
കവന്‍ട്രി: ബിബിസി ഇന്ത്യയെ വീണ്ടും വെട്ടിമുറിച്ചിരിക്കുന്നു. നാലു ദിവസം മുന്‍പ് പുതിയ അമേരിക്കന്‍ പ്രെസിഡന്റ് ജോ ബൈഡന് അധികാരം ഏല്‍ക്കുന്നതോടെ ലോക രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ എന്ത് സംഭവിക്കും എന്ന രാഷ്ട്രീയ വിശകലന വാര്‍ത്തക്കിടയിലാണ് ഇന്ത്യയെ കശ്മീര്‍ വെട്ടിമുറിച്ച നിലയില്‍ ബിബിസി ചിത്രീകരിച്ചത്. ഒറ്റനോട്ടത്തില്‍ തികച്ചും മാനുഷികമായ ഒരബദ്ധം. എന്നാല്‍ തുടര്‍ച്ചയായി ഒരേ വിധമുള്ള ഇത്തരം അബദ്ധങ്ങള്‍ ബിബിസി പോലെ ഉത്തരവാദപ്പെട്ട ഒരു മാധ്യമത്തില്‍ നിന്നും സംഭവിക്കുന്നു എന്നതാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. അനേകം പേരുടെ കൈകളില്‍ കൂടി സഞ്ചരിച്ചു ഒരു വാര്‍ത്ത ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തുന്നതിനിടയിലാണ് ഇത്തരം ഒരബദ്ധം സംഭവിച്ചത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ്. ഏതായാലും വിഡിയോ റിപ്പോര്‍ട്ട് ബ്രിട്ടനിലെ ഇന്‍ഡ്യക്കാര്‍ക്കിടയില്‍ വലിയ പ്രതിക്ഷേധം ഉയര്‍ത്തിയതോടെ സംഭവത്തില്‍ മാപ്പു പറഞ്ഞു തലയൂരാന്‍ നോക്കുകയാണ് ബിബിസി.
തുടക്കത്തില്‍ പ്രതിക്ഷേധങ്ങള്‍ക്കു നേരെ കണ്ണടച്ച ബിബിസി പാര്‍ലമെന്റ് അംഗം വീരേന്ദ്ര ശര്‍മ്മ ഔദ്യോഗികമായി പരാതി നല്‍കിയതോടെ തെറ്റില്‍ മാപ്പു പറയാന്‍ ബിബിസി നിര്‍ബന്ധിതം ആയതു എന്നതും ശ്രദ്ധേയമാണ്. ഇതോടെ എന്തുകൊണ്ട് വീരേന്ദ്ര ശര്‍മ്മ അടക്കമുള്ള ഇന്ത്യന്‍ വംശജര്‍ എന്തുകൊണ്ട് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ പ്രസ്കതമാണ് എന്ന ഉത്തരം കൂടിയാണ് ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തിനു ലഭിക്കുന്നതും. യുഎസ് ഇലക്ഷന് 2020 എന്ന ടൈറ്റിലില്‍ ലോക രാജ്യങ്ങളെ ബൈഡന് ഭരണം എപ്രകാരം സ്വാധീനിക്കും എന്ന മൂന്നു മിനിറ്റ് 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ന്യൂസില്‍ ഒരു മിനിറ്റ് 30 സെക്കന്‍ഡ് എത്തുമ്പോഴാണ് ഇത്യയെക്കുറിച്ചുള്ള പരാമര്‍ശവും തലവെട്ടിമാറ്റിയ ഭൂപടം കാണിച്ചു ബിബിസി പൊല്ലാപ്പിലായതു.

വാര്‍ത്ത പുറത്തു വന്ന ഉടന്‍ തന്നെ പ്രതിഷേധവും ആരംഭിച്ചു. എന്നാല്‍ പതിവ് പോലെ കണ്ടില്ലെന്നു നടിച്ച ബിബിസിക്ക് പാര്‍ലമെന്റ് അംഗത്തിന്റെ പരാതി കണ്ടില്ലെന്നു നടയ്ക്കാനാവില്ലായിരുന്നു. ഇതോടെയാണ് കയ്യോടെ മാപ്പു പറഞ്ഞു തലയൂരാന്‍ ശ്രമം ഉണ്ടായത്. ഇത് ആദ്യവട്ടമല്ല ബിബിസി ഇത്തരത്തില്‍ അപഹാസ്യരാകുന്നത്. പലപ്പോഴും കാശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം കാണിക്കുമ്പോള്‍ തന്നെയാണ് വിവാദം ഉണ്ടാകുന്നത് എന്നതും പ്രധാനമാണ്. ഒരേ തെറ്റ് പലവുരു ആവര്‍ത്തിക്കുന്നത് എന്ത് കാരണത്താല്‍ ആണെന്ന് വ്യക്തമാക്കാനും ബിബിസിക്ക് കഴിയുന്നില്ല. ഇന്ത്യ വിരുദ്ധരായ ആളുകളാണോ ബിബിസി തലപ്പത്തു ജോലിക്കിരുത്തിയിരിക്കുന്നത് എന്നും ബ്രിട്ടനിലെ ഇന്ത്യക്കാര്‍ രോക്ഷകുലരാകുന്നത് ഇക്കാരണത്താലാണ്. പരസ്പര ബഹുമാനവും നയതന്ത്രവും മെച്ചപ്പെടുത്താന്‍ ഇരു രാജ്യങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ദേശ സ്നേഹികളായ ഇന്ത്യക്കാരെ അവഹേളിക്കുന്ന പണി ബിബിസി ചെയ്യുന്നത് എന്ത് കൊണ്ടെന്നും പരാതിക്കാര്‍ ചോദിക്കുന്നു.
മുന്‍പ് പൗരത്വ ബില്‍ സമയത്തും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോഴും പക്ഷപാതപരമായ റിപ്പോര്‍ട്ടിങ്ങിനു ബിബിസി ഏറെ പഴി കേട്ടതാണ്. ഇന്ത്യയില്‍ പ്രക്ഷോഭം ഉടലെടുത്തപ്പോള്‍ അതിനു തീ കത്തിക്കും വിധമാണ് ബിബിസി റിപ്പോര്‍ട്ടിങ് നടത്തിയതെന്നായിരുന്നു വിമര്‍ശക ശബ്ദം. കാശ്മീര്‍ വിഷയത്തില്‍ വാര്‍ത്തകള്‍ നല്കുമ്പോള് പലപ്പോഴും ഇന്ത്യന്‍ അധീനതയില്‍ ഉള്ള കാശ്മീരിനെ പാകിസ്താനോടൊപ്പം ചേര്‍ത്ത് കാണിക്കുന്ന നിലപാട് ബിബിസി ആവര്‍ത്തിക്കുന്നതാണ് ഓരോ തവണയും വിമര്‍ശകരെ ചൊടിപ്പിക്കുന്നതും. ഇപ്പോള്‍ സംഭവിച്ചത് പോലെ തന്നെ പലപ്പോഴും മാപ്പുപറഞ്ഞു തടിയൂരലും ബിബിസി ആവര്‍ത്തിക്കുകയാണ്. ലോകത്തെ ആറു പ്രധാന മേഖലകളിലെ റിപോര്‍ട്ടര്‍മാരെ ചേര്‍ത്ത് കൊണ്ടുള്ള ബിബിസി വാര്‍ത്തയാണ് ഇപ്പോള്‍ തലവെട്ടിയ ഇന്ത്യയുടെ പേരില്‍ വിവാദമായി മാറിയത് . ഇതിനെതിരെ ബിബിസിയുടെ പരാതി വിഭാഗത്തില്‍ കൂട്ടമായി പ്രതിക്ഷേധം അറിയിച്ചാണ് യുകെയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വംശജര്‍ തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കിയതും .
(27).png)
ഇത്തവണ സംപ്രേക്ഷണം ചെയ്ത ഭൂപടത്തില്‍ ജമ്മു കാശ്മീരിനെ ഏറെക്കുറെ പൂര്‍ണമായും അടര്‍ത്തി മാറ്റിയതും പ്രതിഷേധത്തിനു ആക്കം കൂട്ടാന്‍ കാരണമായി. ഇന്‍ഡോ ബ്രിട്ടീഷ് ഓള് പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ് ചെയര്മാന് കൂടി ആയ വീരേന്ദ്ര ശര്‍മ്മ റിപ്പോര്‍ട്ട് തികച്ചും അവഹേളനം ആണെന്ന് ചൂണ്ടിക്കാട്ടി ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡെവിയോട് വിശദീകരണം ആവശ്യപ്പെടുക ആയിരുന്നു. റിപ്പോര്‍ട്ട് പിന്‍വലിച്ചു ഇന്ത്യയുടെ പൂര്‍ണ ഭൂപടം സംപ്രേക്ഷണം ചെയ്യാനും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുക ആയിരുന്നു. തുടര്‍ച്ചയായി ബിബിസി ഇന്ത്യ വിരുദ്ധ നിലപാട് എടുക്കുന്ന കാര്യവും ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് സെലക്ട് കമ്മിറ്റി അംഗം കൂടിയായ വീരേന്ദ്ര ശര്‍മ്മ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ത്യയെ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്കുമ്പോള് ഉപയോഗിക്കുന്ന സാധാരണ മാപ്പല്ല ഇത്തവണ ഉള്‍പ്പെടുത്തിയതെന്നും തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നതായും ബിബിസി കത്ത് കിട്ടിയ ഉടന്‍ വെളിപ്പെടുത്തുക ആയിരുന്നു. തെറ്റായ ഭൂപടം പ്രദര്‍ശിപ്പിച്ച ഭാഗം വാര്‍ത്തയില്‍ നിന്നും നീക്കം ചെയ്തെന്നാണ് ബിബിസി വ്യക്തമാക്കുന്നത്. എന്നാല്‍ കാശ്മീരിന് മുകളിലൂടെ തര്‍ക്ക പ്രദേശം എന്ന് വ്യക്തമാകത്തക്ക വിധം കുത്തുകളിട്ടു പ്രദര്‍ശിപ്പിക്കുകയാണ് മാറ്റം വരുത്തിയ വിഡിയോ റിപ്പോര്‍ട്ടില്‍ ബിബിസി ചെയ്തിരിക്കുന്നത്. ഒരു ഭാഗത്തു ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി എന്നൊക്കെ വിളിച്ചു സുഖിപ്പിക്കുന്ന പരിപാടി ബ്രിട്ടന് ആവര്‍ത്തിക്കുമ്പോള്‍ രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമം കൊളോണിയല്‍ കാലത്തു തന്നെ ചുവടുറപ്പിക്കുന്ന കാഴ്ചയാണ് ഇത്തരം നിലപാടുകള്‍ വഴി ആവര്‍ത്തിക്കുന്നതെന്നും ഇന്ത്യക്കു വേണ്ടി ശബ്ദം ഉയര്‍ത്തുന്നവര്‍ വ്യക്തമാക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam