1 GBP = 102.00 INR                       

BREAKING NEWS

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട മാപ്പുസാക്ഷിയെ ജയില്‍ മോചിതനാക്കിയത് ചൂണ്ടിക്കാട്ടി ദിലീപ്; വിപിന്‍ ലാലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ട് കോടതി: സാക്ഷി വിസ്താരത്തിനായി വിപിന്‍ ലാലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Britishmalayali
kz´wteJI³

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ മാപ്പുസാക്ഷി വിപിന്‍ലാലിനെ അറസ്റ്റ് ചെയ്തു സാക്ഷി വിസ്താരത്തിനു ഹാജരാക്കാന്‍ വിചാരണക്കോടതി ഉത്തരവിട്ടു. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മാപ്പു സാക്ഷിയായ വിപിന്‍ ലാലിനെ അറസ്റ്റ് ചെയ്ത പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

ക്രിമിനല്‍ നടപടിക്രമപ്രകാരം വിസ്താരം കഴിയും വരെ മാപ്പുസാക്ഷിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ വിസ്താരത്തിനു മുന്‍പു തന്നെ വിപിന്‍ലാല്‍ ജയില്‍മോചിതനായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേസിലെ പ്രതി നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയിലാണു വിപിന്‍ലാലിനെ അറസ്റ്റ് ചെയ്തു വിസ്താരം പുനരാരംഭിക്കുമ്പോള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. അന്വേഷണ സംഘം മാപ്പുസാക്ഷിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

കേസില്‍ നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടു വിപിന്‍ലാലിന്റെ സ്ഥിരം വിലാസത്തില്‍ അയച്ച നോട്ടിസ് സ്വീകരിക്കാന്‍ വിലാസക്കാരനില്ലാതെ മടങ്ങിയിരുന്നു. കേസിനെ തുടര്‍ന്നു സ്വന്തം വീട്ടില്‍ നിന്നു മാറി കാസര്‍കോടുള്ള ബന്ധുവിന്റെ വീട്ടിലാണു വിപിന്‍ലാലിന്റെ താമസം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category