1 GBP = 100.80 INR                       

BREAKING NEWS

12കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് എട്ടാം ക്ലാസുകാരന്‍; ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ കാണുന്നത് മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന 14കാരനെ; ഇരുവരേയും കത്തികൊണ്ട് ആക്രമിച്ച ശേഷം കൗമാരക്കാരന്‍ കടന്നു

Britishmalayali
kz´wteJI³

ബറേലി: പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. സംഭവം കണ്ടുകൊണ്ട് വന്ന പെണ്‍കുട്ടിയുടെ അമ്മയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് നാടിനെ നടുക്കിയ സംഭവം.

പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയെയും അമ്മയേയും ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന് 14കാരനായ ആണ്‍കുട്ടിയുടെ കുടുംബത്തിലെ മൂന്നുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ജോലിക്ക് പോയ അമ്മ തിരികെ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ നിലവിളി കേട്ടുകൊണ്ടാണ് വീടിനുള്ളിലേക്ക് കയറിയത്. മകളെ തിരഞ്ഞ അമ്മ 14വയസ്സുകാരന്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതാണു കണ്ടത്.

അമ്മയെ കണ്ടയുടനെ ഇരുവരെയും കത്തികൊണ്ട് ആക്രമിച്ചിട്ട് 14 വയസ്സുകാരന്‍ ഓടിപ്പോയി. പിന്നാലെ 14കാരന്റെ കുടുംബത്തിലെ മൂന്നുപേരെത്തി വധഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category