1 GBP = 100.80 INR                       

BREAKING NEWS

രോഗികളുടെ എണ്ണം കുറച്ച് കാണിച്ച് മേനി നടിക്കുന്ന കേരളം അറിയാന്‍ ഇതാ ഒരു ബ്രിട്ടീഷ് മോഡല്‍; പോസിറ്റീവ് ആകുന്നവര്‍ക്കെല്ലാം 500 പൗണ്ട് വീതം നല്‍കാന്‍ ആലോചന; സകലരെയും ടെസ്റ്റ് ചെയ്ത് ബ്രിട്ടനെ കോവിഡ് വിമുക്തമാക്കാനുള്ള പദ്ധതി ഉടന്‍ നടപ്പിലായേക്കും

Britishmalayali
kz´wteJI³

ലണ്ടന്‍: കോവിഡ് സകല കോണിലും പടര്‍ന്ന് പിടിക്കുമ്പോഴും രോഗികളുടെ എണ്ണം കുറച്ച് കാണിച്ച് ലോകത്തിന് മുന്നില്‍ മേനി നടിക്കുകയാണ് കേരളം. പലരിലെയും കോവിഡ് ബാധ അറിയാതെ പോകുന്നത് രോഗം പകരുന്നതിന് കാരണമാവുകയും ചെയ്യുന്നു. അതേസമയം ലോകത്തെ വന്‍ സാമ്പത്തിക ശക്തിയായിട്ടും രാജ്യത്തെ മുഴുവന്‍ കോവിഡ് രോഗികളെയും കണ്ടു പിടിക്കാന്‍ പുത്തന്‍ മാതൃകയുമായി എത്തിയിരിക്കുകയാണ് ബ്രിട്ടന്‍. രാജ്യത്തെ സകല കോവിഡ് രോഗികളെയും കണ്ടു പിടിച്ച് ചികിത്സിക്കാനായി കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കെല്ലാം 500 പൗണ്ട് വീതം നല്‍കാന്‍ സര്‍ക്കാര്‍ ആലോചന.

കോടികള്‍ ചിലവു വരുന്ന പദ്ധതി പരിഗണനയിലെടുക്കുന്നതിനെ കുറിച്ച് മന്ത്രിസഭ ചര്‍ച്ചകള്‍ തുടങ്ങി. ഈ പദ്ധതി നിലവില്‍ വന്നാല്‍ ഓരോ ആഴ്ച വീതം 450 മില്ല്യണ്‍ പൗണ്ട് ആണ് ചിലവ് പ്രതീക്ഷിക്കുന്നത്. 500 പൗണ്ട് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് നല്‍കുന്നത് കൂടുതല്‍ ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാകാന്‍ സന്നധരാവുകയും മടികൂടാതെ ഐസൊലേഷനില്‍ പോവാന്‍ തയ്യാറാവുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. ആഴ്ചയില്‍ 450 മില്ല്യണ്‍ പൗണ്ടാണ് സര്‍ക്കാര്‍ ഈ പദ്ധതിയുടെ ചിലവായി പ്രതീക്ഷിക്കുന്നത്.

കോവിഡ് ലക്ഷണമുള്ള നിരവധി പേരാണ് ഐസോലേഷനില്‍ പോകേണ്ടി വരുമെന്നും ജോലി ചെയ്യാന്‍ സാധിക്കയില്ലെന്നുമുള്ള കാരണത്താല്‍ രോഗം മറച്ചു വയ്ക്കുന്നത്. പലരും ടെസ്റ്റ് ചെയ്യാന്‍ പോലും സന്നദ്ധത കാണിക്കുന്നില്ല. ജനങ്ങളുടെ ഈ ഉത്കണ്ഠ മാറാനും കൂടുതല്‍ പേര്‍ ടെസ്റ്റിനായി മുന്നോട്ട് വരാനുമാണ് പണം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. തുച്ഛമായ ദിവസ വരുമാനത്തിലും മറ്റും ജീവിക്കുന്ന ആള്‍ക്കാര്‍ക്ക് ഇത്തരത്തില്‍ പണം ലഭിച്ചാല്‍ കോവിഡ് ടെസ്റ്റിന് വിധേയരാകാന്‍ മുന്നോട്ട് വരും.

പ്രായം, ജോലി, വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം ഇവയൊന്നും കണക്കാക്കാതെ എല്ലാവര്‍ക്കും പണം നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി ഇടുന്നത്. ഇത് രാജ്യത്തു നിന്നും കോവിഡിനെ തുരത്താന്‍ ഒരു പരിധി വരെ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഈ പ്രൊപ്പോസലിനെ കുറിച്ച് സര്‍ക്കാര്‍ കൂടുതലായി ചര്‍ച്ച ചെയ്തു വരികയാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഇതിനായി പണം കണ്ടെത്താനാണ് നീക്കം. കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങളില്‍ മാറ്റമില്ലാതെ തുടരുമെന്ന് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഈസ്റ്ററിന് ശേഷവും സ്‌കൂളുകള്‍ അടഞ്ഞ് കിടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വീടുകളിലും മറ്റും പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നവരില്‍ നിന്നും പിഴയായി 800 പൗണ്ട് ഈടാക്കുമെന്ന് പ്രീതി പട്ടേല്‍ വ്യക്തമാക്കി. നേരത്തെ ഇത് 200 പൗണ്ട് യിരുന്നു. ഗ്ലാസ്റ്റന്‍ബറി മ്യൂസിക് ഫെസ്റ്റിവല്‍ രണ്ടാം വര്‍ഷവും റദ്ദാക്കി. നോര്‍ത്തേണ്‍ അയര്‍ലന്റിലെ ലോക്ക്ഡൗണ്‍ മാര്‍ച്ച് അഞ്ച് വരെ നീളും. അതേസമയം രാജ്യത്തെ 50 ലക്ഷം ജനങ്ങള്‍ക്ക് കോവിഡ് വാക്സിനേഷന്‍ നല്‍കി. ഇന്നലെ കോവിഡ് ബാധിച്ച് 1,290 മരണമാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category