1 GBP = 100.80 INR                       

BREAKING NEWS

വൈറ്റ് ഹൗസില്‍ നിന്നിറങ്ങി പോകുമ്പോഴാണോടോ നിന്റെയൊക്കെ ഫോട്ടോഷൂട്ട്; വിമാനത്തില്‍ നിന്നറങ്ങി ട്രംപ് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ കൈവെട്ടിച്ച് കൂസലില്ലാതെ നടന്നു മെലാനിയ ട്രംപ്; വൈറല്‍ വീഡിയോ കാണാം

Britishmalayali
kz´wteJI³

ഫ്ളോറിഡ: യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് ഫ്ളോറിഡയിലെ ഫാം ഹൗസിലേക്കുള്ള ഡോണള്‍ഡ് ട്രംപിന്റെയും കുടുംബത്തിന്റെയും മടക്കയാത്രയിലെ സംഭവങ്ങളും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ട്രംപിനൊപ്പം യാത്രതിരിച്ച 50 കാരിയായ ഭാര്യ മെലാനിയ വിമാനം ലാന്‍ഡ് ചെയ്ത ശേഷം ചിത്രങ്ങള്‍ക്ക് പോസ് ചെയ്യാന്‍ വിസമ്മതിക്കുന്നതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

വിമാനത്തില്‍ നിന്നിറങ്ങി ക്യാമറകളെ അഭിമുഖീകരിക്കാന്‍ ട്രംപ് തയ്യാറായെങ്കിലും ഭര്‍ത്താവിന്റെ കൈകള്‍ തട്ടിമാറ്റി മെലാനിയ മുന്നോട്ട് നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.ട്രംപ് ഫോട്ടോയ്ക്ക്  പോസ് ചെയ്യുമ്പോഴും മെലാനിയ അകന്നു നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
 
ബുധനാഴ്ച പുലര്‍ച്ചെ ഡി.സിയില്‍ നിന്ന് എയര്‍ഫോഴ്സ് വണ്ണില്‍ പുറപ്പെട്ട ട്രംപും കുടുംബവും മണിക്കൂറുകള്‍ക്ക് ശേഷം ഫ്ലോറിഡയില്‍ എത്തിയപ്പോഴാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.

വിമാനത്തില്‍വച്ച് മെലാനിയ വസ്ത്രങ്ങള്‍ മാറിയിരുന്നു.  പുതിയ ഡിസൈനര്‍ നല്‍കിയ വേഷത്തിലേക്ക് മാറിയെങ്കിലും വിമാനം ലാന്‍ഡിംഗിന് ശേഷം  ഫോട്ടോ എടുക്കുന്നതില്‍ വിമുഖത കാണിച്ച മെലാനിയയുടെ നടപടി ആശ്ചര്യം ഉളവാക്കിയിരുന്നു. വൈറ്റ് ഹൗസില്‍ നിന്നും ഇറങ്ങേണ്ടി വന്നതിന്റെ നിരാശ പ്രകടമാക്കുന്നതാണ് മെലാനിയയുടെ നടപടി.

ട്രംപ് ക്യാമറയിലേക്ക് മുന്നിലേക്ക് തിരിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് അഭിവാദ്യം  ചെയത്പ്പോള്‍ മെലാനിയ ഫോട്ടോയില്‍ ഉള്‍പ്പെടാതിരിക്കാന്‍ വേഗത്തില്‍ നടന്ന് അകലുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായി. ഒട്ടേറെ കമന്റുകളാണ് വീഡിയോയ്്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.

'മെലാനിയ തമാശയോടെയല്ല ഇതൊക്കെ കാണുന്നത്. ആദ്യ 90 ദിവസത്തിനുള്ളില്‍ വിവാഹമോചന പേപ്പറുകള്‍ ഫയല്‍ ചെയ്യുമെന്ന് പ്രവചിക്കുന്നുവെന്ന് ഒരാള്‍ കുറിച്ചു.

'വിവാഹമോചന രേഖകളില്‍ ഉടന്‍ ഒപ്പിടാന്‍ അവള്‍ ആഗ്രഹിക്കുന്നു,' മറ്റൊരാള്‍ എഴുതി.  'മെലാനിയ അധികാരത്തില്‍ നിന്ന് പുറത്തുപോകുന്നതുവരെ ഓരോ മിനിറ്റിലും എണ്ണുന്നു, അവര്‍ക്ക് വിവാഹമോചനം നേടാം. എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

'ആ ക്ലിപ്പ് അവസാനിക്കുന്നതിനുമുമ്പ് വിവാഹമോചന പേപ്പറുകള്‍ വിതരണം ചെയ്യുകയായിരുന്നു,' മറ്റൊരാള്‍ പറഞ്ഞു, 'അവള്‍ തിരക്കിലാണ്. 10 ല്‍ വിവാഹമോചന അഭിഭാഷകനുമായി ഒരു കൂടിക്കാഴ്ച നടത്തി. 'മറ്റൊരാളുടെ കമന്റ് ഇങ്ങനെ. 'അവളുടെ വിവാഹത്തിനു ശേഷമുള്ള നിബന്ധനകള്‍ കാലഹരണപ്പെട്ടു വെന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category