1 GBP = 100.80 INR                       

BREAKING NEWS

സ്പീക്കറെ നീക്കണമെന്ന പ്രമേയം സഭയില്‍; ഡയസ്സില്‍ നിന്നിറങ്ങി ശ്രീരാമകൃഷ്ണന്‍; സഭ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി; പ്രമേയത്തെ പിന്തുണച്ച് ഒ രാജഗോപാലും; പ്രതിപക്ഷ നേതാവിന്റെ ഇഫ്താര്‍ പാര്‍ട്ടിയില്‍ സ്വപ്ന പങ്കെടുത്തില്ലേയെന്ന് ചോദിച്ചു ശര്‍മ്മ; ക്ഷണിച്ചത് യുഎഇ കോണ്‍സുലേറ്റ് ജനറലിനെയെന്ന് ചെന്നിത്തല

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഡോളര്‍ക്കടത്ത് ആരോപണം നേരിടുന്ന സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നു. എം ഉമ്മറാണ് സ്പീക്കറെ നീക്കല്‍ പ്രമേയം അവതരിപ്പിച്ചത്. സ്പീക്കറെ കേന്ദ്രഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് പ്രമേയത്തില്‍ പ്രതിപക്ഷം ആരോപിച്ചു.

സ്പീക്കര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരണമാണെന്ന് പറഞ്ഞാണ് ഉമ്മര്‍ എംഎല്‍എ പ്രമേയം തുടങ്ങിയത്. അതേസമയം, ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമേയം രാഷ്ട്രീയപ്രേരിതമോ വ്യക്തിപരമോ അല്ലെന്നും സഭയുടെ അന്തസ്സിടിച്ച സ പീക്കറെ നീക്കണമെന്നും എം. ഉമ്മര്‍ പറഞ്ഞു. മറുപടി സഭയില്‍ പറയുമെന്ന് ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഡയസ്സില്‍ നിന്നിറങ്ങി. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയാണ് സഭ നിയന്ത്രിക്കുന്നത് .

ചോദ്യോത്തരവേള കഴിഞ്ഞ് 9.45 കഴിഞ്ഞപ്പോള്‍ സ്പീക്കര്‍ അദ്ദേഹത്തിന്റെ ഡയസ്സില്‍ നിന്നിറങ്ങി ചേംബറിലേക്ക് പോയി. ചേംബറില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഇരിക്കുന്ന സ്ഥലത്താണ് സ്പീക്കര്‍ ഇരിക്കുന്നത്. സ,ഭയില്‍ ഇന്ന് സ്പീക്കറെ നീക്കംചെയ്യല്‍ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത് ഡെപ്യൂട്ടി സ്പീക്കര്‍ സഭയെ അറിയിച്ചു. തുടര്‍ന്ന് നോട്ടീസിന്മേലുള്ള ചര്‍ച്ച സഭയില്‍ ആരംഭിച്ചു. തടസ്സവാദം ഉന്നയിച്ച് നോട്ടീസ് നല്‍കിയ എസ്. ശര്‍മ്മയുടെ പ്രമേയാവതരണവും നടന്നു. ചട്ടംപാലിച്ചാണ് പ്രമേയം കൊണ്ടുവരേണ്ടതെന്ന എസ്. ശര്‍മ്മ പറഞ്ഞു. സ്പീക്കറെ നീക്കണമെന്ന പ്രമേയം ചട്ടം പാലിച്ചുകൊണ്ടാണ് വേണ്ടത്. രാഷ്ട്രീയമായ ഉദ്ദേശം വെച്ചുള്ള പ്രമേയം അനുവദിക്കരുതെന്നും ശര്‍മ്മ പറഞ്ഞു. സഭയുടെയും സ്പീക്കറുടെയും പവിത്രത ഇല്ലാതാക്കുന്നതാണ് പ്രതിപക്ഷ പ്രമേയമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതിപക്ഷ നേതാവിന് എതിരായ അന്വേഷണത്തിനു അനുമതി നല്‍കിയതുകൊണ്ടാണ് സ്പീക്കര്‍ക്ക് എതിരെ പ്രമേയം കൊണ്ട് വരുന്നത് ശര്‍മ ആരോപിച്ചു. സ്പീക്കര്‍ കുറ്റം ചെയ്തുവെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ വെറുതെ ഇരിക്കുമോ? സഭ ടിവി തെറ്റാണോ? എവിടെയാണ് അഴിമതിയെന്ന് എസ് ശര്‍മ ചോദിച്ചു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുമതി കൊടുത്തത്.

ഏത് നടപടി ക്രമത്തിലും അഴിമതി കാണാനാവില്ല. അവിശ്വാസ പ്രമേയത്തില്‍ ഉമ്മര്‍ പറഞ്ഞ തെളിവ് എവിടെയാണ്? സ്പീക്കര്‍ ചെയ്ത തെറ്റെന്താണ്? സ്വപ്നയ്ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തതാണെങ്കില്‍ പ്രതിപക്ഷ നേതാവ് ചെയ്തതും സമാനമായ തെറ്റല്ലേ. തന്നിഷ്ടം പോലെ വിശദീകരിച്ച് തെറ്റായ വാദം ഉന്നയിച്ചാല്‍ ജനം മാപ്പ് നല്‍കില്ല. ഊരാളുങ്കലിനെ ടോട്ടല്‍ സര്‍വീസ് പ്രൊവൈഡറായി അനുവദിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്.

ശങ്കരനാരായണന്‍ തമ്പി ഹാളിനെ വിവിധ പരിപാടികള്‍ക്ക് ഉപയോഗിക്കാവുന്ന ഓഡിറ്റോറിയമാക്കി മാറ്റി. അതിന്റെ സര്‍വകക്ഷി യോഗത്തില്‍ തീരുമാനത്തെ അഭിനന്ദിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തതെന്ന് എസ് ശര്‍മ പറഞ്ഞു. സ്വപ്നയുടെ സ്വഭാവം അറിയുമായിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവും ശ്രീരാമകൃഷ്ണനും അവരോട് സംസാരിക്കുമായിരുന്നില്ലെന്നും ശര്‍മ പറഞ്ഞു. ഈ പ്രസംഗത്തിനിടെ താന്‍ ക്ഷണിച്ചിട്ടല്ല സ്വപ്ന ഇഫ്താര്‍ പാര്‍ട്ടിക്ക് വന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഈ വാദം കളവാണെന്ന് എ പ്രദീപ് കുമാര്‍ എംഎല്‍എ ആരോപിച്ചു. പ്രമേയം ക്രമപ്രകാരമല്ലെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സാങ്കേതികത്വ വാദം അംഗീകരിക്കുന്നുവെങ്കിലും ധാര്‍മ്മികത മുന്‍നിര്‍ത്തി പ്രമേയ അവതരണത്തിന് അനുമതി നല്‍കുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി അറിയിച്ചു.

അതേസമയം സ്പീക്കര്‍ക്കെതിരെ സഭയില്‍ പ്രമേയം കൊണ്ടുവരുന്നത് യുക്തിസഹമാണോ എന്ന് കൊണ്ടുവരുന്നവര്‍ തന്നെ ആലോചിക്കേണ്ട കാര്യമാണ് എന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആരോപണങ്ങളില്‍ വ്യക്തത വരുത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തന്നോട് നേരിട്ട് ചോദിക്കാമായിരുന്നു. ഇതുവരെ അത്തരത്തില്‍ ചോദിക്കുന്ന രീതി പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും സ്്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എതിര്‍പ്പിന്റെയും വിയോജിപ്പിന്റെയും ഒരു ശബ്ദം പോലും അനുവദിക്കാത്തവിധത്തിലാണ് ഇന്ത്യയില്‍ പല സ്ഥലങ്ങളിലും പെരുമാറുന്നത്.കേരള നിയമസഭ എതിര്‍പ്പുകള്‍ ഉന്നയിക്കാന്‍ അവസരം നല്‍കുകയാണ് ചെയ്തതെന്ന് പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന പ്രതിപക്ഷ പ്രമേയത്തിന് അവതരണാനുമതി നല്‍കിയതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. വേണമെങ്കില്‍ സ്പീക്കറുടെ അധികാരം ഉപയോഗിച്ച് നിരസിക്കാം. എന്നാല്‍ അത് ഉന്നയിക്കാന്‍ അനുവദിക്കുകയാണ് ചെയ്തതെന്നും സ്പീക്കര്‍ പറഞ്ഞു.

ആരോപണങ്ങളില്‍ വ്യക്തത വരുത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തന്നോട് ചോദിക്കാമായിരുന്നു. എന്നാല്‍ ചോദിക്കുന്ന രീതി ഉണ്ടായിട്ടില്ല. ചോദിച്ച കാര്യങ്ങളില്‍ വിശദീകരണം നല്‍കിയിട്ടുമുണ്ട്. താന്‍ ചെയ്യുന്ന ജോലിയെ കുറിച്ചല്ല ആശങ്ക ഉന്നയിച്ചത്. രാഷ്ട്രീയത്തില്‍ ഇതോക്കെ സാധാരണമാണെന്നും സ്പീക്കര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ല. ശൂന്യതയില്‍ നിന്നാണ് ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. സഭയില്‍ സ്പീക്കര്‍ക്കെതിരെ പ്രമേയം കൊണ്ടുവരുന്നത് യുക്തിസഹമാണോ എന്ന് കൊണ്ടുവരുന്നവര്‍ ആലോചിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category