1 GBP = 100.80 INR                       

BREAKING NEWS

വാഹനങ്ങളും വീടും പലയിടങ്ങളിലും വെള്ളത്തിനടിയിലായി; പെരുമഴയ്ക്കൊപ്പം മഞ്ഞു മഴയും; ഈ ദിവസങ്ങളിലും മഞ്ഞും മഴയും തുടരും: ബ്രിട്ടന്‍ വിന്റര്‍ ദുരന്തത്തിന്റെ പാരമ്യത്തില്‍

Britishmalayali
kz´wteJI³

ലണ്ടന്‍: മണിക്കൂറുകളായി നിര്‍ത്താതെ പെയ്യുന്ന പെരുമഴയില്‍ ബ്രിട്ടന്‍ വന്‍ ദുരന്തത്തില്‍. അതിശക്തമായി പെയ്യുന്ന മഴയില്‍ പലയിടങ്ങളിലും വാഹനങ്ങളും വീടും വെള്ളത്തിനടിയിലായി. നൂറുകണക്കിന് ആളുകളെ പലയിടങ്ങളിലും വീടുകളില്‍ നിന്നും ഒഴിപ്പിച്ചു. ശക്തമായ വെള്ളപ്പൊക്കത്തില്‍ ഒരാള്‍ മുങ്ങി മരിച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാന നദികളെല്ലാം കരകവിഞ്ഞു. നോര്‍ത്ത് വെയില്‍സില്‍ 18-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ക്ലൗഡി നദിക്ക് കുറുകെയുള്ള ലാനര്‍ക്ക് ബ്രിഡ്ജ് ഒഴുകി പോയി.

പെരുമഴയ്ക്കൊപ്പം മഞ്ഞു മഴയും ശക്തമായത് മൂലം ജനജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണമായി. വെള്ളപ്പൊക്കം ശക്തമായ ഗ്രേറ്റ് മാഞ്ചസ്റ്ററിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ സന്ദര്‍ശനം നടത്തി. ഡിഡ്സ്ബറിയില്‍ വീടുകളില്‍ നിന്നും ഒഴിപ്പിച്ച ആയിരക്കണക്കിന് ആളുകളെ പ്രധാന മന്ത്രി സന്ദര്‍ശിച്ചു. ഇവരുമായി സംവദിച്ച് കാര്യങ്ങള്‍ തിരക്കി അറിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി പോയത്. ശക്തമായ കൊടുങ്കാറ്റിനെയും വെള്ളപ്പൊക്കത്തേയും തുടര്‍ന്നാണ് ഇവിടെ നിന്നും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചത്.  

ഈ പ്രദേശത്തെ കോവിഡ് 19 വാക്സിന്‍ നിര്‍മ്മിക്കുന്ന ഫാക്ടറി സംരക്ഷിക്കുന്നതിന് വേണ്ടി എമര്‍ജന്‍സി സര്‍വീസ് ടീം രാത്രി വൈകിയും പ്രദേശത്തുണ്ട്. ഫാക്ടറിക്ക് സമീപത്തു നിന്നും വെള്ളം വലിയ പമ്പ് ഉപയോഗിച്ച് ദൂരെ സ്ഥലങ്ങളിലേക്ക് ഒഴുക്കി വിടുകയാണ്. വരും ദിവസങ്ങളിലും മഞ്ഞും മഴയും തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ തന്നെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം ജീവിതം മഴയും വെള്ളപ്പൊക്കവും മൂലം ദുരിതത്തിലായിരിക്കുകയാണ്.

ഇംഗ്ലണ്ടില്‍ 170ല്‍ അധികം വെള്ളപ്പൊക്ക മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഡീ നദി കരകവിഞ്ഞതിനാല്‍ഡ ജീവന് ആപത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ചെഷയര്‍, ഗ്രേറ്റ് മാഞ്ചസ്റ്റര്‍, മെഴ്സി സൈഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും താല്‍ക്കാലിക അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പല സ്ഥലങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. മഞ്ഞിനെ തടയാനുള്ള ഹീറ്റിങും ഇല്ലാതായത് പ്രായമായ ആളുകളെ ദുരിതത്തിലാക്കി.

രാജ്യത്തെ പ്രധാന നദികളിലെല്ലാം വെള്ളം നിറഞ്ഞിരിക്കുന്നതും ആശങ്കയായി. ഗ്ലോസ്റ്റര്‍ ഷെയറിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. ചെഷയറില്‍ ജീവന് ആപത്തുണ്ടായേക്കാമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടിലും വെയില്‍സിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. ഓക്സ്ഫോര്‍ഡിന്റെ കൊറോണ വൈറസ് വാക്സിന്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയെ വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തി. ഇവിടെ നിന്നും വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് സുരക്ഷ ഒരുക്കിയത്.

ലോഫ്റ്റസ്, നോര്‍ത്ത് യോര്‍ക്ക് ഷെയര്‍ എന്നിവിടങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. ബോള്‍ട്ടന്‍, ഗ്രേറ്റ് മാഞ്ചസ്റ്റര്‍, ജനുവരിയില്‍ പെയ്യുന്ന ശരാശരി മഴയേക്കാളും ആറ് ഇഞ്ച് മഴ കൂടുതല്‍ ലഭിച്ചു. കനത്ത മഴയ്ക്ക് പുറമെ മഞ്ഞു മഴയും ജനജീവിതം ദുരിതത്തിലാക്കി. തണുപ്പും മഞ്ഞും മഴയും മൂലം ജനങ്ങള്‍ക്ക് ജീവിതം ദുസ്സഹമായി. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category