1 GBP = 100.80 INR                       

BREAKING NEWS

വൈറ്റ്ഹൗസ് ഇറങ്ങി ഫ്ളോറിഡയിലെ വീട്ടിലേക്ക് പോയപ്പോള്‍ അണുബോംബിന്റെ കീയും കൂടെക്കൊണ്ടുപോയി; ബൈഡന്‍ പ്രസിഡണ്ടാകുന്നതിനും മുന്‍പ് ന്യുക്ലിയര്‍ കോഡ് തിരികെ എത്തിക്കാന്‍ പെടാപാടുപെട്ട് സൈന്യം; പ്രസിഡണ്ടിന്റെ ഔദ്യോഗിക വിമാനത്തിലെ അവസാന യാത്രയ്ക്ക് മുന്‍പ് ട്രംപ് പറഞ്ഞത് മറ്റൊരു രീതിയില്‍ ഉടന്‍ താന്‍ മടങ്ങി എത്തുമെന്ന്

Britishmalayali
kz´wteJI³

പ്രഥമ വനിതയുടെ ഔപചാരികതയെല്ലാം വാഷിംഗ്ടണില്‍ ഉപേക്ഷിച്ച് തീര്‍ത്തും ഉല്ലാസവതിയായിട്ടായിരുന്നു മുന്‍ പ്രഥമവനിത മെലാനിയ ട്രംപ് മാര്‍-എ ലാഗോയില്‍ എയര്‍ഫോഴ്സ് വണ്ണില്‍ നിന്നും ഇറങ്ങിയത്. ഫ്ളോറിഡയില്‍ ഇനി പുതിയ ജീവിതമാരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് മെലാനിയ. എന്നാല്‍, എല്ലാം പുറകില്‍ ഉപേക്ഷിച്ചിട്ടുവരാന്‍ മനസ്സുള്ളയാളല്ല ട്രംപ്. താന്‍ ഏതെങ്കിലും വേഷത്തില്‍ ഉടന്‍ തിരികെയെത്തുമെന്ന് തന്റെ അനുയായികള്‍ക്ക് ഉറപ്പു നല്‍കിയിട്ടാണ് ട്രംപ് എയര്‍ഫോഴ്സ് വണ്ണില്‍ അവസാനമായി കയറിയത്.

1800-ന് ശേഷം, ഒരു പ്രസിഡണ്ട് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാത്ത പ്രസിഡന്റും പ്രഥമ വനിതയുമാണ് ട്രംപും മെലാനിയയും. ഇവര്‍ ഫ്ളോറിഡയില്‍ വിമാനമിറങ്ങുമ്പോള്‍, വാഷിംഗ്ടണില്‍ ഒബാമ, ബുഷ്, ക്ലിന്റണ്‍ തുടങ്ങിയ മുന്‍ പ്രസിഡണ്ടുമാരെല്ലാം ജോബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു. അതേസമയം ഫ്ളോറിഡയിലെത്തിയ ട്രംപിനെയും കുടുംബത്തെയും ആഘോഷപൂര്‍വ്വമാണ് ആരാധകര്‍ എതിരേറ്റത്.

ഇതിനിടയില്‍, ആണവായുധങ്ങളുടെ കോഡുകള്‍ അടങ്ങിയ ന്യുക്ലിയാര്‍ ഫുട്ബോള്‍ എന്നറിയപ്പെടുന്ന പെട്ടി തന്നോടൊപ്പം ട്രംപ് കൊണ്ടുപൊയത് പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങള്‍ സൃഷ്ടിച്ചു, പുതിയ പ്രസിഡണ്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍കുന്നതിനു മുന്‍പായി അത് വാഷിംഗ്ടണില്‍ എത്തിക്കാന്‍ സൈന്യത്തിന് പെടാപാട് പെടെണ്ടിവന്നു.

അതേസമയം, ട്രംപ് പുതിയൊരു പാര്‍ട്ടി രൂപീകരിക്കുവാനുള്ള ശ്രമത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. തീവ്ര ദേശീയതയായിരുന്നു ട്രംപിന്റെ കൈമുതല്‍. അതുതന്നെയായിരുന്നു ട്രംപിന്റെ തുരുപ്പുകാര്‍ഡും. കഴിഞ്ഞ തെരഞ്ഞെടുപ്പിലും, അത് പരസ്യമായി വീശിയിട്ടുപോലും ലക്ഷക്കണക്കിന് വോട്ടുകള്‍ നേടാന്‍ ട്രംപിനായി എന്നത് ട്രംപിസത്തിന് അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന പ്രസക്തിയാണ് കാണിക്കുന്നത്.മാത്രമല്ല, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേ പോലും ട്രംപ് അനുകൂലികളെന്നും പ്രതികൂലികളെന്നും രണ്ടു വിഭാഗമാക്കാന്‍ ട്രംപിന് കഴിഞ്ഞു എന്നും ഓര്‍ക്കണം.

തീവ്ര ദേശീയത മനസ്സില്‍ കത്തി നില്‍ക്കുന്ന ട്രംപ് വെറും അധികാരക്കൊതിയനോ മണ്ടനോ അല്ല. താന്‍ മടങ്ങിവരും എന്ന് പറഞ്ഞത് പലതും മനസ്സില്‍ കണ്ടുകൊണ്ടുതന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. ഏതായാലും ഇനിയുള്ള ദിവസങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ധാരാളം മാറ്റങ്ങള്‍ സംഭവിക്കുന്ന നാളുകളായിരിക്കും എന്നുള്ളത് ഉറപ്പാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category