1 GBP = 100.80 INR                       

BREAKING NEWS

ഓസീസ് പര്യടനത്തിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുംബൈയിലെത്തി; താരങ്ങള്‍ക്ക് ഏഴു ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീന്‍; ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റിനും വിധേയരാകും

Britishmalayali
kz´wteJI³

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുംബൈയില്‍ മടങ്ങിയെത്തി. ടെസ്റ്റ് പരമ്പര ജയത്തിനു ശേഷം മുംബൈയില്‍ വിമാനമിറങ്ങിയ താരങ്ങള്‍ നിര്‍ബന്ധമായും ഹോം ക്വാറന്റീനില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം. ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി) കമ്മീഷ്ണര്‍ ഇഖ്ബാല്‍ ചാഹലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ദുബായ് വഴി മുംബൈയില്‍ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കാണ് ഏഴു ദിവസത്തേക്ക് നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇവര്‍ ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റിനും വിധേയരാകണം.

ദുബായില്‍ നിന്നുള്ള ഫ്‌ളൈ എമിറേറ്റ്‌സ് വിമാനത്തില്‍ അജിങ്ക്യ രഹാനെ, കോച്ച് രവി ശാസ്ത്രി, രോഹിത് ശര്‍മ, ഷാര്‍ദുല്‍ താക്കൂര്‍, പൃഥ്വി ഷാ എന്നിവരാണ് മുംബൈ വിമാനത്താവളത്തിലിറങ്ങിയത്.

ഓസിസിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2 -1 ന് സ്വന്താക്കിയിരുന്നു. ഇന്ത്യയുടെ ഓസിസ് പര്യടനത്തില്‍ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട ട്വന്റി 20 പരമ്പര ഇന്ത്യ 2 - 1ന് നേടിയപ്പോള്‍ ഏകദിന പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ ഓസ്ട്രേലിയ ജയം നേടിയപ്പോള്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category