1 GBP = 100.80 INR                       

BREAKING NEWS

കോട്ടയത്ത് ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു; 19കാരിയായ ജീന വെന്തുമരിച്ചത് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത്; അടുപ്പില്‍ നിന്നും തീ പടര്‍ന്നതാകാം എന്ന് പ്രാഥമിക റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

കോട്ടയം: കോട്ടയത്ത് ദുരൂഹ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥിനി പൊള്ളലേറ്റ് മരിച്ച നിലയില്‍. കളത്തിപ്പടി ചെമ്പോല കടത്തുകടവ് റോഡിനു സമീപം കൊച്ചുപറമ്പില്‍ വീട്ടില്‍ ജീന ജോസ് (അമ്മു 19) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് അമ്മു തീ പൊള്ളലേറ്റ് മരിച്ചത്. കൊച്ചുപറമ്പില്‍ ജോസ് പരേതയായ ജയമോള്‍ ദമ്പതികളുടെ മകളാണ് മരിച്ച അമ്മു.

തീ പിടിക്കുന്ന സമയത്ത് അമ്മു തനിച്ചായിരുന്നു വീട്ടില്‍ .ഹോട്ടല്‍ തൊഴിലാളിയായ പിതാവ് ജോസ് ജോലിക്കു പോയി. സഹോദരന്‍ ജിതിനും ഭാര്യയും കൂടി പുറത്തേക്കു പോവുകയും ചെയ്തു. ഇതിന് അരമണിക്കൂറിനു ശേഷമാണ് അമ്മുവിനു പൊള്ളലേറ്റത്. എന്നാല്‍ എങ്ങനെയാണ് അമ്മുവിന്റെ മേലെ തീ പടര്‍ന്നതെന്ന് വ്യക്തമല്ല. അടുപ്പില്‍ നിന്നു തീ പടര്‍ന്നതാകാം എന്നു പ്രാഥമികാന്വേഷണത്തില്‍ സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

തീ ആളുന്നതു കണ്ട നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത്. ഇവര്‍ ഉടന്‍ തന്നെ സംഭവം വാര്‍ഡ് അംഗത്തെ അറിയിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേനയും എത്തി. ഇവര്‍ ചേര്‍ന്നാണ് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്മുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് രാത്രി ഒന്‍പതോടെ മരിച്ചു.

തെള്ളകത്തെ സ്ഥാപനത്തില്‍ എന്‍ഡോസ്‌കോപ്പി വിദ്യാര്‍ത്ഥിനിയാണ് മരിച്ച അമ്മു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category