1 GBP = 101.50 INR                       

BREAKING NEWS

പിണറായി കേസെടുത്താല്‍ രക്തസാക്ഷി പരിവേഷം ഉണ്ടായേക്കും? അമിത് ഷാ കേസെടുത്താല്‍ കളി മാറും; സോളാര്‍ കേസിലെ പ്രതിയുടെ പീഡന പരാതി സിബിഐയ്ക്ക് വിടാനുള്ള നീക്കം തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട്; സിപിഎമ്മും ബിജെപിയും ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നോക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

കൊച്ചി: ഈ തെരഞ്ഞെടുപ്പില്‍ തകര്‍ക്കേണ്ടത് കോണ്‍ഗ്രസി നെയാണ്. 2026ല്‍ മത്സരം സിപിഎമ്മും ബിജെപിയും തമ്മിലാകണം. ഇതിന് വേണ്ടിയുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. സിപിഎമ്മിന്റേയും താല്‍പ്പര്യം കോണ്‍ഗ്രസിന് തകര്‍ക്കലാണ്. കേരളത്തില്‍ തുടര്‍ച്ചയായി അധികാരം നിലനിര്‍ത്താനുള്ള സോഷ്യലിസ്റ്റ് ഇടപെടലാണ് ഇത്. 2021ല്‍ പിണറായി വിജയന് ഭരണ തുടര്‍ച്ച കിട്ടിയാല്‍ കോണ്‍ഗ്രസ് തകരുമെന്നാണ് ബിജെപിയുടേയും സിപിഎമ്മിന്റേയും വിലയിരുത്തല്‍. ഇതിന് എങ്ങനേയും ശ്രമിക്കുകയാണ് രണ്ടു പേരും. ഇതിന്റെ ഫലമാണ് സോളാര്‍ കേസിലെ പുതിയ സംഭവ വികാസങ്ങള്‍.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അമരത്ത് ഉമ്മന്‍ ചാണ്ടിയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കുടുക്കാന്‍ ബാര്‍ കോഴയുമായി സിപിഎം സജീവമായി. എന്നാല്‍ അത് വേണ്ട വിധത്തില്‍ ക്ളച്ചു പിടിച്ചില്ല. എങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായി. ഇനി ഉമ്മന്‍ ചാണ്ടിയാണ് ലക്ഷ്യം. സോളാറില്‍ അതിന് സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. അതുകൊണ്ട് തന്നെ സോളാറില്‍ വീണ്ടും ഇടപെടലുകള്‍ വരുന്നു.

ഉമ്മന്‍ ചാണ്ടിക്കും മറ്റും എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സോളര്‍ പീഡനക്കേസിലെ പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള നീക്കം രാഷ്ട്രീയവൃത്തങ്ങളില്‍ ശ്രദ്ധേയമായിട്ടുണ്ട്. സിബിഐക്കു വിടുന്നത് അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുമെന്നും അറിയുന്നു.

ഉമ്മന്‍ ചാണ്ടിക്കു പുറമേ കെ.സി.വേണുഗോപാല്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, എ.പി.അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരായ കേസുകളും സിബിഐക്ക് കൈമാറണമെന്നാണ് ആവശ്യം. ഈ ആവശ്യം അംഗീകരിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൈയിലേക്ക് തീരുമാനമെത്തും.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പിണറായി കേസെടുത്താല്‍ അത് രാഷ്ട്രീയ പ്രതികാരമായി വ്യഖ്യാനിക്കും. ഇത് മനസ്സിലാക്കിയാണ് ഫയല്‍ സിബിഐയ്ക്ക് വിടുന്നത്. കേന്ദ്ര ഏജന്‍സി കേസെടുത്താല്‍ കോണ്‍ഗ്രസ് സിബിഐയെ തള്ളി പറയും. അതിന്റെ ഗുണം പ്രചരണത്തില്‍ പ്രതിഫലിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. അങ്ങനെ സോളാറിനെ ചര്‍ച്ചയാക്കിയുള്ള തുടര്‍ഭരണമാണ് പിണറായിയുടെ സ്വപ്നം. തട്ടിപ്പ് കേസുകളില്‍ സോളാര്‍ ഇരയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനും നീക്കമുണ്ട്.

വ്റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ വാങ്ങി ഇരുപതോളം യുവാക്കള്‍ക്കു വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയതായി നെയ്യാറ്റിന്‍കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സോളാര്‍ ഇരയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ ശക്തമായ നീക്കം. വ്യാജ നിയമന ഉത്തരവ്, ബാങ്ക് വഴി പണം സ്വീകരിച്ചത്, ജോലി വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ എന്നീ തെളിവുകള്‍ ഉള്ളതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കല്‍ പ്രയാസമെന്നാണു പൊലീസിന്റെ നിലപാട്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയെന്നു സ്വയം പരിചയപ്പെടുത്തി തട്ടിപ്പു നടത്തിയെന്നാണു കേസ്.

ജോലി ലഭിക്കുന്നതിനുവേണ്ടി യുവാക്കള്‍ ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചതിന്റെ രേഖകളും പൊലീസ് കണ്ടെടുത്തു. കേസില്‍ നിന്ന് ഒഴിവാക്കാനായില്ലെങ്കില്‍ ഉടനെ അറസ്റ്റ് ചെയ്യരുതെന്നാണ് മുകളില്‍നിന്നുള്ള ഒടുവിലത്തെ നിര്‍ദ്ദേശം. സോളാര്‍ ഇരയും കൂട്ടുപ്രതികളായ സിപിഐ നേതാവും കുന്നത്തുകാല്‍ പഞ്ചായത്ത് അംഗവുമായ ടി. രതീഷ്, പൊതുപ്രവര്‍ത്തകര്‍ ഷാജു പാലിയോട് എന്നിവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചാലും ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നാണു നിയമോപദേശം. തുടര്‍ന്നാണു കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഭരണനേതൃത്വത്തിലെ നീക്കം. ഇതിനിടെയാണ് സോളാറിലെ സിബിഐ അന്വേഷണത്തിന് കത്ത് മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്.

ഉമ്മന്‍ ചാണ്ടി, ഹൈബി ഈഡന്‍, കെസി വേണുഗോപാല്‍, എപി അനില്‍കുമാര്‍, നസ്സറുള്ള, അടൂര്‍ പ്രകാശ്, അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. നിലവില്‍ ആറു കേസുകളാണ് പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. 2018 ഒക്ടോബറിലാണ് സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ കേസെടുത്തത്.

ഇപ്പോഴത്തെ ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. മുന്‍ മന്ത്രിമാരായ എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള അടക്കമുള്ളവര്‍ക്കെതിരെ പീഡന കേസ് ചുമത്തി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴി.

ആദ്യം പരാതിയില്‍ മൊഴിയെടുത്തെങ്കിലും പൊലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതിനുശേഷം പുതിയ പരാതി നല്‍കുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരിച്ച രണ്ട് അന്വേഷണ സംഘങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന രാജേഷ് ദിവാനും, അനില്‍കാന്തും കേസെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്ന് എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പുതിയസംഘം കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഓരോ കോസും പ്രത്യേകം അന്വേഷണ ഉദ്യേഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category