1 GBP = 100.80 INR                       

BREAKING NEWS

കൊറോണ പിടിപെടാന്‍ കൂടുതല്‍ സാധ്യത വാക്സിനേഷന്‍ ആദ്യ ഡോ സ് എടുത്തവര്‍ക്ക്; ആദ്യ കുത്തിവയ്പിനു ശേഷം പത്തു ദിവസം കഴിയാതെ ഫലമുണ്ടാവില്ലെന്നും ഇസ്രയേലി സംഘം; ആദ്യ ഡോസി നും രണ്ടാം ഡോസിനും ഇടയില്‍ രോഗബാധയേറ്റവര്‍ നിരവധി

Britishmalayali
kz´wteJI³

പ്രതീക്ഷിച്ചിടത്തോളം ഫലവത്തല്ല ഫൈസര്‍ വാക്സിനേഷന്റെ ആദ്യ ഡോസെന്ന് ഇസ്രയേലിലെ പ്രമുഖ കോവിഡ് ചികിത്സകനായ ഡോക്ടര്‍ പറയുന്നു. വാക്സിന്റെ ആദ്യ ഡോസിന് പ്രതീക്ഷിച്ചത്ര രോഗവ്യാപനം തടയാന്‍ കഴിയുന്നില്ലെന്നാണ് ഇസ്രയേലിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നവരില്‍ പ്രമുഖനായ ഡോ. നാഷ്മാന്‍ ആഷ് പറയുന്നത്. ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞാല്‍ പത്തു ദിവസമെങ്കിലും എടുക്കും പ്രതിരോധ ശേഷി വികസിക്കുവാന്‍. ആദ്യാ ഡോസിനും രണ്ടാം ഡോസിനും ഇടയിലുള്ള ഇടവേളയില്‍ രോഗബാധയേറ്റവര്‍ നിരവധിയാണെന്നാണ് അദ്ദേഹം പറയുന്നത്.

യഥാര്‍ത്ഥ സ്ഥിതിവിവരക്കണക്കനുസരിച്ച് ഇസ്രയേലില്‍ ആദ്യ ഡോസെടുത്തവരില്‍ 14 ഉം 21 ഉം ദിവസത്തിനിടയില്‍ 33 ശതമാനത്തോളം രോഗവ്യാപനം കുറഞ്ഞതായി കണ്ടെത്തി. അതേസമയം ബ്രിട്ടനില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത് വാക്സിന്‍ എടുത്തവരില്‍ 89 ശതമാനം വരെ രോഗബാധ തടയാനായി എന്നാണ്. ബ്രിട്ടനെ പോലെ രണ്ടു ഡോസുകള്‍ക്കും ഇടയില്‍ 12 ആഴ്ച്ചത്തെ ഇടവേള ഇസ്രയേല്‍ നല്‍കുന്നില്ല. മൂന്നാഴ്ച്ചത്തെ ഇടവേളയിലാണ് രണ്ട് ഡോസുകളും നല്‍കുന്നത്.

ഈ ചുരുങ്ങിയ കാലയളവില്‍ രോഗപ്രതിരോധ ശേഷി കൈവരിക്കുക എന്നത് അസാധ്യമായ കാര്യമാണ്. മാത്രമല്ല്, വൈറസ് ബാധ ചെറുക്കുന്നതിനല്ല, മറിച്ച് രോഗം മൂര്‍ഛിക്കാതിരിക്കാനും മരണം സംഭവിക്കാതിരിക്കാനുമാണ് വാക്സിന്‍ കൊണ്ടുദ്ദേശിക്കുന്നത്. മാത്രമല്ല, ഏതൊരു വാക്സിനും, അതിന്റെ പരീക്ഷണ സമയത്ത് പ്രദര്‍ശിപ്പിച്ചത്ര ഫലസിദ്ധി യഥാര്‍ത്ഥ സാഹചര്യ്ത്തില്‍ കാണിക്കാറില്ല.

രണ്ടു ഡോസുകള്‍ക്കിടയിലെ ഇടവേള 12 ആഴ്ച്ചകളായി ഉയര്‍ത്തിക്കൊണ്ടുള്ള ബ്രിട്ടന്റെ തീരുമാനംവന്നതിനു പുറകേയുള്ള ഡോ. ആഷിന്റെ പ്രസ്താവന ശാസ്ത്രലോകത്ത് അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. നിര്‍മ്മാതാക്കളായ ഫൈസര്‍ തന്നെ അവകാശപ്പെടുന്നത് കുത്തിവയ്പിനു ശേഷം ഏകദേശം 12 ദിവസങ്ങളോളം എടുക്കും മനുഷ്യരില്‍ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ ശേഷി ഉടലെടുക്കാന്‍ എന്നാണ്. മാത്രമല്ല, ആദ്യ ഡോസിന് 52 ശതമാനം രോഗവ്യാപന സാധ്യതമാത്രമേ ഇല്ലാതെയാക്കാന്‍ കഴിയു. രണ്ടാം ഡോസിനും ശേഷമാണ് 95 ശതമാനം സംരക്ഷണം വാഗ്ദാനം നല്‍കുന്നത്.

അതേസമയം ആദ്യ ഡോസിനു ശേഷമുള്ള സംരംക്ഷണം, ഫൈസര്‍ അവകാശപ്പെടുന്ന 52 ശതമാനത്തിനും താഴെയാണെന്നാണ് ഡോ. ആഷ് പറയുന്നത്. എന്നാല്‍, ഫൈസറിന്റെ ആദ്യ ഡോസ് തന്നെ ഫലവത്താണെന്നും രണ്ടാമത് ഒന്ന് നല്‍കേണ്ടതുണ്ടോ എന്ന കാര്യം ആലോചിക്കുകയാണെന്നുമാണ് ബ്രിട്ടനിലെ ആരോഗ്യ വിദഗ്ദര്‍ എം പി മാരോട് പറഞ്ഞിരുന്നത്.

കോവിഡ് വാക്സിന്‍ പദ്ധതിയില്‍ ലോകത്തിലെ മറ്റേതൊരു രാജ്യത്തെക്കാളുമതിവേഗം ബഹുദൂരം പോയ രാജ്യമാണ് ഇസ്രയേല്‍. മറ്റേതൊരു രാജ്യത്തേക്കാളും വേഗത്തില്‍ അവര്‍ക്ക് ആവശ്യമായ വാക്സിനുകള്‍ ലഭിക്കുകയും അത് ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ആളുകളീല്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. അവിടെനിന്നാണ് വാക്സിനെതിരെ അതിന്റെ ഫലപ്രാപ്തിക്കെതിരെ ഒരു ആരോപണം ഉയരുന്നത്. പ്രതീക്ഷ ഫലം സിദ്ധിക്കുന്നില്ലെന്നു മാത്രമല്ല, ഫൈസര്‍ വാഗ്ദാനം നല്‍കിയ ഫലസിദ്ധി കൂടി ഇല്ലെന്നാണ് ഡോ. ആഷ് ഇസ്രയേലി മാധ്യമങ്ങളോട് പറഞ്ഞത്.

ഏകദേശം മൂന്നിലൊന്ന് ഭാഗം ജനങ്ങള്‍ക്കും വാക്സിന്റെ ആദ്യ ഡോസ് ഇസ്രയേല്‍ നല്‍കിക്കഴിഞ്ഞു. മറ്റൊരു രാജ്യത്തിനും ഈ റെക്കോര്‍ഡ് അവകാശപ്പെടാനില്ല. തങ്ങളുടെ പൗരന്മാരുടെ വ്യക്തിഗത വിവവരങ്ങല്‍ കംബനിയുടെ ഗവേഷണാവശ്യങ്ങള്‍ക്കായി കൈമാറാം എന്ന ഉറപ്പിലാണ് ഫൈസര്‍ പ്രഥമപരിഗണന നല്‍കി ഇസ്രയേലിന് വാക്സിന്‍ കൈമാറുന്നത്. വാക്സിന്‍ എടുത്തതിനു ശേഷം ആദ്യത്തെ 14 ദിവസം വാക്സിന്‍ എടുത്തതിനും എടുക്കാതിരിക്കുന്നതിനും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നാണ് ഇസ്രയേലിലെ പ്രമുഖ ഡോക്ടറും ലോകാരോഗ്യ സംഘടനയുടെ ഉപദേഷ്ടാവുമായ റാന്‍ ബാലിസര്‍ പറയുന്നത്.

അതായത്, വാക്സിന്‍ ആദ്യ ഡോസ് എടുത്തു എന്നുപറഞ്ഞ് മുന്‍കരുതലുകള്‍ ഒഴിവാക്കാനാകില്ല എന്ന് ചുരുക്കം. ആദ്യ ഡോസിനു ശേഷം കുറഞ്ഞത് 12 ദിവസമെങ്കിലും കഴിഞ്ഞാല്‍ മാത്രമാണ്മനുഷ്യ ശരീരത്തില്‍ പ്രതിരോധ ശേഷി വികസിച്ചു വരികയുള്ളു. എന്നാല്‍ അതിനും 33 ശതമാനം മാത്രമാണ് സാധ്യത എന്ന്, ലോകത്തില്‍ ഏറ്റവുമധികം പേര്‍ക്ക് വാക്സിന്‍ നല്‍കിയ ഇസ്രയേല്‍സാക്ഷ്യപ്പെടുത്തുന്നു.രണ്ടാം ഡോസുകൂടി പൂര്‍ത്തിയായാല്‍ മാത്രമായിരിക്കും കമ്പനി വാഗ്ദാനം നല്‍കുന്ന ഫലപ്രാപ്തി ലഭ്യമാവുകയുള്ളു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category