
കേരളത്തില്‍ അനേകം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും യുകെയില്‍ അതിന്റെ വേരുകല്‍ കൂടുതലായി ആഴ്ന്ന് കിടക്കുന്നത് കോണ്‍ഗ്രസിലും കേരള കോണ്‍ഗ്രസിലുമാണ്. രണ്ട് പാര്‍ട്ടിക്കാരും പ്രവാസി ഗ്രൂപ്പുകള്‍ തുടങ്ങുകയും അത് തന്നെ പല ഗ്രൂപ്പുകളായി പിളര്‍ന്ന് വളരുകയും ചെയ്യുന്നതിനിടയിലാണ് കേരള കോണ്‍ഗ്രസിലെ പ്രബല വിഭാഗം ഇടത് മുന്നണിയില്‍ ചേരുന്നത്. ജോസ് കെ
മാണി വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമായതോടെ യുകെയിലെ ഇടതുപ്രവര്ത്തനവും ശക്തി പ്രാപിക്കുകയാണ്. സിപിഎമ്മും കേരള കോണ്‍ഗ്രസും ചേര്‍ന്ന് യുകെയിലെ പ്രവാസി എല്‍ഡിഎഫിന് കരുത്ത് പകരാന്‍ നാളെ പ്രത്യേക യോഗം ചേരുകയാണ്.
സിപിഎം സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദനും കേരള കോണ്‍ഗ്രസിലെ രണ്ടാമന് റോഷി അഗസ്റ്റിനും ചേര്‍ന്നാണ് നാളെ യുകെയിലെ പ്രവാസി ഇടത് പക്ഷത്തിന് തുടക്കം കുറിക്കുക.ശനിയാഴ്ച ഉച്ചക്ക് ശേഷം 2 മണിക്കും (GMT)ന് (ഇന്‍ഡ്യന്‍ സമയം രാത്രി 8 PM) യുകെയിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം സ. എംവി ഗോവിന്ദന്‍മാസ്റ്റര്‍ ആണ് ഉല്ഘാടകനാവുക. യോഗത്തില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിന് എംഎല്‍എ, എഐസി സെക്രട്ടറി സ.ഹര്‍സെവ് ബെയ്ന്‍സ് എന്നിവരും പങ്കെടുത്ത് സംസാരിക്കും.എല്‍ഡിഎഫ് യുകെ കണ്‍വീനര്‍ രാജേഷ് കൃഷ്ണ അധ്യക്ഷത വഹിക്കും. വിവിധ ഘടക കക്ഷികളെ പ്രതിനിധീകരിച്ചു നേതാക്കള്‍ ആശംസയര്‍പ്പിക്കും.
.jpg)
സിപിഐ(എം) യുകെ ഘടകമായ എഐസി യുകെ ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. സിപിഐ, പ്രവാസി കേരളാകോണ്‍ഗ്രസ് (എം), ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്, (IWA) യുകെയിലെ വര്‍ഗ്ഗ ബഹുജന കലാസാംസ്കാരിക സംഘടനകള്‍ പ്രവാസി രാഷ്ട്രീയ സംഘടനകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് എല്‍എഡിഎഫ് യുകെ ക്യാമ്പയിന് കമ്മിറ്റി.
യോഗത്തില്‍ പങ്കെടുക്കാവാനും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പാക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേരുവാനും എല്ലാ പ്രവാസി സുഹൃത്തുക്കളും മുന്നിട്ടിറങ്ങണം എന്ന് AIC സെക്രട്ടറി സ.ഹര്‍സെവ് ബെയ്ന്‍സ്, LDF (UK) ക്യാമ്പയിന് കമ്മിറ്റി കണ്‍വീനര്‍ സ.രാജേഷ് കൃഷ്ണഎന്നിവര്‍ അഭ്യര്‍ത്ഥിച്ചു.Zoom ഓണ്‍ലൈന്‍ മീറ്റിംഗ്പ്ലാറ്റഫോമില് നടക്കുന്ന കണ്വെന്ഷന് AIC ഫേസ്ബുക് പേജിലൂടെ (www.facebook.com/CPIMAIC) ലൈവായി വീക്ഷിക്കാവുന്നതാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam