
ചെന്നൈ: ജനപ്രിയ തമിഴ് സീരിയല്‍ നടിയും അവതാരകയുമായ വി.ജെ.ചിത്രയുടെ ആത്മഹത്യയ്ക്കു പിന്നില്‍ ഭര്‍ത്താവ് ഹോം നാഥിന്റെ കടുത്ത മാനസികവും ശാരിരകവുമായ പീഡനമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ചിത്രയുടെ മരണത്തിനു തൊട്ടുപിന്നാലെ സുഹൃത്തിനോട് സംസാരിക്കുന്ന ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇത് സംബന്ധിച്ച തെളിവുകള്‍ ഉള്ളത്. പ്രാദേശിക മാധ്യമങ്ങള്‍ ഈ ടെലഫോണ്‍ സംഭാഷണം പുറത്തു വിട്ടു.
ഡിസംബര്‍ ഒമ്പതിന് ചിത്ര ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുന്‍പും നസ്രത്ത്പെട്ടിലെ ആഡംബര ഹോട്ടലില്‍ വെച്ച് ഇയാള്‍ ചിത്രയുമായി വഴക്കുണ്ടാക്കി. സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ ചോദ്യം ചെയ്താണ് ഹോംനാഥ് ചിത്രയുമായി വഴക്കുണ്ടാക്കിയത്. കുപിതയായ നടി ശുചിമുറിയില്‍ കയറി വാതില്‍ അടച്ചുവെന്നും ചിത്ര കടുംകൈ ചെയ്യുമെന്നു ഒരിക്കിലും കരുതിയിരുന്നില്ലെന്നും ഫോണ്‍ സംഭാഷണത്തില്‍ ഹേംനാഥ് രവി പറയുന്ന ഭാഗമാണ് പുറത്തായത്. ഹോംനാഥിന്റെ പീഡനമാണ് ചിത്രയുടെ മരണ കാരണമെന്ന പൊലീസ് റിപ്പോര്‍ട്ടിനെ ശരിവയ്ക്കും വിധമുള്ള ടെലഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
അതേസമയം ചിത്രയെ ഹേംനാഥ് രവി ശാരീരികമായി ഉപദ്രവിക്കുന്നതിനു താന്‍ സാക്ഷിയാണെ ഗുരുതര ആരോപണവുമായി ചിത്രയുടെ സുഹൃത്ത് സെയ്ദ് രോഹിത്തും രംഗത്തു വന്നു. സഹതാരങ്ങള്‍ക്കൊപ്പമുള്ള അഭിനയത്തിന്റെ കാര്യത്തില്‍ ഹേംനാഥ് ചിത്രയുമായി നിരന്തരം കലഹിച്ചിരുന്നു. സീരിയല്‍ ചിത്രീകരണ സ്ഥലത്തു വച്ചു പോലും ഹേംനാഥില്‍ നിന്ന് ചിത്ര മാനസിക പീഡനം നേരിട്ടിരുന്നതായി സെയ്ദ് രോഹിത് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ചിത്ര വളരെ മാന്യമായി ഇടപെടുന്ന ഒരു സ്ത്രീയായിരുന്നു. എന്നാല്‍ ഹേംനാഥിനൊപ്പമുള്ള ജീവിതത്തില്‍ അവര്‍ സംതൃപ്തയായിരുന്നില്ലെന്നും നിരന്തരം പീഡനം ഏറ്റിരുന്നതായും സെയ്ദ് രോഹിത് പറഞ്ഞു.
സീരിയല്‍ സെറ്റിലും വീട്ടിലും വെച്ചുണ്ടായിരുന്ന കലഹങ്ങള്‍ ചിത്രയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. മകളുടെ ജീവിതം സംതൃപ്തമല്ലെന്ന് കണ്ട് വീട്ടുകാരും ഹോം നാഥിനെ ഒഴിവാക്കാന്‍ നിര്‍ബന്ധിച്ചു. ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ ചിത്രയുടെ അമ്മ നടിയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതും ചിത്രയെ സമ്മര്‍ദത്തിലാക്കി.
വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യന് സ്റ്റോഴ്സ് എന്ന സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞു ഡിസംബര്‍ 9 ന് പുലര്‍ച്ചെ രണ്ടു മണിയോടെ ഹോട്ടലെത്തിയ ചിത്രയും ഹേംനാഥും തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ചിത്രയുടെ മൊബൈല്‍ ഫോണില്‍നിന്നു വീണ്ടെടുത്ത ഓഡിയോ ക്ലിപ്പിന്റെ കൂടി അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡിസംബര്‍ 15 നാണ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചിത്രയും ഹേംനാഥിന്റെ അച്ഛനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് നിര്‍ണായകമായത്. പാണ്ഡ്യന് സ്റ്റോഴ്സിലെ നടന്മാരോടൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനെ ഹേംനാഥ് നിരന്തരം എതിര്‍ത്തിരുന്നതായി ചിത്ര ഹേംനാഥിന്റെ അച്ഛനോടു പറയുന്നത് ഓഡിയോ ക്ലിപ്പില്‍ വ്യക്തമായിരുന്നുവെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിത്രയുടെ ഫോണില്‍നിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓഡിയോ ക്ലിപ് സൈബര്‍ പൊലീസ് വീണ്ടെടുത്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam