
ലണ്ടന്‍: രാജ്യത്ത് മാരക കോവിഡ് വൈറസ് പടര്‍ന്ന് പിടിക്കുമ്പോഴും ഹീത്രൂ എയര്‍പോര്‍ട്ടില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ. സാമൂഹിക അകലം കാറ്റില്‍ പറത്തി പാസ്പോര്‍ട്ട് കണ്‍ട്രോളിലേക്കുള്ള ക്യൂ മണിക്കൂറുകള്‍ പിന്നിട്ട് നീളുകയാണ്. ക്ഷീണിതരായ യാത്രക്കാര്‍ക്കും മറ്റും എയര്‍പോര്‍ട്ട് ജീവനക്കാര്‍ സൗജന്യമായി വെള്ളവും മറ്റും വിതരണം ചെയ്യുന്നുണ്ട്. ഈ വെള്ളവിതരണവും യാത്രക്കാര്‍ ആശങ്കയോടെയാണ് നോക്കി കാണുന്നത്. വെള്ളം കുടിക്കുന്നതിനായി മാസ്ക് മാറ്റുന്നത് രോഗം പടരുന്നതിന് കാരണമാകുമെന്ന ആശങ്ക ക്യൂവില്‍ നിന്ന നിരവധി പേര് പങ്കുവെച്ചു.
അതേസമയം എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥരുടെ ഷോര്‍ട്ടേജ് ഇല്ലെന്ന് ഹോം ഓഫിസ് വ്യക്തമാക്കി. എന്നാല്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂവിന്റെ കാരണം എന്തെന്ന് മാത്രം വ്യക്തമല്ല. ഇതോടെ സാമൂഹിക അകലം പാലിക്കലും പഴങ്കഥ ആയിരിക്കുകയാണ്. ഇതോടെ യുകെയില്‍ പ്രവേശിക്കുന്നതിന് മുന്നേ തന്നെ തങ്ങള്‍ കോവിഡ് ബാധിതരാകുമെന്ന ആശങ്കയാണ് പലരും പങ്കുവയ്ക്കുന്നത്.
കുട്ടികളുമായി എത്തുന്ന യാത്രക്കാര്‍ക്കോ, വൈകല്യമുള്ളവര്‍ക്കോ, പ്രായമായവര്‍ക്കോ ഒന്നനും പ്രത്യേക ക്രമീകരണങ്ങളൊന്നും തന്നെ ഹീത്രൂവില്‍ നടപ്പിലാക്കിയിട്ടുമില്ല. ബോര്‍ഡര്‍ ഗാര്‍ഡ്സ് തന്നെ എല്ലാ പേപ്പറുകളും പാസ്പോര്‍ട്ടും പരിശോധിക്കണമെന്ന കാരണത്താല്‍ സെല്‍ഫ് സര്‍വീസ് ഈ-ഗേറ്റ്സ് അടച്ചിട്ടിരിക്കുന്നതും തിരക്ക് കൂടാന്‍ കാരണമായിട്ടുണ്ട്. അതേസമയം ഇത്രയധികം തിരക്കേറിയിട്ടും പ്രത്യേക അറേഞ്ച് മെന്റ്സ് ഒന്നും ചെയ്യാത്തതിലും യാത്രാക്കാര്‍ രോഷാകുലരായി.
.jpg)
ഈസ്റ്റര്‍ കഴിഞ്ഞാലും സ്കൂള്‍ തുറക്കില്ല
ഈസ്റ്റര്‍ കഴിഞ്ഞാലും സ്കൂളുകള്‍ അടഞ്ഞു തന്നെ കിടക്കും. കോവിഡ് കേസുകളുടെ എണ്ണത്തില്‍ നല്ല കുറവ് രേഖപ്പെടുത്തുന്നത് വരെ സ്കൂളുകള്‍ അടച്ചിടണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം ഫെബ്രുവരി പകുതിയോടെ സ്കൂള്‍ തുറക്കാനാവുമെന്ന പ്രതീക്ഷയാണ് വിദ്യാഭ്യാസ സെക്രട്ടറി പങ്കുവയ്ക്കുന്നത്. എന്നാല്‍ കോവിഡ് കേസുകളും മരണ സംഖ്യയും കുതിച്ചുയരുന്ന ഈ സാഹചര്യത്തില്‍ അത് വളരെ ഏറെ പ്രയാസകരമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ദശലക്ഷക്കണക്കിന് വരുന്ന കുട്ടികള്‍ സ്കൂളിലേക്ക് എത്തുന്നത് ആശങ്കാ ജനകമാണ്. അതിനാല്‍ തല്ക്കാലം പഠനം വീട്ടിലിരുന്നു മതി എന്നാണ് ഡൗണിങ് സ്ട്രീറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡ് കുതിച്ചുയരുന്ന ഈ സാഹചര്യത്തില്‍ അടുത്ത മാസം സ്കൂള്‍ തുറക്കുന്നതിനുള്ള റിസ്കും ക്രമാതീതമായി കുതിച്ചുയരുകയാണ്. ഫെബ്രുവരി 22നാണ് സെക്കന്‍ഡ് ഹാഫായി സ്കൂള്‍ തുറക്കേണ്ടത്. ഫെബ്രുവരി എട്ടിന് ചേരുന്ന മന്ത്രിസഭ സ്കൂള്‍ തുറക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യും. എന്നാല്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത് സ്കൂളുകള്‍ തുറക്കേണ്ട എന്നതാണ്. സ്കൂളുകള്‍ നേരത്തെ തുറക്കുന്നതിന് മുന്‍ഗണന നല്‍കുന്നുണ്ടെങ്കിലും സ്കൂളുകള്‍ തുറന്നാല്‍ കോവിഡ് കണക്കുകള്‍ ഇനിയും കുതിച്ചുയരുമെന്ന ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പും സര്‍ക്കാര്‍ പരിഗണനയിലെടുത്തിട്ടുണ്ട്. ഒരു വിഭാഗം രക്ഷിതാക്കളും സ്കൂള്‍ തുറക്കുന്നതിന് എതിരാണ്. ഓണ്‍ലൈന്‍ പഠനം മതി എന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

കലാപമുയര്‍ത്തി ടോറി എംപിമാര്‍
ലോക്ഡൗണ്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് കലാപമുയര്‍ത്തി രംഗത്ത് എത്തിയിരിക്കുകയാണ് 70 ടോറി എംപിമാര്‍. മാര്‍ച്ച് ആദ്യം കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ എപ്പോള്‍ നീക്കുമെന്ന് വ്യക്തമായി പറയാന്‍ സാധിക്കില്ലെന്ന് ബോറിസ് ജോണ്സണ് വ്യക്തമാക്കി. രാജ്യത്ത് പ്രഖ്യാപിച്ച മൂന്നാമത്തെ ലോക്ഡൗണ്‍് സ്പ്രീംഗ് സീസണിലും സമ്മര്‍ സീസണിലേക്കും വ്യാപിപിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. എന്നാല്‍ 70 എംപിമാര്‍ മാര്‍ച്ച് ആദ്യം തന്നെ കോവിഡ് നിിയന്ത്രണങ്ങള് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കലാപമുയര്‍ത്തി രംഗത്ത് എത്തുക ആയിരുന്നു. ജനങ്ങള്‍ അത് ആഗ്രഹിക്കുന്നു എന്നാണ് ഇതിന് ന്യായമായി എംപിമാര്‍ വ്യക്തമാക്കുന്നത്.
അതേസമയം സര്‍ക്കാര്‍ ശാസ്ത്രജ്ഞന്മാര് മെയ് വരെ എങ്കിലും റെസ്റ്റൊറന്റുകളും പബ്ബുകളും എല്ലാം അടച്ചിടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട്. കോവിഡ് നിയന്ത്രിക്കാന്‍ ഈ നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിനിടയിലാണ് കലാപമുയര്‍ത്തി എംപിമാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഈസ്റ്ററിന് ശേഷവും സ്കൂളും തുറക്കരുതെന്നും മുന്നറിയിപ്പും നല്കുന്നു. കോവിഡിന്റെ ജനിതക മാറ്റം വന്ന വൈറസ് അതിവേഗം പടര്‍ന്നു പിടിക്കുന്നതാണ് സര്‍ക്കാരിനെ ആശങ്കയിലാക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam