1 GBP = 100.80 INR                       

BREAKING NEWS

പീഡിപ്പിച്ച ശേഷം അയല്‍ക്കാരന്‍ മുള്‍ക്കാട്ടിലേക്കു വലിച്ചെറിഞ്ഞു; ശേഷം വലിയ കല്ലെറിഞ്ഞും പരിക്കേല്‍പ്പിച്ചു: 13കാരി ഗുരുതരാവസ്ഥയില്‍: ആന്തരാവയവങ്ങള്‍ക്ക് പരുക്കേറ്റ ബാലികയെ വിദഗ്ധ ചികിത്സയ്ക്ക് നാഗ്പുര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി

Britishmalayali
kz´wteJI³

മധ്യപ്രദേശ്: അയല്‍വാസി പീഡിപ്പിച്ച 13കാരിയായ ബാലിക ഗുരുതരാവസ്ഥയില്‍. മധ്യപ്രദേശിലെ ബേതുലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അയല്‍വാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുള്‍ക്കാട്ടിലേക്കു വലിച്ചെറിയുക ആയിരുന്നു. ആന്തരാവയവങ്ങള്‍ക്കേറ്റ പരുക്കേറ്റ ബാലികയെ വിദഗ്ധ ചികിത്സയ്ക്ക് നാഗ്പുര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

പീഡിപ്പിച്ച ശേഷം കുട്ടിയെ മുള്‍ക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ ഇയാള്‍ ഭാരമുള്ള കല്ല് കുട്ടിക്ക് മേല്‍ എറിഞ്ഞും പരിക്കേല്‍പ്പിച്ചു. ബേതുലിലെ സര്‍നിയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രതിയായ അയല്‍ക്കാരനെതിരെ കേസെടുത്തു. കൃഷിയിടത്തിലേക്ക് പോയ കുട്ടിയെ സന്ധിയായിട്ടും കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ തിരച്ചിലിലാണ് അവശയായി കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്.

തിങ്കളാഴ്ച 5 മണിക്കു വീട്ടില്‍നിന്നിറങ്ങിയ കുട്ടി ഇരുട്ടു വീണിട്ടും കൃഷിയിടത്തില്‍ നിന്നു തിരികെയെത്താതിരുന്നതിനെ തുടര്‍ന്നു മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണു മുള്‍ച്ചെടിക്കൂട്ടത്തിനിടയില്‍ നിന്നു കരച്ചില്‍ കേട്ടത്. കുട്ടിയെ പീഡിപ്പിച്ചു മുള്‍ക്കാട്ടിലെറിഞ്ഞശേഷം കല്ലെറിയുകയായിരുന്നു. അര്‍ധബോധാവസ്ഥയിലായിരുന്ന ബാലിക വിവരങ്ങള്‍ മാതാപിതാക്കളോടു പറഞ്ഞതിനാല്‍ പ്രതിയെ തിരിച്ചറിയാനായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category