1 GBP = 100.80 INR                       

BREAKING NEWS

ഇന്‍ജുറി ടൈമില്‍ രാഹുലിന്റെ വിജയഗോള്‍; ബെംഗളുരുവിനെ കീഴടക്കി ബ്ലാസ്റ്റേഴ്സ്; ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്; അവസാനത്തെ ആറ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റ് ഛേത്രിയും സംഘവും

Britishmalayali
kz´wteJI³

ബംബോലിം: ഐ.എസ്.എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സ്. ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ രാഹുല്‍ കെ.പിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോള്‍ നേടിയത്. തുടര്‍ച്ചയായ ആറാം മത്സരത്തിലാണ് ബെംഗളൂരുവിന് ജയമില്ലാതെ മടങ്ങുന്നത്. അതില്‍ അഞ്ചിലും തോല്‍വിയായിരുന്നു ഫലം.

24-ാം മിനിറ്റില്‍ ക്ലെയ്റ്റന്‍ സില്‍വയിലൂടെ ബെംഗളൂരു ലീഡെടുത്തു. ബോക്‌സിലേക്ക് വന്ന രാഹുല്‍ ബേക്കെയുടെ ത്രോയില്‍ നിന്നാണ് ഗോളിലേക്ക് വഴിതുറന്നത്. പന്ത് ക്ലിയര്‍ ചെയ്യാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് സാധിക്കാതെ വന്നതോടെ ബോക്‌സില്‍ കുത്തി ഉയര്‍ന്ന പന്ത് ക്ലെയ്റ്റന്‍ സില്‍വയുടെ മുന്നിലെക്ക്. ഒരു വശത്തേക്ക് ചെരിഞ്ഞ് സില്‍വയുടെ തകര്‍പ്പന്‍ വോളി വല കുലുക്കി.

ആദ്യ പകുതി അവസാനിക്കുതിന് തൊട്ടു മുമ്പ് ഛേത്രിയുടെ ഗോളെന്നുറച്ച ഫ്രീ കിക്ക് രക്ഷപ്പെടുത്തി ആല്‍ബിനോ ഗോമസ് കേരളത്തിന്റെ രക്ഷകരായി.

ബ്ലാസ്റ്റേഴ്സ് സമനില ഗോളിനായി പോരാട്ടം കടുപ്പിച്ചതോടെ 73-ാം മിനിറ്റില്‍ ലാല്‍തംഗയുടെ വക ഗോള്‍. വിവാദമായേക്കാവുന്ന ഒരു ഗോളായിരുന്നു ഇത്. ഗാരി ഹൂപ്പറിന്റെ ഷോട്ട് മുഖത്തിടിച്ച ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് വീണുകിടക്കുമ്പോഴാണ് ബ്ലാസ്റ്റേഴ്‌സ് വലചലിപ്പിച്ചത്. ഗുര്‍പ്രീതിന്റെ മുഖത്ത് തട്ടിത്തെറിച്ച പന്ത് ബ്ലാസ്റ്റേഴ്‌സ് താരം ക്രോസ് ചെയ്തത് ലാല്‍തംഗ ഖ്വാല്‍റിങ്ങിന്റെ മുന്നിലേക്ക്. താരത്തിന്റെ ഷോട്ട് ലക്ഷ്യം തെറ്റാതെ വലയില്‍.

ഇന്‍ജുറി ടൈമില്‍ ഗോളുറച്ച രണ്ട് അവസരങ്ങള്‍ ബെംഗളൂരു നഷ്ടപ്പെടുത്തിയതിന് പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ പിറന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ബോക്‌സിലെ ബെംഗളൂരുവിന്റെ ആക്രമണത്തിനൊടുവില്‍ പന്ത് ലഭിച്ച രാഹുല്‍ ഒറ്റയ്ക്ക് മുന്നേറി ഗുര്‍പ്രീതിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ എടികെ മോഹന്‍ബഗാന്‍ ചെന്നൈയിന്‍ എഫ്സിയെ നേരിടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category