്ട് ഉത്തരവിറക്കല്‍; ട്രംപ് എഴുതി വച്ചിട്ടുപോയ കത്ത് വായിച്ച ബൈഡന്‍ സ്വകാര്യത മൂലം പുറത്തു പറഞ്ഞില്ല;വൈറ്റ്ഹൗസിലേക്കുള്ള യാത്ര പാരമ്പര്യങ്ങള്‍ തെറ്റിക്കാതെ; ജോ ബൈഡന്റെ വൈറ്റ്ഹൗസിലെ ആദ്യ ദിവസം ഇങ്ങനെ

Britishmalayali
kz´wteJI³

രവേല്‍ക്കാനും, സ്വീകരിക്കാനും കാത്തുനിന്നില്ലെങ്കിലും, തന്റെ പിന്‍ഗാമിയ്ക്കായി ഒരു കത്ത് എഴുതിവച്ചിട്ടാണ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ നിന്നും കുടിയിറങ്ങിയത്. ഇന്നലെ ഇതാദ്യമായി ഓവല്‍ ഹൗസില്‍ എത്തിയ ജോ ബൈഡന്റെ ആദ്യ ജോലിയും ആ കത്ത് വായിക്കുക എന്നതായിരുന്നു. തീര്‍ത്തും സ്വകാര്യമായ ഒരു എഴുത്തായതിനാല്‍ അതിന്റെ ഉള്ളടക്കം താന്‍ വ്യക്തമാക്കുന്നില്ലെന്നും, എന്നാല്‍ വളരെയധികം സ്നേഹത്തോടെയാണ് ട്രംപ് ആ കത്ത് എഴുതിയിരിക്കുന്ന തെന്നുമായിരുന്നു പിന്നീട് അതിനെ കുറിച്ച് ജോ ബൈഡന്‍ പറഞ്ഞത്.

സാധാരണ ചെയ്യാറുള്ളതുപോലെ ഓവല്‍ ഓഫീസിലെ റെസൊല്യുട്ട് ഡസ്‌കിലായിരുന്നു ട്രംപ് ഈ കത്ത് വെച്ചിരുന്നത്. അധികാര കൈമാറ്റസമയത്ത് ട്രംപ് പാലിച്ച ഒരേയൊരു പരമ്പരാഗത സമ്പ്രദായവും ഇതു മാത്രമായിരുന്നു. അമേരിക്കയുടെ നയപരിപാടികളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുന്നു എന്നതിന്റെ വിളംബരം കൂടിയായിരുന്നു ഇന്നലത്തെ , ജോ ബൈഡന്റെ ഭരണം ഏറ്റെടുക്കല്‍ ചടങ്ങ്. ട്രംപിന്റേതിനു വിപരീതമായി, ഫേസ് മാസ്‌ക് ധരിച്ചുകൊണ്ടായിരുന്നു ജോ ബൈഡന്‍ എത്തിയത്. മാത്രമല്ല, ഇനിയുള്ള നൂറ് ദിവസം എല്ലാ അമേരിക്കക്കാരും വീടിനു വെളിയില്‍ ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

പാഴാക്കാന്‍ സമയമില്ല, അതുകൊണ്ടുതന്നെ ആരംഭിക്കുവാന്‍ ഒരു നിശ്ചിത സമയം നോക്കേണ്ടതുമില്ല. അതായിരുന്നു ജോ ബൈഡന് പറയാന്‍ ഉണ്ടായിരുന്നത്. പറഞ്ഞതുപോലെത്തന്നെ മൂന്ന് എക്സിക്യുട്ടീവ് ഉത്തരവുകളിലാണ് ആദ്യ ദിവസം തന്നെ ജോ ബൈഡന്‍ ഒപ്പുവച്ചത്. അതിലൊന്ന് രാജ്യത്തിനകത്ത് പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്ന ഒന്നായിരുന്നു. അവശവിഭാഗങ്ങള്‍ക്ക് പിന്തുണയും സഹായവും നല്‍കുന്ന ഒരു ഉത്തരവിലും അതുപോലെ ട്രംപ് നേരത്തേ പിന്‍വാങ്ങിയ, പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ വീണ്ടും ചേരുന്നതിനുള്ള ഉത്തരവുമായിരുന്നു ആദ്യ ദിവസം ഒപ്പുവച്ച മറ്റു ഉത്തരവുകള്‍.

അടുത്ത ഏതാനും ദിവസങ്ങളിലായി പുതിയ എക്സിക്യുട്ടീവ് ഉത്തരവുകള്‍ ഇനിയും ഇറങ്ങുമെന്നും അദ്ദേഹം സൂചനകള്‍ നല്‍കി. കോവിഡ് കാലത്ത് അമേരിക്കക്ക് നഷ്ടമായ ഒരു പ്രതിച്ഛായയുണ്ട് അത് തിരിച്ചെടുക്കലായിരിക്കും തന്റെ പ്രധാന ലക്ഷ്യമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി തരണം ചെയ്യുവാനുള്ള ചില ധൃത നീക്കങ്ങളും നടത്തിയേക്കും എന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

സാധാരണ അമേരിക്കന്‍ പ്രസിഡണ്ടിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങില്‍ കാണാറുള്ള ദൈര്‍ഘ്യമേറിയ ഫോട്ടോ സെഷനുകളും മറ്റും ഇത്തവണ ഉണ്ടായിരുന്നില്ല. സാധാരണ വാതില്പ്പുറ ദൃശ്യങ്ങള്‍ക്കായി തടിച്ചുകൂടാറുള്ളവരെയും ഇത്തവണ കാണാനായില്ല. കാപ്പിറ്റോള്‍ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷാ നടപടികളും അതുപോലെകോവിഡ് പരത്തിയ ഭീതിയും പൊതുജനങ്ങളെ ഈ ചടങ്ങില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു.

നേരത്തേ ബൈഡനും കമലാ ഹാരിസും അജ്ഞാതരായ സൈനികരുടെ സ്മൃതിമണ്ഡപത്തില്‍ ആദരവ് പ്രകടിപ്പിക്കുവാന്‍ എത്തിയപ്പോള്‍ ഇന്ന് ജീവിച്ചിരിക്കുന്ന മുന്‍ അമേരിക്കന്‍ പ്രസിഡണ്ടുമാരും മുന്‍ പ്രഥമ വനിതകളും അവരോടൊപ്പം ചേര്‍ന്നു, ട്രംപും കുടുംബവും ഒഴിച്ച്. ഇതില്‍ ഇരു പാര്‍ട്ടികളിലേയും മുന്‍ പ്രസിഡണ്ടുമാരുണ്ടായിരുന്നു. ഒബാമയും ഭാര്യ മിഷേയ്ലും, ജോര്‍ജ്ജ്. ഡബ്ലു. ബുഷും ഭാര്യ ലോറാ ബുഷ്, ബില്‍ ക്ലിന്റണ്‍, ഹിലാരി ക്ലിന്റണ്‍ എന്നിവരായിരുന്നു ആര്‍ലിംഗ്ടണ്‍ നാഷണല്‍ സിമെട്രിയില്‍ പുതിയ പ്രസിഡന്റിനോടും വൈസ് പ്രസിഡണ്ടീനോടുമൊപ്പം എത്തിയിരുന്നത്.

ഡൊണാള്‍ഡ്ട്രംപ് ഒഴിച്ചാല്‍, ഇന്ന് ജീവിച്ചിരിക്കുന്ന മുന്‍ പ്രസിഡണ്ടുമാരില്‍ ജിമ്മി കാര്‍ട്ടര്‍ മാത്രമായിരുന്നു ഈ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. ആരോഗ്യ പ്രശ്നങ്ങളാലും കോവിഡ് ഭയത്താലുമാണ് 96 കാരനായ കാര്‍ട്ടര്‍ ഈ പരിപാടിയിലേക്ക് വരാതിരുന്നത്. എന്നാല്‍, അദ്ദേഹം ബൈഡനെ അനുമോദിച്ചുകൊണ്ടുള്ള ഒരു സന്ദേശം അയച്ചിരുന്നു. ഇതോടേ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് മാരുടെ കൂട്ടത്തിലും ട്രംപ് തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്.

ജോ ബൈഡന്‍ ആദ്യദിവസം ഇറക്കിയ ഉത്തരവുകള്‍
തന്റെ മുന്‍ഗാമിയുടെ നയങ്ങള്‍ക്ക് തീര്‍ത്തും വിപരീതദിശയിലായിരിക്കും താന്‍ നീങ്ങുക എന്ന് വ്യക്തമാക്കുന്നതായിരുന്നു പുതിയ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ ആദ്യ ദിവസത്തെ പ്രകടനം. കോവിഡ് പ്രതിസന്ധിയില്‍ താറുമാറായിക്കിടക്കുന്ന അമേരിക്കയെ കൈപിടിച്ചൂയര്‍ത്തുക എന്ന കഠിനമയ ദൗത്യമാണ് ബൈഡന്‍ ഏറ്റെടുത്തിരിക്കുന്നത്. ആ ഉത്തരവാദിത്വ ബോധം പ്രതിഫലിക്കുന്ന പ്രവൃത്തികളാണ് അദ്ദേഹത്തില്‍ നിന്നും ആദ്യ ദിവസം ഉണ്ടായതും. ഭരണമേറ്റെടുത്ത ഉടനെ ആഘോഷങ്ങള്‍ക്കൊന്നും നില്‍ക്കാതെ കര്‍ത്തവ്യ നിരതനാവുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ ആദ്യ ഉത്തരവ് തന്നെ അമേരിക്കയിലെ പൊതുയിടങ്ങളിലെല്ലാം തന്നെ മാസ്‌ക് നിര്‍ബന്ധമാക്കുന്ന ഒന്നായിരുന്നു. കുടിയേറ്റം തടയുവാനായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ പണിതുകൊണ്ടിരിക്കുന്ന അതിര്‍ത്തി മതിലിന്റെ പണി മരവിപ്പിച്ചുകൊണ്ടുള്ളതായിരുന്നു രണ്ടാമത്തെ ഉത്തരവു. ഇതിനുള്ള സാമ്പത്തിക സഹായം പൂര്‍ണ്ണമായും നിര്‍ത്തലാക്കി. അതുപോലെ, മുസ്ലീം ഭൂരിപക്ഷമുള്ള 7 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അഭിമുഖീകരിച്ചിരുന്ന കുടിയേറ്റ വിലക്കും നീക്കി.

ഇതുകൂടാതെ, പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ വീണ്ടും ചേരുക, ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്മാറിയ നടപടി റദ്ദാക്കുക തുടങ്ങിയകാര്യങ്ങളിലും ബൈഡന്‍ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അതുപോലെ തന്നെ, പൗരത്വമില്ലാത്തവരേയും സെന്‍സസില്‍ ഉള്‍പ്പെടുത്തുക, അനധികൃത കുടിയേറ്റക്കാര്‍ക്ക് വ്യവസ്ഥകളോടെ പൗരത്വം നല്‍കുക തുടങ്ങിയവയും അദ്ദേഹം ഇറക്കിയ ഉത്തരവുകളില്‍ ഉള്‍പ്പെടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category