1 GBP = 100.80 INR                       

BREAKING NEWS

ഓരോ ദിവസവും കോവിഡ് മരണത്തിന്റെ റിക്കോര്‍ഡ് തിരുത്തി ബ്രിട്ടന്‍; ഇന്നലെ മാത്രം 1820 പേര്‍ മരിച്ചപ്പോള്‍ രോഗികളായത് 39,000 പേര്‍ എന്ന് കണക്കുകള്‍; ദിവസവും രോഗികളാകുന്നത് 65,000 പേര്‍ വീതമാണെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടും

Britishmalayali
kz´wteJI³

രണം തുറിച്ചു നോക്കുകയാണ് ബ്രിട്ടനെ. ഓരോ ദിവസം കഴിയുംതോറും കോവിഡ് മരണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇന്നലെ രേഖപ്പെടുത്തിയത് 1,820 കോവിഡ് മരണങ്ങളാണ്. ഇനി വരും നാളുകളില്‍ പ്രതിദിന മരണസംഖ്യ ഇനിയും വര്‍ദ്ധിച്ചേക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ മരണങ്ങള്‍ പ്രതീക്ഷിക്കാം എന്ന് ബോറിസ് ജോണ്‍സനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം മാത്രം ഇതുവരെ 20,000 ത്തോളം കോവിഡ് മരണങ്ങളാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം രോഗവ്യാപനകാര്യത്തില്‍ കുറവ് ദൃശ്യമാകുന്നുണ്ട്. ഇന്നലെ 38,905 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിക്കപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച്ച ഇത് 47,525 ആയിരുന്നു. അതായത് കഴിഞ്ഞ ആഴ്ച്ചയിലേതിനേക്കാള്‍ രോഗവ്യാപന നിരക്കില്‍ 18 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇതില്‍ ആശ്വസിക്കാന്‍ ഒന്നുമില്ലെന്നും കാഠിന്യമേറിയ നാളുകളാണ് വരാനിരിക്കുന്നതെന്നുമാണ് ചില ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ക്രിസ്തമസ്സ് കാലത്ത് നല്കിയ ഇളവുകളാണ് ഇപ്പോള്‍ മരണനിരക്ക് ഇത്രയും ഉയരാന്‍ കാരണമായത് എന്ന ആരോപണം ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ വാക്സിന്‍ മുഴുവനും കൊടുത്തു തീരുന്നതുവരെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്കരുതെന്ന ആവശ്യവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. പൂര്‍ണ്ണമായും നല്‍കാനായില്ലെങ്കിലും, വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കിയതിനു ശേഷം മാത്രമേ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ പാടുള്ളു എന്ന് അഭിപ്രായം ഉള്ളവരും ഉണ്ട്.ഏതായാലും ഇന്നു മുതല്‍ പ്രതിദിനം 3.5 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പ്രതീക്ഷിച്ച രീതിയിലുള്ള വേഗത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലുംവാക്സിന്‍ പദ്ധതി പുരോഗമിക്കുന്നുണ്ട്. വാക്സിന്‍ എത്രമാത്രം നീണ്ടുപോകുന്നുവോ ലോക്ക്ഡൗണും അത്രയും കാലം ഉണ്ടാകുമെന്ന ഒരു ധാരണ വന്നതോടെ വാക്സിന്‍ പുരോഗതിക്ക് വേഗത കൈവരിച്ചിട്ടുണ്ട്. അതേസമയം, വ്യവസായ പ്രമുഖരുമായി നടത്തിയ ഒരു യോഗത്തില്‍ മന്ത്രിമാര്‍ പറഞ്ഞത് കടുത്ത നിയന്ത്രണങ്ങള്‍ മെയ്, ജൂണ്‍ മാസങ്ങള്‍ വരെ തുടരും എന്നാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം സ്‌കോട്ടലാന്‍ഡില്‍ ലോക്ക്ഡൗണ്‍ ഫെബ്രുവരി പകുതിവരെ നീട്ടിയിട്ടുണ്ട്. ഇവിടെ രോഗവ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചനകള്‍ ലഭിക്കുന്നുണ്ടെങ്കിലും, മറ്റൊരു വെല്ലുവിളിക്കുള്ള സമയമല്ല ഇതെന്ന തിരിച്ചറിവിലാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category