1 GBP = 100.80 INR                       

BREAKING NEWS

സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ ആനുകൂല്യം മാര്‍ച്ച് 31ന് അപ്പുറത്തേക്ക് ദീര്‍ഘിപ്പിക്കില്ല; മുന്നറിയിപ്പ് എത്തിയതോടെ വില്പ്പനക്കാരുടെയും വാങ്ങലുകാരുടെയും തിക്കിത്തിരക്ക്; ലക്ഷക്കണക്കിന് പേര്‍ക്ക് ആനുകൂല്യം നഷ്ടമാകുമെന്ന് സൂചന

Britishmalayali
kz´wteJI³

രാജ്യത്ത് വ്യാപിച്ച കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ ആനുകൂല്യം മാര്‍ച്ച് 31ന് അവസാനിക്കുമെന്ന് ഉറപ്പായതോടെ മാര്‍ക്കറ്റില്‍ തിക്കും തിരക്കും. കോവിഡ് സമ്പദ് വ്യവസ്ഥക്ക് മേലുണ്ടാക്കിയ കടുത്ത ആഘാതം പരിഗണിച്ചായിരുന്നു ചാന്‍സലര്‍ റിഷി സുനക് സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ ആനുകൂല്യം പ്രഖ്യാപിച്ചത്. ഇത് ഭവന വിപണിയെ ഉണര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ മാര്‍ച്ച് 31ന് അപ്പുറത്തേക്ക് ദീര്‍ഘിപ്പിക്കില്ലെന്ന് ചാന്‍സലര്‍ പറഞ്ഞതോടെ വലിയൊരു വിഭാഗത്തിന് ഈ സമയത്തിനുള്ളിന്‍ ആനുകൂല്യം ലഭിക്കാനിടയില്ല. 

വീട് വാങ്ങുന്ന ലക്ഷക്കണക്കിന് പേര്‍ സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ എന്ന ആനുകൂല്യം തൊട്ടടുത്തെത്തി നഷ്ടപ്പെടുത്തുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് വീട് വാങ്ങിയ വകയില്‍ വന്‍ ടാക്സ് നല്‍കേണ്ടിയും വരും.  എന്നാല്‍ ആനൂകൂല്യം ലഭിക്കുന്നതിനായി തങ്ങളുടെ വീട് കൈമാറ്റം ത്വരിതപ്പെടുത്താന്‍ നിരവധി വില്‍പനക്കാരും വാങ്ങലുകാരും തിരക്കുകൂട്ടി രംഗത്തുണ്ട്. മാര്‍ക്കറ്റില്‍ തിരക്കേറിയതിനാല്‍ വിനിമയങ്ങളില്‍ കാലതാമസം വരുന്നതാണ് നിരവധി പേര്‍ക്ക് സ്റ്റാമ്പ് ഹോളിഡേ ആനുകൂല്യം നഷ്ടമാകാന്‍ ഒരു കാരണം. ഇത് സംബന്ധിച്ച പ്രക്രിയകള്‍ പൂര്‍ത്തിയാക്കേണ്ടുന്നതിന് അത്യാവശ്യമായ കണ്‍വെയന്‍സര്‍മാര്‍ അടക്കമുള്ളവര്‍ പതിവിലുമധികം തിരക്കിലായതിനാല്‍ നിരവധി വീട് വാങ്ങലുകാര്‍ക്ക് മാര്‍ച്ച് 31ന് മുമ്പ് ഡീല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോവുകയും സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് ലഭിക്കാതെ പോകുമെന്നുമുളള ആശങ്ക ശക്തമാവുകയാണ്. 

ഇംഗ്ലണ്ടില്‍ അഞ്ച് ലക്ഷം പൗണ്ട് വരെയും സ്‌കോട്ട്ലന്‍ഡില്‍ രണ്ടര ലക്ഷം പൗണ്ട് വരെയുമുള്ള വീടുകള്‍ക്കാണ് സര്‍ക്കാര്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് അനുവദിച്ചിരുന്നത്. വെയില്‍സില്‍ 15,000 പൗണ്ട് വരെ ലാഭിക്കാന്‍ അവസരമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category