1 GBP = 100.80 INR                       

BREAKING NEWS

അതിതീവ്ര വ്യാപനശേഷിയുള്ള കോവിഡ് വൈറസിനെ ചെറുക്കാന്‍ വാക്സിന്‍; പുതിയ പ്രതിരോധ മരുന്നിന്റെ പരീക്ഷണത്തിന് ഓക്സ്ഫഡ്; ദ്രുതഗതിയില്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലെന്ന് ശാസ്ത്രജ്ഞര്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ബ്രസീലിലുമടക്കം സ്ഥിരീകരിച്ച കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കാന്‍ വാക്സീന്‍ തയാറാക്കാനൊരുങ്ങി ഓക്സ്ഫഡ്. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസിന്റെ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള വാക്സീന്റെ പുതിയ പതിപ്പുകള്‍ പുറത്തെത്തുമെന്ന് ഓക്സ്ഫഡ് ശാസ്ത്രജ്ഞര്‍ അറിയിച്ചതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ഓക്സ്ഫഡ് സര്‍വകലാശാല, അസ്ട്രാസെനക എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകര്‍ വാക്സീനുമായി ബന്ധപ്പെട്ട സാധ്യതാ പഠനങ്ങള്‍ നടന്നുവരികയാണ്. വാക്സീന്റെ പ്രതിരോധ ശേഷിയില്‍ വൈറസിന്റെ പുതിയ വകഭേദത്തിന്റെ സ്വാധീനം ശ്രദ്ധാപൂര്‍വം വിലയിരുത്തുകയാണെന്നും പുതിയ വാക്സീനുകള്‍ ദ്രുതഗതിയില്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ഓക്സ്ഫഡ് അധികൃതര്‍ അറിയിച്ചു.

പുതിയ കൊറോണ വൈറസ് വകഭേദത്തിനെതിരെ വികസിപ്പിക്കുന്ന വാക്സീന് അനുമതി നല്‍കാന്‍ തയാറാണെന്ന സൂചന കഴിഞ്ഞ ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category