
ബര്‍മിങ്ഹാം: ബിര്‍മിങ് ഹാം സിറ്റിയില്‍ പട്ടാപ്പകല്‍ 15കാരനായ വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊന്നു. കാറിലെത്തിയ ഒരു കൂട്ടം യുവാക്കളാണ് കുട്ടിയെ വെടിവെച്ചിട്ടത്. കൊലനടത്തി ഞൊടിയിടയില്‍ സംഭവ സ്ഥലത്ത് നിന്നും മുങ്ങിയ ഇവര്‍ക്ക് വേണ്ടി പോലിസ് തിരച്ചില്‍ ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സിറ്റിയിലെ ഹാന്‍ഡ്സ് വര്‍ത്ത് ഏരിയയിലാണ് സംഭവം നടന്നത്. കുട്ടിക്ക് നേരെ വെടിയുതിര്‍ത്തതിന് പിന്നാലെ കൊലയാളികള്‍ ഫോര്‍ഡ് ഹാച്ച്ബാക്കില്‍ കയറി രക്ഷപ്പെടുക ആയിരുന്നു. വെടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുക ആിരുന്നു.
അതേസമയം കൊല്ലപ്പെട്ട കുട്ടിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കുട്ടിയെ വെടിവെച്ച ശേഷം ഞൊടിയിടയില്‍ കാറില്‍ പറന്നു പോയ കൊലയാളി സംഘത്തെ പിടിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് പോലിസ്. കാറു കടന്നു പോയ സകല വഴികളും അരിച്ചു പെറുക്കി പോലിസ് കൊലയാളികള്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടങ്ങി. 15കാരനെ ലക്ഷ്യം വെച്ച് വെടിവയ്പ്പു നടന്നത് ഞെട്ടിക്കുന്നതാണെന്ന് മിഡ്ലാന്‍ഡ് പോലിസ് പറയുന്നു. പട്ടാപ്പകള്‍ റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഇത്തരത്തില്‍ ഒരു ക്രൂര കൃത്യം നടന്നത് വളരെ ഏറെ ഗൗരവത്തോടെയാണ് പോലിസ് നോക്കുന്നത്.
അതിനാല്‍ തന്നെ പോലിസ് സകല കോണിലും അരിച്ചു പെറുക്കുകയാണ്. കൊലപാതകികളെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ പോലിസുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള ഫോര്‍ഡ് സി മാക്സ് കാറിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഈ കാര്‍ സംഭവ സ്ഥലത്തിന് കുറച്ച് അകലെ അപകട മുണ്ടാക്കിയെങ്കിലും പ്രതികളെ പിടിക്കാനായില്ല. കാര്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നു കളയുക ആയിരുന്നു. ഈ കാറില്‍ പോലിസ് പരിശോധന നടത്തി.
വെടിയേറ്റ കുട്ടിക്ക് പാരാമെഡിക്സ് സംഭവ സ്ഥലത്ത് തന്നെ പ്രഥമ ശുശ്രൂഷ നല്കിയ ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. മൂന്ന് ആമ്പുലന്‍സും ഒരു പാരാമെഡിക് ഓഫിസര്‍, എമര്‍ജന്‍സി ഡോക്ടര്‍ തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി കുട്ടിക്ക് ശുശ്രൂഷ നല്കിയ ശേഷമാണ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ കുട്ടി മരിക്കുക ആിരുന്നു. പ്രതികള്‍ക്കായി പോലിസ് ഉദ്യോഗസ്ഥര്‍ വീടുകള്‍ തോറും കയറി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam