
കവന്‍ട്രി: രണ്ടാം കോവിഡ് തരംഗത്തില്‍ നിലച്ചു പോയ ലണ്ടന്‍ - കൊച്ചി വിമാനത്തിന്റെ പേരില്‍ യുകെ മലയാളികള്‍ വീണ്ടും കബളിപ്പിക്കപ്പെട്ട അവസ്ഥയില്‍. ജനുവരി എട്ടുവരെ ഇന്ത്യയിലേക്ക് വിമാന സര്‍വീസ് യുകെയില്‍ നിന്നും നിര്‍ത്തിവച്ച എയര്‍ ഇന്ത്യ വീണ്ടും സര്‍വീസ് ആരംഭിച്ചപ്പോള്‍ കൊച്ചി പട്ടികയില്‍ ഇല്ലാതെ പോയതിനെത്തുടര്‍ന്നു യുകെ മലയാളികള്‍ക്കിടയില്‍ വ്യാപക പ്രതിക്ഷേധമാണ് രൂപം കൊണ്ടിരുന്നത്. കൊച്ചി സര്‍വീസ് ഒരു പക്ഷെ ശക്തമായ ആഭ്യന്തര, അന്താരഷ്ട്ര ലോബിയിങ്ങിന്റെ ഭാഗമായി എന്നെന്നേക്കും നിലച്ചേക്കുമെന്നു ബ്രിട്ടീഷ് മലയാളി വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് ഈസ്റ്റ് ഹാമില്‍ ഉള്ള പൊതുപ്രവര്ത്തകന് സുഭാഷ് ശശിധരന് തയാറാക്കിയ ഓണ്‍ലൈന്‍ പെറ്റിഷനില്‍ ആയിരക്കണക്കിന് യുകെ മലയാളികളാണ് കൊച്ചി വിമാനത്തിനായി ഒപ്പിട്ടത്.
ഇതേതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള പൊതു സമൂഹത്തിന്റെ പരിച്ഛേദമായ 30 ഓളം വ്യക്തികള്‍ ചേര്‍ന്ന് രൂപം നല്കിയ വാട്സാപ്പ് കൂട്ടായ്മ ഓണ്‍ലൈന്‍ പരാതിയുടെ പ്രചാരണം ഏറ്റെടുക്കുക ആയിരുന്നു. പൊടുന്നനെ യുകെ മലയാളികള്‍ക്ക് പൊതു വിഷയത്തില്‍ ഒന്നാകാന്‍ ഒരു മടിയുമില്ലെന്നു തെളിയിച്ചു യുക്മയും യുകെയിലെ അസംഖ്യം മലയാളി കൂട്ടായ്മകളും ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വതില്‍ സിറോ മലബാര്‍ രൂപതയും യുകെകെസിഎയും അടക്കമുള്ളവര്‍ ചേര്‍ന്ന് പരാതി ഏറ്റെടുക്കുകയും പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, മലയാളി കൂടിയായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, മുഖ്യമന്ത്രി, എയര്‍ ഇന്ത്യ മാനേജ്മെന്റ് എന്നിവര്‍ക്ക് ഒറ്റയ്ക്കും കൂട്ടായും അനവധി പരാതികളാണ് അയച്ചത്. ഇതിന്റെ ഫലമായി രണ്ടു ദിവസത്തിനകം എയര്‍ ഇന്ത്യയുടെ ഷെഡ്യൂള്‍ ലിസ്റ്റില്‍ കൊച്ചി വിമാനവും ഇടം പിടിക്കുക ആയിരുന്നു.
.jpg)
വീണ്ടും വിമാനം മടങ്ങി എത്തിയ സന്തോഷത്തില്‍ അനവധി മലയാളികളാണ് ഈ വിമാനത്തിനായി ബുക്ക് ചെയ്തത്. എന്നാല്‍ ഇവര്‍ക്കൊക്കെ ഇപ്പോള്‍ ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ വിമാനങ്ങളില്‍ ഒന്നില്‍ യാത്ര ചെയ്ത് അവിടെ നിന്നും കണക്ഷന് വിമാനത്തില്‍ കൊച്ചിയില്‍ എത്തണം എന്ന് നിര്‍ദേശിക്കുന്ന ഇമെയില്‍ ആണ് എയര്‍ ഇന്ത്യയില്‍ നിന്നും ലഭിക്കുന്നത്. തങ്ങള്‍ ബുക്ക് ചെയ്ത കൊച്ചി വിമാനത്തിന് എന്ത് സംഭവിച്ചു എന്ന് ഈ കത്തില്‍ പറയുന്നുമില്ല. യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസ് വീണ്ടും ആരംഭിച്ചപ്പോള്‍ കൊച്ചി ടിക്കറ്റ് എടുത്ത യാത്രക്കാരെ ഡല്‍ഹിയില്‍ കോവിഡ് ടെസ്റ്റിന്റെ പേരില്‍ തടഞ്ഞു വച്ച് ഹോട്ടലിലേക്ക് നീക്കാന്‍ ഉണ്ടായ ശ്രമം വലിയ കോലാഹലം ഉണ്ടാക്കിയതിനെ തുടര്‍ന്ന് നൂറു കണക്കിന് മലയാളികളാണ് ഡല്‍ഹി വഴിയുള്ള യാത്ര ഉപേക്ഷിച്ചത്.
കൊച്ചി വിമാനം ആഴ്ചകള്‍ക്കുള്ളില്‍ മടങ്ങി എത്തും എന്ന വിശ്വാസത്തിലാണ് ഡല്‍ഹി വഴിയുള്ള യാത്ര യുകെ മലയാളികള്‍ ഉപേക്ഷിച്ചു കാത്തിരിപ്പു ആരംഭിച്ചത്. എന്നാല്‍ ഈ യാത്രക്കാര്‍ അടക്കം മുഴുവന്‍ യുകെ മലയാളികളെയും വിഢികളാക്കിയാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ എല്ലാവരോടും ഡല്‍ഹി വഴിയോ മുംബൈ വഴിയോ യാത്ര ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത്. ഈ റൂട്ടിലൂടെ ഇപ്പോള്‍ കേരളത്തില്‍ എത്താന്‍ ആഗ്രഹം ഇല്ലാത്തവര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ 31 വരെ യാത്ര നീട്ടി വയ്ക്കാം എന്ന ഓഫറും എയര്‍ ഇന്ത്യ നല്കുന്നു. ഇപ്പോള്‍ ബുക്ക് ചെയ്ത ടിക്കറ്റില്‍ പിന്നീടൊരിക്കല്‍ യാത്ര ചെയ്യാന്‍ തയാറാകുമ്പോള്‍ അന്നത്തെ ടിക്കറ്റ് നിരക്കനുസരിച്ചുള്ള വ്യത്യാസമുള്ള തുകയും അടക്കേണ്ടി വരും. ഇപ്പോള്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ ഭീമമായ തുകയുടെ നഷ്ടവും സംഭവിക്കും. ഇതോടെ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ ശരിക്കും ചെകുത്താനും കടലിനും നടുവിലായ അവസ്ഥയിലായി.
അതിനിടെ ലണ്ടന്‍ - കൊച്ചി വിമാനം നിന്നുപോയതിനെ കുറിച്ച് ഔദ്യോഗികമായി എയര്‍ ഇന്ത്യ ഒരു പ്രതികരണവും നടത്തുന്നില്ല എന്നതാണ് കൂടുതല്‍ വിചിത്രമായിരിക്കുന്നത്. നൂറുകണക്കിന് പൗണ്ട് മുടക്കി ടിക്കറ്റ് എടുത്ത യാത്രക്കാരോട് ധര്മ്മികമായ ഒരു ഉത്തരവാദിത്തവും തങ്ങള്‍ക്കു കാണിക്കാനില്ല എന്ന മട്ടിലാണ് എയര്‍ ഇന്ത്യ മൗനം തുടരുന്നത്. കോവിഡ് കാലത്തു ഡല്‍ഹിക്കും മുംബൈക്കും പിന്നാലെ ഏറ്റവും ലാഭകരമായി പറന്ന ഈ റൂട്ടില്‍ വീണ്ടും മടങ്ങി എത്തുമോ എന്ന് വ്യക്തമാക്കാന്‍ എയര്‍ ഇന്ത്യ തയാറല്ല എന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഈ റൂട്ട് റദ്ദാക്കി കളയാന്‍ ശക്തമായ ആഭ്യന്തര, അന്താരാഷ്ട്ര ലോബിയിങ് നടന്നിരുന്നു എന്നതാണ് വസ്തുത.
ലണ്ടണ്‍ - കൊച്ചി റൂട്ടിനെ തങ്ങളുടെ അഭിമാന വിഷയമായി ഏറ്റെടുത്ത സിയാല്‍ എയര്‍പോര്‍ട്ട് കനത്ത നഷ്ടം സഹിച്ചാണ് ഈ വിമാനത്തിനായി ലാന്‍ഡിംഗ് ഫീ വേണ്ടെന്നു വച്ചതും ജീവനക്കാര്‍ക്ക് താമസ, ഭക്ഷണ സൗകര്യം ഒരുക്കിയതും. ഈ ഇനത്തില്‍ ഒരു വിമാനം ചെല്ലുമ്പോള്‍ രണ്ടു ലക്ഷത്തിലേറെ രൂപയാണ് സിയാല്‍ മുടക്കിയിരുന്നത്. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്നു വിമാനങ്ങള്‍ക്കായി ചിലവിട്ടിരുന്നത് ആറു ലക്ഷത്തിലേറെ രൂപ. എന്നാല്‍ ഈ വിമാനം കാണിച്ചു ബ്രിട്ടീഷ് എയര്‍വേഴ്സ്, ലുഫ്താന്‍സ അടക്കമുള്ളവരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണു സിയാല്‍ ഈ ഭാരിച്ച ചിലവുകള്‍ ഏറ്റെടുത്തിരുന്നതും. ബ്രിട്ടീഷ് എയര്‍വേയ്സ് അടക്കമുള്ളവരുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. പക്ഷെ ലണ്ടന്‍ കൊച്ചി വിമാനം വന്നപ്പോള്‍ ഗള്‍ഫ് റൂട്ടില്‍ സാരമായ തോതില്‍ യാത്രക്കാര്‍ കുറഞ്ഞത് ഗള്‍ഫിലെ വിമാനക്കമ്പനികളെ ചൊടിപ്പിച്ചിരുന്നു .
സിയാല്‍ മറ്റു തെന്നിത്യന്‍ സംസ്ഥാനങ്ങളിലെ എയര്‍ പോര്‍ട്ടുകളേക്കാള്‍ രാജ്യാന്തര ശ്രദ്ധ നേടുന്നത് അവിടെ നിന്നും എതിര് ശബ്ദം ഉയരാന്‍ കാരണമായി എന്ന് സംശയിക്കപ്പെടുകയാണ്. ഇതോടൊപ്പം കൊച്ചി വിമാനത്തില്‍ ജോലി ചെയ്യാന്‍ ഡല്‍ഹി, മുംബൈ നിവാസികളായ ജീവനക്കാര്‍ മടി കാട്ടിയിരുന്നതായും പറയപ്പെടുന്നു. കൊച്ചിയില്‍ സര്‍വീസ് അവസാനിച്ചാല്‍ വീട്ടില്‍ പോകാന്‍ പറ്റുന്നില്ല എന്നതായിരുന്നു ജീവനക്കാരുടെ പരാതി. ഇതിനൊക്കെ പുറമെ കോവിഡ് രോഗികളുമായാണ് വിമാനം എത്തുന്നത് എന്ന സംശയത്താല്‍ നിന്നു പോയ വിമാനം മടക്കി കൊണ്ടുവരുന്ന കാര്യത്തില്‍ കേരള സംസ്ഥാനവും നിരുത്തരവാദപരമായ മൗനമാണ് പുലര്‍ത്തിയത്. ഫലത്തില്‍ യുകെ മലയാളികളുടെ ചങ്കില് ചവിട്ടാന്‍ ഏവരും ഒറ്റക്കെട്ടായി എത്തിയപ്പോള്‍, ചിരകാല ആവശ്യമായി ഉയര്‍ത്തിയ നേരിട്ടുള്ള വിമാനം എന്ന സ്വപ്നമാണ് ഇല്ലാതാകുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam