1 GBP = 100.80 INR                       

BREAKING NEWS

കനത്ത മഞ്ഞും പേമാരിയുമായി ക്രിസ്റ്റഫ് കൊടുങ്കാറ്റ് ആഞ്ഞു വീശി തുടങ്ങി; വടക്കന്‍ ഇംഗ്ലണ്ടിലെ വീടുകളില്‍ നിന്നും ആളെ ഒഴിപ്പിക്കുന്നു; രണ്ട് ദിവസം കൊണ്ട് പെയ്തത് രണ്ട് മാസത്തെ മഴ; മോട്ടോര്‍വേകളെല്ലാം സ്തംഭിക്കാന്‍ സാധ്യതയെന്ന് മെറ്റ് ഓഫീസ്

Britishmalayali
kz´wteJI³

ലണ്ടന്‍: കോവിഡില്‍ ഉഴലുന്ന ബ്രിട്ടണെ ഭയപ്പെടുത്തി പ്രകൃതി ദുരന്തവും. ക്രിസ്റ്റോഫ് കൊടുങ്കാറ്റ് വലിയ ആശങ്കയാണ് ഇംഗ്ലണ്ടില്‍ ഉയര്‍ത്തുന്നത്. എല്ലാ മുന്നൊരുക്കവും എടുക്കാന്‍ ജനങ്ങളോട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കനത്ത മഞ്ഞും പേമാരിയും ബ്രിട്ടണില്‍ ഉടനീളമുണ്ട്. വടക്കന്‍ ഇംഗ്ലണ്ടില്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്. റിക്കോര്‍ഡ് മഴയാണ് പെയ്ത് തീര്‍ക്കുന്നത്.

കനത്ത മഞ്ഞും പേമാരിയുമായി ക്രിസ്റ്റോഫ് കൊടുങ്കാറ്റ് ആഞ്ഞു വീശുകയാണ്. രണ്ട് ദിവസം കൊണ്ട് പെയ്തത് രണ്ട് മാസത്തെ മഴയാണ് പെയ്തത്. ഈ പേമാരിയിലും മഞ്ഞിലും മോട്ടോര്‍വേകളെല്ലാം സ്തംഭിക്കാന്‍ സാധ്യതയെന്ന് മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ 2000 വീടുകളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. രണ്ട് മാസം കൊണ്ട് പെയ്യേണ്ട മഴയാണ് 36 മണിക്കൂര്‍ കൊണ്ട് കിട്ടിയത്. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ജാഗ്രതാ നിര്‍ദ്ദേശം കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്.

ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലേയും നോര്‍ത്തുമ്പര്‍ലാന്‍ഡിലേയും യോക്ക് ഷെയറിലേയും പുഴകള്‍ നിറഞ്ഞൊഴുകാനും സാധ്യത ഏറെയാണ്. സൈന്യത്തെ എന്തിനും തയ്യാറാക്കി നിര്‍ത്തിയിട്ടുമുണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍. ക്രിസ്റ്റോഫ് കൊടുങ്കാറ്റ് വിട്ടു പോയാലും മഞ്ഞു വീഴ്ച തടുരും. അതും പ്രതിസന്ധിയായി മാറും. റോഡുകളെ മഞ്ഞ് പൊതിയും. ഇത് ഗതാഗത തടസ്സം തുടരാന്‍ കാരണമാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category