
മുംബൈ: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ടീമില്‍ നിന്നും ഒഴിവാക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ് വെറ്ററന്‍ താരം സുരേഷ് റെയ്നയെ നിലനിര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. പുതിയ സീസണിനുള്ള താരലേലത്തിനു മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും റിലീസ് ചെയ്ത താരങ്ങളുടെയും പട്ടിക ഓരോ ടീമും പുറത്തുവിട്ടതോടെയാണ് റെയ്ന വീണ്ടും മഞ്ഞ ജഴ്സിയണിയുമെന്ന് വ്യക്തമായത്.
യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കളിക്കാനെത്തിയ ശേഷം ടൂര്‍ണമെന്റിനു മുന്നേ നാട്ടിലേക്ക് മടങ്ങിയ റെയ്നയെ ചെന്നൈ കൈവിട്ടേക്കുമൊയിരുന്നു റിപ്പോര്‍ട്ടുകള്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച ഫോമാണ് റെയ്നയെ നിലനിര്‍ത്താന്‍ ചെന്നൈ ടീം അധികൃതരെ പ്രേരിപ്പിച്ചത്. അതേസമയം, വെറ്ററന്‍ സ്പിര്‍ ഹര്ഭജന് സിങ്, പിയൂഷ് ചൗള, മുരളി വിജയ്, കേദാര്‍ ജാദവ് തുടങ്ങിയവരെ ചെന്നൈ സൂപ്പര്‍ കിങ്സ് ലേലത്തിനു മുന്നോടിയായി റിലീസ് ചെയ്തു. ക്രിസ് ലിനെ നിലനിര്‍ത്തിയ മുംബൈ ഇന്ത്യന്‍സില്‍ ലസിത് മലിംഗയെ ഐപിഎല്‍ താരമായി കണ്ടേക്കില്ല. 11.75 കോടി മുടക്കി ടീമിലെത്തിച്ച ഗ്ലെന്‍ മാക്സ്വെലിനെ മോശം പ്രകടനത്തിന്റെ പേരില്‍ പഞ്ചാബ് ഒഴിവാക്കി. ബാംഗ്ലൂര്‍ നിരയില്‍ നിന്നും മോറിസ്, സ്റ്റെയ്ന്, ഉമേഷ് യാദവ് എന്നിവര്‍ പുറത്തായി.
ചെന്നൈ സൂപ്പര്‍ കിങ്സ്
നിലനിര്‍ത്തിയവര്‍: സുരേഷ് റെയ്ന, എം.എസ്. ധോണി, എന്‍.ജഗദീശന്, ഋതുരാജ് ഗെയ്ക്വാദ്, കെ.എം. ആസിഫ്, ജോഷ് ഹെയ്സല്‍വുഡ്, കര ശര്‍മ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, ഫാഫ് ഡുപ്ലെസി, ശാര്‍ദൂല്‍ താക്കൂര്‍, മിച്ചല്‍ സാന്റ്നര്‍, ഡ്വെയിന്‍ ബ്രാവോ, ലുങ്കി എന്‍ഗിഡി, സാം കറന്
റിലീസ് ചെയ്തവര്‍: പിയൂഷ് ചൗള, മുരളി വിജയ്, ഹര്ഭജന് സിങ്, കേദാര്‍ ജാദവ്, മോനു കുമാര്‍ സിങ്, ഷെയ്ന് വാട്സന് (വിരമിച്ചു)
മുംബൈ ഇന്ത്യന്‍സ്
നിലനിര്‍ത്തിയ താരങ്ങള്‍: രോഹിത് ശര്‍മ, ക്വിന്റന്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന്, ക്രിസ് ലിന്, അന്മോല്പ്രീത് സിങ്, സൗരഭ് തിവാരി, ആദിത്യ താരെ, കീറന്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, അനുകൂല്‍ റോയ്, ജസ്പ്രീത് ബുമ്ര, ട്രെന്റ് ബോള്‍ട്ട്്, രാഹുല്‍ ചാഹര്‍, ജയന്ത് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, മൊഹ്സിന്‍ ഖാന്
റിലീസ് ചെയ്തവര്‍: ലസിത് മലിംഗ, മിച്ചല്‍ മക്ലീനാഘന്‍, ജയിംസ് പാറ്റിന്സന്, നഥാന്‍ കൂള്‍ട്ടര്‍നൈല്‍, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്, പ്രിന്‍സ് ബല്‍വന്ത് റായ്, ദിഗ്വിജയ് ദേശ്മുഖ്
കിങ്സ് ഇലവന് പഞ്ചാബ്
വെസ്റ്റിന്‍ഡീസ് സൂപ്പര്‍താരം ക്രിസ് ഗെയ്ലിനെ ടീമില്‍ നിലനിര്‍ത്തിയ കിങ്സ് ഇലവന് പഞ്ചാബ്, കഴിഞ്ഞ സീസണില്‍ വന്‍ തുക കൊടുത്ത് ടീമിലെടുത്ത ഗ്ലെന്‍ മാക്സ്വെലിനെ റിലീസ് ചെയ്തു. കഴിഞ്ഞ സീസണില്‍ 13 കളികളില്നി് 15 ശരാശരിയില്‍ 108 റണ്‍സ് മാത്രം നേടിയ മാക്സ്വെലിന്റെ പ്രകടനം കടുത്ത വിമര്‍ശനം വരുത്തിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 11.75 കോടിക്ക് ടീമിലെടുത്ത മാക്സ്വെലിനെ പഞ്ചാബ് കൈവിട്ടത്.
ന്യൂസീലന്‍ഡ് താരം ജിമ്മി നീഷം, അഫ്ഗാന് സ്പിന്നര്‍ മുജീബുര്‍ റഹ്മാന്, വെസ്റ്റിന്‍ഡീസ് പേസര്‍ ഷെല്‍ഡന്‍ കോട്രല്‍, ദക്ഷിണാഫ്രിക്കന്‍ താരം ഹാര്‍ദൂസ് വില്‍ജോയന്‍ തുടങ്ങിയവരെയും പഞ്ചാബ് റിലീസ് ചെയ്തു. ക്രിസ് ഗെയ്ലിനു പുറമെ വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പുരാന്, ഇംഗ്ലിഷ് താരം ക്രിസ് ജോര്‍ദാന്‍ എന്നീ വിദേശ താരങ്ങളെ പഞ്ചാബ് നിലനിര്‍ത്തി.
നിലനിര്‍ത്തിയ മറ്റു താരങ്ങള്‍: കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, മന്ദീപ് സിങ്, സര്‍ഫറാസ് ഖാന്, ദീപക് ഹൂഡ, പ്രഭ്സിമ്രാന് സിങ്, മുഹമ്മദ് ഷമി, ദര്‍ഷന്‍ നല്‍കണ്ഡ, രവി ബിഷ്ണോയ്, മുരുകന് അശ്വിന്, അര്‍ഷ്ദീപ് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഇഷാന് പോറെല്‍
റിലീസ് ചെയ്ത മറ്റു താരങ്ങള്‍: കരുണ്‍ നായര്‍, ജഗദീഷ സുചിത്, കൃഷ്ണപ്പ ഗൗതം, തജീന്ദര്‍ സിങ്

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ 12 താരങ്ങളെ നിലനിര്‍ത്തി. 10 പേരെയാണ് അവര്‍ റിലീസ് ചെയ്തത്. വിദേശ താരങ്ങളായ ആരോണ്‍ ഫിഞ്ച്, ഡെയ്ല്‍ സ്റ്റെയ്ന്, മോയിന്‍ അലി, ക്രിസ് മോറിസ്, ഉമേഷ് യാദവ് തുടങ്ങിയവര്‍ റിലീസ് ചെയ്ത താരങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ക്രിസ് മോറിസിനെ കഴിഞ്ഞ സീസണില്‍ 10 കോടി രൂപയ്ക്കാണ് ആര്‍സിബി ടീമിലെത്തിച്ചത്. സജീവ ക്രിക്കറ്റില്‍നിന്ന വിരമിച്ച പാര്‍ഥിവ് പട്ടേലാണ് മറ്റൊരാള്‍.
നിലനിര്‍ത്തിയവര്‍: വിരാട് കോലി, എബി ഡിവില്ലിയേഴ്സ്, യുസ്വേന്ദ്ര ചെഹല്‍, ദേവ്ദത്ത് പടിക്കല്‍, വാഷിങ്ടന്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി, ജോഷ്വ ഫിലിപ്പെ, ഷഹബാസ് അഹമ്മദ്, ആദം സാംപ, കെയ്ന്‍ റിച്ചാര്ഡ്സന്, പവന് ദേശ്പാണ്ഡെ
റിലീസ് ചെയ്ത മറ്റു താരങ്ങള്‍: ശിവം ദുബെ, ഇസൂരു ഉഡാന, ഗുര്‍കീരത് മാന്‍, പവന് നേഗി
ഡല്‍ഹി ക്യാപിറ്റല്‍സ്
നിലനിര്‍ത്തിയ താരങ്ങള്‍: ശിഖര്‍ ധവാന്, പൃഥ്വി ഷാ, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, അമിത് മിശ്ര, ഇഷാന്ത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്, ലളിത് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്, പ്രവീണ്‍ ദുബെ, കഗീസോ റബാദ, ആന്റിച് നോര്‍ട്യ, മാര്‍ക്കസ് സ്റ്റോയ്നിസ്, ഷിംറോ ഹെറ്റ്മെയര്‍, ക്രിസ് വോക്സ്, ഡാനിയല്‍ സാംസ്
റിലീസ് ചെയ്തവര്‍: മോഹിത് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, കീമോ പോള്‍, സന്ദീപ് ലാമിച്ചനെ, അലക്സ് കാരി, ജെയ്സന് റോയ്
സറൈസേഴ്സ് ഹൈദരാബാദ്
നിലനില്‍ത്തിയ താരങ്ങള്‍: ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസന്, മനീഷ് പാണ്ഡെ, പ്രിയം ഗാര്‍ഗ്, വിരാട് സിങ്, വൃദ്ധിമാന്‍ സാഹ, ജോണി ബെയര്‍സ്റ്റോ, ശ്രീവത്സ് ഗോസ്വാമി, വിജയ് ശങ്കര്‍, മുഹമ്മദ് നബി, മിച്ചല്‍ മാര്‍ഷ്, ജെയ്സന് ഹോള്‍ഡര്‍, അഭിഷേക് ശര്‍മ, അബ്ദുല്‍ സമദ്, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്, ടി.നടരാജന്, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ഥ് കൗള്‍, ബേസില്‍ തമ്പി, ഷഹബാസ് നദീം
റിലീസ് ചെയ്ത താരങ്ങള്‍: ഭാവനക സന്ദീപ്, ഫാബിയന്‍ അലന്, സഞ്ജയ് യാദവ്, ബില്ലി സ്റ്റാന്‍ലേക്ക്, പൃഥ്വിരാജ്

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്
നിലനില്‍ത്തിയ താരങ്ങള്‍: ദിനേഷ് കാര്‍ത്തിക്, നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഒയിന്‍ മോര്ഗന് രാഹുല്‍ ത്രിപാഠി, സുനില്‍ നരൈന്, ആന്ദ്രെ റസ്സല്‍, പാറ്റ് കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി, ലോക്കി ഫെര്ഗൂസന്, കുല്‍ദീപ് യാദവ്, കംലേഷ് നാഗര്‍കോട്ടി, ശിവം മാവി, പ്രാസിദ് കൃഷ്ണ, സന്ദീപ് വാരിയര്‍
റിലീസ് ചെയ്തവര്‍: ടോം ബാന്റന്‍, ക്രിസ് ഗ്രീന്‍, സിദ്ധേഷ് ലാഡ്, നിഖില്‍ നായിക്ക്, എം.സിദ്ധാര്‍ഥ്, ഹാരി ഗുര്‍ണി
രാജസ്ഥാന് റോയല്‍സ്
നിലനിര്‍ത്തിയ താരങ്ങള്‍: സഞ്ജു സാംസണ്, മനന്‍ വോഹ്റ, ഡേവിഡ് മില്ലര്‍, ജോസ് ബട്ലര്, യശ്വസ്വി ജയ്സ്വാള്‍, റോബിന് ഉത്തപ്പ, അനൂജ് റാവത്ത്, ബെന്‍ സ്റ്റോക്സ്, രാഹുല്‍ തെവാത്തിയ, മഹിപാല്‍ ലോംറോര്‍, റയാന് പരാഗ്, ജോഫ്ര ആര്‍ച്ചര്‍, ജയ്ദേവ് ഉനദ്കട്, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, മായങ്ക് മാര്‍ക്കണ്ഡെ, ആന്‍ഡ്രൂ ടൈ
റിലീസ് ചെയ്ത താരങ്ങള്‍: സ്റ്റീവ് സ്മിത്ത്, ഒഷെയ്ന് തോമസ്, വരുണ്‍ ആരോണ്‍, ടോം കറന്
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam